MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSA

ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്‍ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്‍കുന്നു. സ്വയം അനേകം ജീവികള്‍ക്ക് വാസസ്ഥാനമായി ഒരു ആവാസവ്യവസ്ഥ തന്നെ അരയാല്‍ സൃഷ്ടിക്കുന്നു – ആകയാല്‍ ഭാരതീയര്‍ അരയാലിനെ ഒരു ദിവ്യവൃക്ഷമായി കണക്കാന്നുന്നു.

MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSA
MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSSES
  1. അരയാലിന്‍റെ ഇല പിഴിഞ്ഞ നീരു സേവിക്കുന്നത് ഹൃദ്രോഗത്തില്‍ ഉത്തമമാണ്. അരയാലിന്‍റെ പൊഴിഞ്ഞുവീഴുന്ന ഇല അരച്ചു നെഞ്ചത്തും പുറത്തും പൂച്ചിടുന്നതും നല്ലതാണ്.
  2. പഴം കഴിക്കുന്നതു കൊണ്ടും ഹൃദ്രോഗം മാറും.
  3. അരയാലിന്‍റെ വിത്തും കലമാന്‍റെ കൊമ്പും ചേര്‍ത്തരച്ചു മോരില്‍ കലക്കി തേനും ചേര്‍ത്തു സേവിച്ചാല്‍ രാമനെക്കണ്ട രാവണനെപ്പോലെ പ്രമേഹം ശമിക്കും.
  4. അരയാലിന്‍റെ തൊലി ഉണക്കിപ്പൊടിച്ചു വിതറുന്നത് ഭഗന്ദരത്തില്‍ ഫലപ്രദമാണ്.
  5. അരയാലിന്‍റെ പഴുത്ത കായ കഴിച്ചാല്‍ വയറുവേദന മാറും.
  6. അരയാല്‍ത്തൊലി തൊലി കഷായം വെച്ചു കഴിച്ചാല്‍ ഗൊണോറിയ പൂര്‍ണ്ണമായും സുഖപ്പെടും.
  7. അരയാലിന്‍റെ കായ കഷായം വെച്ചു കഴിച്ചാല്‍ ശുക്ലം വര്‍ദ്ധിക്കും.
  8. അരയാലിന്‍റെ കായയോ ഇലയോ കഷായം വെച്ചു കഴിച്ചാല്‍ മലബന്ധം മാറും.
  9. അരയാലിന്‍റെ പഴുത്ത കായ കഴിച്ചാല്‍ അരുചി മാറി വിശപ്പുണ്ടാകും.
  10. അരയാലിന്‍റെ പഴുത്ത കായ കഷായം വെച്ചു കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും

(Will continue in next part…)

Author: Anthavasi

The Indweller

5 thoughts on “MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSA”

      1. swamiji kalamaan kombu fresh or old . kindly reply to this also kindly mention quantity how many grams

        Like

Leave a comment