126 | മഞ്ഞപ്പിത്തം | JAUNDICE

വെളുത്ത ആവണക്കിന്‍റെ തളിരില, ജീരകം, മഞ്ഞള്‍ മൂന്നും ചേര്‍ത്ത് അരച്ച് നെല്ലിക്കാവലുപ്പത്തില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും.

JAUNDICE
JAUNDICE

Paste of (a) tender leaves of castor oil plant (Rinisis Communis), (b) cummin and (c) turmeric is an effective remedy for jaundice

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj

125 | അള്‍സര്‍ | അസിഡിറ്റി | അള്‍സറേറ്റീവ് കൊളൈറ്റിസ് |ACIDITY | ULSER | ULCERATIVE COLITIS

കൂവളത്തിന്‍റെ പച്ചക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് ഉപയോഗിച്ചാല്‍ Acidity, Ulser, Ulcerative colitis എല്ലാം പോകും

Consuming marrow of unripe Bael fruit mixed with Sugar is very effective in Acidity, Ulser and Ulceretive Colitis.

Ulcerative colitis മാറാന്‍ വളരെയേറെ സഹായകമാണ് കൂവളത്തിന്‍റെ ഫലം. Steroids ഉപയോഗിക്കുന്നവര്‍ക്കും കഴിക്കാം. ഫലപ്രദമാണ്.

പ്രമേഹം ഉള്ളവര്‍ പഞ്ചസാര ഒഴിവാക്കുക.
Diabetes patients may avoid Sugar

Acidity | Ulser | Ulcerative colitis
Acidity | Ulser | Ulcerative colitis

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj

124 | മഞ്ഞപ്പിത്തം | JAUNDICE

കൂവളത്തിന്‍റെ ഇലയുടെ നീരില്‍ ചുക്ക്, തിപ്പലി, കുരുമുളക് (ത്രികടു) ഇവ സമം പൊടിച്ചുചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും.

കീഴാര്‍നെല്ലിയെക്കാള്‍ ഫലപ്രദമാണ്.

JAUNDICE
JAUNDICE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj

123 | അതിമേദസ്സ് | അമിതവണ്ണം | പൊണ്ണത്തടി | OVERWEIGHT | OBESITY

കൂവളവേര്, കുമിഴിന്‍ വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും.

ഈ ദ്രവ്യങ്ങള്‍ എല്ലാം അങ്ങാടിമരുന്നുകടയില്‍ വാങ്ങാന്‍ കിട്ടും.

OVERWEIGHT | OBESITY
OVERWEIGHT | OBESITY

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj

122 | സ്തനവളര്‍ച്ച | BREAST ENLARGEMENT

പാല്‍മുതുക്കിന്‍ കിഴങ്ങുപൊടി തൊട്ടാവാടി-സമൂലം കഷായത്തില്‍ ചേര്‍ത്ത് കഴിക്കുന്നത്‌ സ്ത്രീകളില്‍ സ്തനവളര്‍ച്ചയ്ക്ക് സഹായകമാണ്.

രാവിലെ വെറും വയറ്റിലും, രാത്രി ആഹാരശേഷവും ആണ് കഴിക്കേണ്ടത്‌.

60 gm ദ്രവ്യം 12 ഗ്ലാസ് വെള്ളത്തില്‍ ചതച്ചിട്ട് തിളപ്പിച്ച്‌ ഒന്നര ഗ്ലാസ് ആക്കി കുറുക്കി അരിച്ചെടുക്കുന്ന കഷായം അര ഗ്ലാസ് വീതം മൂന്നു നേരത്തേക്ക് ഉപയോഗിക്കാം.

BREAST ENLARGEMENT
BREAST ENLARGEMENT

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Dr. KC Balram, Bangalore.

121 | ദഹനസംബന്ധിയായ ഉദരരോഗങ്ങള്‍ | DIGESTIVE DISORDERS

ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ജീരകം, കരിഞ്ചീരകം (കൃഷ്ണജീരകം) ഇവ 15 gm വീതം എടുത്ത് നന്നായി ഉണക്കി നന്നായി പൊടിച്ച്, 15 gm വീതം പെരുങ്കായം, ഇന്തുപ്പ് എന്നിവ വെവ്വേറെ വറുത്ത് നന്നായി പൊടിച്ച്, കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ചൂര്‍ണ്ണം ദഹനസംബന്ധിയായി വയറ്റില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

ഈ ചൂര്‍ണ്ണം സൂക്ഷിച്ചു വെയ്ക്കാവുന്നതാണ്.

ദഹനപ്രശ്നങ്ങള്‍, വായു കോപം, വയറുവേദന തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തിലോ, മോരിലോ ഒരു സ്പൂണ്‍ ചൂര്‍ണ്ണം നന്നായി കലക്കി കഴിക്കുന്നത്‌ വളരെ ഫലപ്രദമാണ്.

ആഹാരസാധനങ്ങളുടെ കൂടെ ഒരു “ചട്ണി” ആയും ഈ ചൂര്‍ണ്ണം ഉപയോഗിക്കാം.

DIGESTION
DIGESTION

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

120 | സ്ത്രീവന്ധ്യത | FEMALE INFERTILITY

അരയാലിന്‍റെ പഴം ഉണക്കിപ്പൊടിച്ച് പച്ചവെള്ളത്തില്‍ കഴിക്കുന്നത്‌ സ്ത്രീകളിലെ വന്ധ്യതയ്ക്ക് വളരെ ഫലപ്രദമാണ്.

പുരുഷന്മാരിലെ ബീജശേഷി കൂടാനും അരയാലിന്‍റെ പഴം സഹായകമാണ്.

അരയാലില്‍ എപ്പോഴും കായയും പഴവും കിട്ടില്ല. ഉണ്ടാകുമ്പോള്‍ പെറുക്കി ഉണക്കി സൂക്ഷിക്കണം.

FEMALE INFERTILITY
FEMALE INFERTILITY

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

LS08 | രോഗമാര്‍ഗ്ഗം | “പോട്ടിയും പൊറോട്ടയും” | WAY TO DISEASES | PIG INTESTINE AS FOOD

പഴയ കാലത്ത് പശു, പോത്ത്, പന്നി മുതലായ ഒരു ജീവിയുടെയും കുടല്‍ ഭക്ഷണത്തിന് ഉപയോഗിക്കുമായിരുന്നില്ല. ഇന്ന് അത് എല്ലായിടത്തും “പോട്ടി” എന്ന ഓമനപ്പേരില്‍ സ്വാദിഷ്ടമായ ഭക്ഷണപദാര്‍ത്ഥമായി മാറിയിട്ടുണ്ട്.

പശുവിന്‍റെയും പോത്തിന്‍റെയുമൊക്കെ കുടലിന്‍റെ ചുരുളുകളില്‍ എത്ര കഴുകിയാലും ചാണകം കാണുമെന്നതു പോലെ പന്നിയുടെ കുടലിന്‍റെ ചുരുളുകളില്‍ അത് ഭക്ഷിച്ച മനുഷ്യന്‍റെ മലമൂത്രാദിവിസര്‍ജ്ജ്യങ്ങളുടെ അവശിഷ്ടങ്ങള്‍ എത്രയേറെ കഴുകി വൃത്തിയാക്കിയാലും കാണാതിരിക്കില്ല. എന്തെല്ലാം തരം അണുക്കള്‍ അതിനുള്ളില്‍ കാണും!

സന്ധ്യയാകുമ്പോള്‍ കാറില്‍ ഭാര്യയും ഭര്‍ത്താവും മക്കളും ഒക്കെക്കൂടി ചെന്നു ക്യൂ നിന്ന് പൊറോട്ടയും ഈ പോട്ടിയും കൂടി വാങ്ങി സ്വാദിഷ്ടമായി കഴിച്ചു മടങ്ങുമ്പോള്‍ ഇതു വരുത്തിയേക്കാവുന്ന അപകടത്തെപ്പറ്റി വല്ലതും ഇവരാരെങ്കിലും ചിന്തിക്കാറുണ്ടോ?

FOOD - PIG INTESTINE
FOOD – PIG INTESTINE

119 | പിത്താശയക്കല്ല് | GALLBLADDER STONE

തുടരെ അഞ്ചു ദിവസം 6 ആപ്പിള്‍ വെച്ച് കഴിക്കുക. ഒരു ലിറ്റര്‍ ആപ്പിള്‍ ജ്യൂസ്‌ ആയാലും മതി.

ആറാം ദിവസം:

ആറാം ദിവസം അത്താഴം പാടില്ല.

1 | വൈകിട്ട് 6 മണിക്ക് ഒരു സ്പൂണ്‍ ( 1 Tsp) EPSOM SALT ( MAGNESIUM SULFATE ) ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.

2 | രാത്രി 8 മണിക്ക് വീണ്ടും ഒരു സ്പൂണ്‍ EPSOM SALT ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക

3 | രാത്രി 10 മണിക്ക് അര ഗ്ലാസ്‌ നാരങ്ങാനീര് അര ഗ്ലാസ് എള്ളെണ്ണ ചേര്‍ത്ത് കുടിക്കുക. എള്ളെണ്ണയ്ക്ക് പകരം ഒലിവെണ്ണയും (COLD PRESSED OLIVE OIL) ഉപയോഗിക്കാം.

പിറ്റേന്ന് രാവിലെ വിസര്‍ജ്ജനം ചെയ്യപ്പെടുന്ന മലത്തില്‍ പച്ച നിറമുള്ള കല്ലുകള്‍ കാണാന്‍ സാധിക്കും. മലത്തില്‍ കൂടി പച്ചക്കല്ലുകള്‍ പുറത്തു വരും

FOR GALLBLADDER STONE
FOR GALLBLADDER STONE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

118 | രക്താതിസാരം | രക്താര്‍ശസ് | കര്‍ക്കിടകരോഗം ഇവയുമായി ബന്ധപ്പെട്ട രക്തം പോക്ക് | BLEEDING ASSOCIATED WITH CANCER, PILES & DIARRHOEA

രക്താതിസാരം (Diarrhoea),  രക്താര്‍ശസ് (Bleeding Piles),  കര്‍ക്കിടകരോഗം (Cancer) ഇവയുമായി ബന്ധപ്പെട്ട രക്തം പോക്ക് മാറാന്‍ ഞാവലിലയുടെ നീര്, നെല്ലിക്കയുടെ നീര്, മാതളത്തിന്‍റെ നീര് – ഇവ ഓരോന്നും 15 ml വീതം എടുത്ത് 60 ml ആട്ടിന്‍പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

FOR BLEEDING
FOR BLEEDING

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only