Category Archives: Uncategorized

348 ¦ ഗൌട്ട് ¦ വാതരക്തം ¦ യൂറിക്ക്‌ ആസിഡ്

ആയുര്‍വേദാചാര്യന്മാര്‍ വാതരക്തമെന്ന (അസൃഗ്-വാതം) പേരില്‍ പരിചയപ്പെടുത്തിയ അവസ്ഥയുമായി വളരെയധികം സാമ്യതയുള്ള ഒരു അവസ്ഥാവിശേഷമാണ് ഗൌട്ട് (Gout) അഥവാ ഗൌട്ടി അര്‍ത്രൈറ്റിസ് (Gouty Arthiritis). വാതത്തിന്‍റെ അസന്തുലിതാവസ്ഥ, രക്തം ദുഷിക്കല്‍ എന്നിവ മൂലം സംജാതമാകുന്ന ഒരു അവസ്ഥയാണ് വാതരക്തം. ശരീരദ്രവങ്ങളില്‍ യൂറിക് ആസിഡ് (Uric Acid) കൂടുന്നതു മൂലം ഈ അവസ്ഥ ഉണ്ടാകാം. ശരീരത്തില്‍ യൂറിക്ക്‌ ആസിഡിന്‍റെ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , | Leave a comment

31 ¦ എരിക്ക് ¦ CALATROPIS GIGANTEA

തിരുവോണം നക്ഷത്രത്തിന്‍റെ നക്ഷത്രവൃക്ഷമാണ് എരിക്ക്. കര്‍ണ്ണാടകയില്‍ സുലഭമായി കാണപ്പെടുന്നു എരിക്ക്. കേരളത്തില്‍ മഷിയിട്ടാല്‍ കാണാന്‍ പ്രയാസം. ഭാരതത്തിലെ അന്യപ്രദേശങ്ങളിലും സുലഭം. താന്ത്രികപൂജകളില്‍ പൈശാചികശക്തികളെ അകറ്റാന്‍ വെള്ളെരിക്കിന്‍പൂവ് ഉപയോഗിക്കുന്നു. ശ്രീപരമശിവന് പ്രിയമത്രേ വെള്ളെരിക്കിന്‍പൂവ്! ആകയാല്‍ ശിവപൂജയില്‍ അര്‍ച്ചിക്കാന്‍ കര്‍ണ്ണാടകയിലെ അര്‍ച്ചകര്‍ വെള്ളെരിക്കിന്‍പൂവ് ധാരാളമായി ഉപയോഗിക്കുന്നു. ഗണേശനും ഹനുമാന്‍ സ്വാമിയ്ക്കും വെള്ളെരിക്കിന്‍പൂവിന്‍റെ മാല അതീവപ്രിയമത്രേ. മേല്‍പ്പറഞ്ഞത്‌ പോലെയുള്ള വിശ്വാസത്തിന്‍റെ … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, Uncategorized | Tagged , , , , , , | Leave a comment

340 | ഹൃദയത്തിലെ ബ്ലോക്കുകള്‍ | Blocks in Heart

കറ്റാര്‍വാഴ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ – നാലിന്റെയും നീര് ഓരോ സ്പൂണ്‍ വീതം ചേര്‍ത്തു കഴിക്കുന്നത്‌ ഹൃദയത്തിലെ ബ്ലോക്കുകളെ ശമിപ്പിക്കും. കറ്റാര്‍വാഴ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ – നാലിന്റെയും നീര് തെങ്ങിന്‍കള്ളില്‍ നിന്നും ഉണ്ടാക്കിയ വിനാഗിരി ചേര്‍ത്ത് വറ്റിച്ച് ലേഹ്യമാക്കിയും ഉപയോഗിക്കാം. കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

Posted in ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , , , , | Leave a comment

निम्बः | ആര്യവേപ്പ് | ആയുര്‍വേദഗ്രന്ഥങ്ങളില്‍

ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ ആര്യവേപ്പിന്റെ ഗുണങ്ങള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 1] ഗുണപാഠം വേപ്പിന്‍റെ തൊലി കച്ചുളളു ശീതമാകയുമുണ്ടത് കൃമികുഷ്ഠവിഷം പിത്തം നാശയേത് ദീപനം ഹിതം അത്യുഷ്ണമല്ല വേപ്പെണ്ണ കച്ചിട്ടുള്ള രസം പരം ധാതുക്കളെ കെടുപ്പിക്കും സന്നിപാതത്തിനും ഗുണം വാതം കുഷ്ഠം കൃമികഫം വ്രണങ്ങള്‍ക്കും ഗുണം തുലോം 2] ശാലിഗ്രാമനിഘണ്ടു ¦ शालिग्रामनिघण्टु निम्बवृक्षस्य पुष्पाणि पित्तघ्नानि विशेषतः। … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, Uncategorized | Tagged , | Leave a comment

18 | ആരോഗ്യദായിയായ ആഹാരരീതി

ആരോഗ്യം കാംക്ഷിക്കുന്നവര്‍ ആഹാരരീതിയില്‍ പത്ത് അടിസ്ഥാനതത്വങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് ആയുര്‍വേദദീപികാകാരന്റെ മതം. 1] ആഹാരം ചൂടുള്ളതാവണം 2] ആഹാരം സ്നിഗ്ദ്ധതയുള്ളതാവണം 3] ആഹാരം ശരിയായ അളവില്‍ മാത്രം കഴിക്കണം 4] ഒരു നേരം കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രമേ അടുത്ത ആഹാരം കഴിക്കാവൂ. 5] വിരുദ്ധവീര്യങ്ങളുള്ള ആഹാരസാധനങ്ങള്‍ ഒരുമിച്ചു കഴിക്കരുത് 6] സന്തോഷപ്രദമായ സ്ഥലത്ത് … Continue reading

Posted in AYURVEDA | ARTICLES, ജീവിതശൈലി | LIFE STYLE, Uncategorized | Tagged , | Leave a comment

334 | കര്‍ണ്ണരോഗങ്ങള്‍ | ചെവിവേദന | അണുബാധ | പഴുപ്പ്

എള്ള്, ഏലത്തരി, കായം, ചെറുപയര്‍ – നാലും സമം വറുത്തുപൊടിച്ച്, കടുകെണ്ണയില്‍ ചാലിച്ച് കനലില്‍ പുകച്ച്, ചൂട് ഏല്‍ക്കാതെ പുക ചെവിയില്‍ കൊള്ളിക്കുക. ചെവിയില്‍ ഉണ്ടാകുന്ന വേദന, സ്രവം, പഴുപ്പ് എല്ലാം ശമിക്കും. Mullein Oil വളരെ ഫലപ്രദമാണ്. കുട്ടികളില്‍ ഉണ്ടാകുന്ന കര്‍ണ്ണരോഗങ്ങളില്‍ അതീവ ഫലപ്രദമാണ്.

Posted in ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , , , , | Leave a comment

331 l ശ്വാസം I കാസം l ആസ്ത്മ

ശ്വാസകാസങ്ങളാൽ കഷ്ടപ്പെടുന്നവർ ശ്രദ്ധിക്കുക . ശ്വാസസംബന്ധിയായ അസ്കിതകൾ, ആസ്ത്മയും വലിവും, ശല്യമായി മാറിയ ചുമ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നെങ്കിൽ ഇതിലൊരു പ്രയോഗം നിങ്ങൾക്കു സഹായകമായേക്കാം. 1 ] വെള്ള എരിക്കിന്‍റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു … Continue reading

Posted in Uncategorized | Leave a comment

329 | കീലോയ്ഡ് | KELOID

കീലോയ്ഡ് ഒരു രോഗമല്ല. സര്‍ജറി മുതലായ പല കാരണങ്ങളാല്‍ ഉണ്ടായ മുറിവിന്‍റെയോ വ്രണത്തിന്‍റെയോ വടു/കല പുറത്തേക്കു തള്ളിയോ കുഴിഞ്ഞോ നില്‍ക്കുന്ന ഒരു അവസ്ഥയാണ് കീലോയ്ഡ്. കീലോയ്ഡ് അപകടകരമല്ല. അനാകര്‍ഷകമായ ഒരു കലയായി കരുതി അവഗണിച്ചാല്‍ ഒരു കുഴപ്പവുമില്ല. കുറച്ചു കാലത്തെ ചികിത്സ കൊണ്ട് കീലോയ്ഡ് വടുക്കള്‍ ഭേദമാക്കാം. തേങ്ങ തുരന്ന് വെള്ളം കളഞ്ഞ് തുടച്ച്, അതിൽ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , | Leave a comment

323 | പ്രമേഹം | Diabetes

ചിറ്റമൃതിന്‍ നീര് – 5 ml, കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. ഈ ഔഷധം ഉപയോഗിക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , | 1 Comment

322 | ഉപ്പൂറ്റി വേദന | Heel Pain

ഒട്ടനവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റിയിലെ അസ്ഥിയിൽ ഉണ്ടാകുന്ന ചെറിയ വളർച്ചകൾ കാരണം ഉപ്പൂറ്റി താഴെ ചവിട്ടുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന. വളരെ കുറച്ചു നാളുകൾ കൊണ്ട് അനായാസം ഈ വേദന ശമിക്കാൻ ഒരു മാർഗ്ഗം. ഒരു ഇഷ്ടിക ചൂടാക്കുക. ഉപ്പൂറ്റി വെച്ചാൽ സഹ്യമായ ചൂട് ആയിരിക്കണം. എരിക്കിന്റെ ഉടൻ അടർത്തിയ അഞ്ച് ഇലകൾ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , | Leave a comment