Tag Archives: സോറിയാസിസ്

25 | ദന്തപ്പാല | വെട്ടുപാല | സോറിയാസിസ് | Psoriasis

സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , | Leave a comment

317 | സോറിയാസിസ് | Psoriasis

തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി അരച്ചു കല്‍ക്കമായി ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. മുടങ്ങാതെ തുടര്‍ച്ചയായി 90 ദിവസമെങ്കിലും ഈ തൈലം പുരട്ടണം. പുളിപ്പിച്ചു കട്ടിയായ കഞ്ഞിവെള്ളം പിറ്റേന്ന് ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുന്നത് സോറിയാസിസില്‍ വളരെ ഫലപ്രദമാണ്. ഈ പ്രയോഗം തലയിലെ താരന്‍ മാറാനും നല്ലതാണ്. മുടങ്ങാതെ ചെയ്യണം.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 3 Comments

98 | സോറിയാസിസ് | PSORIASIS

1 | ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക. കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

24 | സോറിയാസിസ് | PSORIASIS

തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചത്‌ പുരട്ടുക. Sour Rice Soup of previous day may be applied on the affected parts of the body പച്ചമഞ്ഞള്‍, ആര്യവേപ്പില എന്നിവ സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തില്‍ വെറും വയറ്റില്‍ കഴിക്കുക. Raw turmeric and leaves of Neem (Azadirachta indica) tree taken … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

09 | സോറിയാസിസ് | PSORIASIS

ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് (Pongamia pinnata) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഔഷധസസ്യത്തിന്‍റെ ഇല പറിച്ച് അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യസ്ഫുടം ചെയ്ത് പുരട്ടുക. ഉങ്ങിന്‍റെ ഇല അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കുക. ഈ എണ്ണ പുരട്ടുന്നത് സോറിയാസിസ് മാറാന്‍ സഹായകമാണ്. INDIAN BEECH, പുങ്കമരം എന്നീ പേരുകളിലും ഈ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment