ചെറുകടലാടി സമൂലം ജീരകം ചേര്ത്തരച്ചുകലക്കി വെളിച്ചെണ്ണ കാച്ചിപ്പുരട്ടിയാല്‍ ചിരങ്ങ് / പുണ്ണ് അതിവേഗം മാറും.
അതീവഫലദായകമായ ഒരു ഔഷധമാണ് ഇത്.
കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന് മുതലായവ വേഗം ശമിക്കും.
