സര്‍വ്വതോഭദ്രവടി – ഭൈഷജ്യരത്നാവലി
[എല്ലാത്തരത്തിലുള്ള വൃക്കരോഗങ്ങള്‍ക്കും]
സ്വര്‍ണ്ണഭസ്മം, അഭ്രഭസ്മം, ലോഹഭസ്മം, വെള്ളിഭസ്മം, ശുദ്ധഗന്ധകം, സ്വര്ണ്ണമാക്കീരക്കല്ല്, കന്മദം ഇവ ഓരോന്നും സമമായി എടുത്ത് നീര്‍മാതളത്തൊലിയുടെ സ്വരസത്തിലോ കഷായത്തിലോ അരിച്ച് കുന്നിക്കുരുപ്രമാണം ഗുളികകളാക്കി ഓരോ ഗുളിക വീതം നീര്മാതളത്തൊലിക്കഷായത്തില് സേവിക്കുക. വൃക്കകളില്‍ ഉണ്ടാകുന്ന രോഗങ്ങളെയും വസ്തിയില്‍ ഉണ്ടാകുന്ന വേദനകളെയും സര്‍വ്വതോഭദ്രവടി ശമിപ്പിക്കും. മദം പൊട്ടിയ ആനയെ അംഗുശം (തോട്ടി) എപ്രകാരം പാപ്പാന്റെ വരുതിയില്‍ കൊണ്ടുവരുന്നുവോ അപ്രകാരം സര്‍വ്വതോഭദ്രവടി കാലനാകേണ്ട വൃക്കരോഗങ്ങളെയും വൈദ്യന്റെ വരുതിയില്‍ കൊണ്ടുവരും. സര്‍വ്വതോഭദ്രവടി ശുക്ളവര്ദ്ധകവും ആണ്.