322 | ഉപ്പൂറ്റി വേദന | Heel Pain

322 | ഉപ്പൂറ്റി വേദന | Heel Pain
322 | ഉപ്പൂറ്റി വേദന | Heel Pain

ഒട്ടനവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റിയിലെ അസ്ഥിയിൽ ഉണ്ടാകുന്ന ചെറിയ വളർച്ചകൾ കാരണം ഉപ്പൂറ്റി താഴെ ചവിട്ടുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന. വളരെ കുറച്ചു നാളുകൾ കൊണ്ട് അനായാസം ഈ വേദന ശമിക്കാൻ ഒരു മാർഗ്ഗം.

ഒരു ഇഷ്ടിക ചൂടാക്കുക. ഉപ്പൂറ്റി വെച്ചാൽ സഹ്യമായ ചൂട് ആയിരിക്കണം.
എരിക്കിന്റെ ഉടൻ അടർത്തിയ അഞ്ച് ഇലകൾ ചൂടാക്കിയ ഇഷ്ടികയിൽ ഒന്നിനു മേൽ ഒന്നായി അടുക്കി വെയ്ക്കുക.
ഉപ്പൂറ്റിയിൽ മുറിവെണ്ണ പോലെ എന്തെങ്കിലും തൈലം പുരട്ടുക.
ഉപ്പൂറ്റി എരിക്കിലയുടെ മുകളിൽ അമർത്തി ചവിട്ടുക. ഏകദേശം അഞ്ചു മിനിറ്റ് നേരം തുടരുക.
മുടങ്ങാതെ ചെയ്താൽ കുറച്ചു നാളുകൾ കൊണ്ട് ഉപ്പൂറ്റി വേദന പൂർണ്ണമായും ശമിക്കും.

അറിവിന് കടപ്പാട് – ഡോ. കെ സി ബൽറാം