MP06 | മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA

മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA | LILAC TASSELFLOWER | சுவர் முள்ளங்கி | शशश्रुति

MP06 | മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA
MP06 | മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല.

തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം.

  • മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും.
  • മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും.
  • മുയല്‍ച്ചെവിയന്‍ സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.
  • മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക – ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും – സ്ത്രീകള്‍ക്ക് അതീവഫലപ്രദം.
  • മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.
  • സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്‍റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
  • മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും.
  • മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും.
  • പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്‍റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും.
  • മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് നെല്ലിക്കാവലുപ്പം മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ അര്‍ശസ് / രക്താര്‍ശസ് (PILES) സുഖപ്പെടും.
  • മുയല്‍ച്ചെവിയനന്‍റെ ഇല ഉപ്പു ചേര്‍ത്തരച്ചു പിഴിഞ്ഞെടുത്ത നീര് തൊണ്ടയില്‍ പുരട്ടിയാല്‍ ടോൺസിലൈറ്റിസ് സുഖപ്പെടും.
  • മുയല്‍ച്ചെവിയനന്‍റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും.
  • മഞ്ഞളും ഇരട്ടിമധുരവും കല്‍ക്കമാക്കി, മുയല്‍ച്ചെവിയന്‍റെ നീര് സമം എണ്ണ ചേര്‍ത്തു വിധിപ്രകാരം കാച്ചിയെടുത്തതില്‍ കര്‍പ്പൂരവും മെഴുകും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ശമിക്കും.

Author: Anthavasi

The Indweller

Leave a comment