282 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS | പനി | FEVER പൂവാങ്കുറുന്തല്‍, തുമ്പപ്പൂവ്, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും 282 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS
281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ഉദരവേദനയ്ക്കും ഛര്‍ദ്ദിയ്ക്കും വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയുംലേശം ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു തുള്ളിക്കണക്കിനു കൊടുത്താല്‍ നല്ലതാണ്. കൊച്ചുകുട്ടികള്‍ക്ക് വിരമയക്കമുണ്ടാകുമ്പോള് ഏലക്കായ ചതച്ചു തുണിയില്‍ കെട്ടി ഉച്ചിയില്‍ തിരുമ്മുന്നത് നല്ലതാണ്. കറ്റാര്വാഴപ്പോളനീരിന്റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്. കരിംജീരകം ഉണക്കിപ്പൊടിച്ചത് അര ഗ്രാം വീതം തേനില്‍ ചാലിച്ചു കൊടുക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന ഉദരവ്യഥകള്ക്കും അതിസാരത്തിനും അതീവഫലപ്രദമാണ്. വയറിളക്കിയ ശേഷം കരിംജീരകം ഉണക്കിപ്പൊടിച്ചത് രണ്ടു ഗ്രാം മോരില്‍ കലക്കി കൊടുത്താല്‍ കുട്ടികളിലെ വിരശല്യം ശമിക്കും. 281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS