287 | ഹെലികോബാക്ടര്‍ പൈലോറി | ആമാശയ അള്‍സര്‍

ഒരു ബ്ലേഡ് കഷണത്തെപ്പോലും അലിയിച്ചുകളയാന്‍ ശക്തിയുള്ള മനുഷ്യദഹനരസത്തില്‍ ജീവിച്ച് ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കുന്ന ബാക്ടീരിയ വര്‍ഗ്ഗത്തില്‍പ്പെട്ട കൃമി ആണ് ഹെലികോബാക്ടര്‍ പൈലോറി അഥവാ എച്ച്.പൈലോറി. അള്‍സറില്‍ തുടങ്ങുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങളിലാകും.

കൂവളത്തിന്‍റെ പിഞ്ചുകായയുടെ മജ്ജ പഞ്ചസാര കൂട്ടിക്കഴിക്കുന്നത് എച്ച്.പൈലോറി അനുബാധയില്‍ ഫലപ്രദമാണ്.

287 | ഹെലികോബാക്ടര്‍ പൈലോറി | ആമാശയ അള്‍സര്‍
287 | ഹെലികോബാക്ടര്‍ പൈലോറി | ആമാശയ അള്‍സര്‍

ആമാശയത്തില്‍ ഉണ്ടാകുന്ന അള്‍സര്‍ എങ്ങനെയുള്ളതുമാകട്ടെ, ശമിപ്പിക്കാന്‍ ശക്തിയുള്ള ഒരു ഔഷധമാണ് കൂവളത്തിന്‍റെ പിഞ്ചുകായ. അപകടകാരിയായ എച്ച്. പൈലോറി കൃമിയ്ക്ക് എതിരെയും കൂവളത്തിന്‍റെ പിഞ്ചുകായ ഫലപ്രദമാണ്. കൂവളത്തിന്‍റെ പിഞ്ചുകായ പൊട്ടിച്ച് അതിനുള്ളിലെ മജ്ജ (ജെല്ലി പോലെയുള്ള ഭാഗം) എടുത്ത് പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ ആമാശയത്തിലെ അള്‍സര്‍ മാത്രമല്ല ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങി ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളില്‍ ഉണ്ടാകുന്ന അള്‍സര്‍, മറ്റു കുരുക്കള്‍ എല്ലാം ശമിക്കും.

Author: Anthavasi

The Indweller

2 thoughts on “287 | ഹെലികോബാക്ടര്‍ പൈലോറി | ആമാശയ അള്‍സര്‍”

  1. കൂവളത്തിന്റെ പഴുത്ത കായ യുടെ മജ്ജ ഉണക്കി പൊടിച്ചു മോരിൽ കലക്കി കുടിച്ചാലും മേൽ പറഞ്ഞ അസുഖം കുറയുമെന്ന് കേട്ടിട്ടുണ്ട് ..ശരി ആണോ ??

    Like

Leave a comment