228 | ഹൃദ്രോഗം | HEART DISEASES

കൂവളക്ഷാരം എള്ളെണ്ണ ചേര്‍ത്തു കഴിച്ചാല്‍ ഹൃദ്രോഗം മാറും.

സ്തംഭനം, പാര്‍ശ്വവേദന എന്നിവയ്ക്കും ഉത്തമം.

കൂവളത്തിന്‍റെ ഇല/വേര്/തൊലി/പൂവ്/കായ കത്തിച്ചു ചാമ്പലാക്കിയെടുത്ത് ആ ചാമ്പല്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചു കിട്ടുന്ന ലായനി വറ്റിച്ചെടുത്താല്‍ ക്ഷാരം കിട്ടും.

228 | ഹൃദ്രോഗം | HEART DISEASES
228 | ഹൃദ്രോഗം | HEART DISEASES

MP02 | ഔഷധസസ്യങ്ങള്‍ | തെങ്ങ് | COCONUT TREE

കേരളീയന് കല്‍പ്പവൃക്ഷമായ തെങ്ങ് ആഹാരവും, മദ്യവും, എണ്ണയും, തടിയും, ഓലയും തരുന്നതിനപ്പുറം അനവധി രോഗങ്ങള്‍ക്ക് ശമനമേകുന്ന ഒരു ഔഷധവൃക്ഷമാണ്.

തെങ്ങിന്‍റെ വേര്, ഇല, പൂവ്, കായ തുടങ്ങിയ സകലഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്.

  • തെങ്ങിന്‍റെ വേര് കഷായം വെച്ചു കഴിക്കുന്നത്‌ വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഉത്തമമാണ്.
  • തെങ്ങിന്‍റെ പച്ച മടല്‍ വാട്ടിപ്പിഴിഞ്ഞ നീരു കഴിച്ചാല്‍ നെഫ്രോടിക്  സിന്‍ഡ്രോം സുഖപ്പെടും.
  • തെങ്ങിന്‍റെ പച്ച ഈര്‍ക്കിലിയുടെ നീര് നെഞ്ചെരിച്ചില്‍, ഹാര്‍ട്ട് ബ്ലോക്ക്‌  എന്നിവയ്ക്ക് ഉത്തമമാണ്.
  • തെങ്ങിന്‍ കള്ളില്‍ മുന്തിരിങ്ങ ചതച്ചിട്ട് പിഴിഞ്ഞെടുത്തു കഴിച്ചാല്‍ ത്വക്-രോഗങ്ങള്‍ ശമിക്കും.
  • ചിരട്ടയുടെ എണ്ണ പുരട്ടിയാല്‍ ത്വക്-രോഗങ്ങള്‍ മാറും. ആനത്തോലു പോലെ വരുന്ന ത്വക്-രോഗം മാറും. പാണ്ടിനും ഫലപ്രദമാണ്.
  • വെടലക്കരിക്ക് ചക്കരയും വറുത്ത അരിയും ചേര്‍ത്തിടിച്ചു കഴിച്ചാല്‍ പുരുഷന്മാരില്‍ ബീജശേഷി വര്‍ദ്ധിക്കും.
  • മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.
  • തെങ്ങിന്‍പൂക്കുല ലേഹ്യം സ്ത്രീരോഗങ്ങളില്‍ അതീവഫലപ്രദമാണ്.
MP02 | തെങ്ങ് | COCONUT TREE
MP02 | തെങ്ങ് | COCONUT TREE

192 | ഹൃദയത്തിലെ ബ്ലോക്കുകള്‍ | HEART BLOCKS

നാടന്‍ തെങ്ങിന്‍റെ ഈര്‍ക്കിലിന്‍റെ നീര് കഴിച്ചാല്‍ ബ്ലോക്കുകള്‍ മാറും

നെഞ്ചെരിച്ചില്‍ ശമിക്കും

192 | ഹൃദയത്തിലെ ബ്ലോക്കുകള്‍ | HEART BLOCKS
192 | ഹൃദയത്തിലെ ബ്ലോക്കുകള്‍ | HEART BLOCKS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

181 | ഹൃദ്രോഗം | HEART DISEASES

നീര്‍മരുതിന്‍തൊലി കുറുന്തോട്ടിവേരു ചേര്‍ത്തു പാല്‍ക്കഷായം വെച്ചു കഴിച്ചാല്‍ ഹൃദ്രോഗം മാറും.

നീര്‍മരുതിന്‍തൊലി, കുറുന്തോട്ടിവേര് ഇവ സമമെടുത്ത് അറുപതു ഗ്രാം ചതച്ചു കിഴികെട്ടി 300 മില്ലി പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി 150 മില്ലി വീതം രണ്ടുനേരം  കഴിക്കണം.

181 | ഹൃദ്രോഗം | HEART DISEASES
181 | ഹൃദ്രോഗം | HEART DISEASES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

159 | ഹൃദ്രോഗം | HEART DISEASES

ഹൃദയസംബന്ധിയായ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങള്‍ക്കും നീര്‍മരുത് (TERMINALIA ARJUNA) ഉത്തമ ഔഷധമാണ്.

നീര്‍മരുതിന്‍തൊലി ഇരട്ടിമധുരം ചേര്‍ത്ത് പാല്‍ക്കഷായം വെച്ചു കഴിച്ചാല്‍ ഹൃദ്രോഗം മാറും

പാല്‍ക്കഷായം : നീര്‍മരുതിന്‍തോല്, ഇരട്ടിമധുരം ഇവ 30 ഗ്രാം വീതം ആകെ 60 ഗ്രാം ചതച്ചു കിഴികെട്ടി 300 ml പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി കുറുക്കിയെടുത്ത് 150 ml വീതം രണ്ടുനേരം കഴിക്കാം.

159 | ഹൃദ്രോഗം | HEART DISEASES
159 | ഹൃദ്രോഗം | HEART DISEASES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

156 | ഹൃദ്രോഗം | HEART DISEASES

നീര്‍മരുതിന്‍തോല് 60 gm ചതച്ചു കിഴികെട്ടി 300 ml പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി കുറുക്കി 150 ml വീതം രണ്ടുനേരം കഴിച്ചാല്‍ ഹൃദ്രോഗം മാറും.
മുതിര്‍ന്ന കുട്ടികള്‍ക്ക് സാധാരണ അളവിന്‍റെ പകുതിയും, ചെറിയ കുട്ടികള്‍ക്ക് സാധാരണ അളവിന്‍റെ നാലിലൊന്നും അളവ് ഔഷധം മതിയാകും.
നാല്‍പ്പതു ദിവസം തുടരെ കഴിച്ചാല്‍ ഹൃദ്രോഗത്തിനു ശമനം ഉണ്ടാകും.

156 | ഹൃദ്രോഗം | HEART DISEASES
156 | ഹൃദ്രോഗം | HEART DISEASES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only