299 | കുട്ടികളില്‍ സംസാരശേഷി | ദശമൂലനവനീതം

299 | കുട്ടികളില്‍ സംസാരശേഷി | ദശമൂലനവനീതം
299 | കുട്ടികളില്‍ സംസാരശേഷി | ദശമൂലനവനീതം

ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞില്‍, കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് (ദശമൂലം) – ഇവ ഓരോന്നും 30 ഗ്രാം വീതം കഴുകി ചതച്ചു 8 ലിറ്റര്‍ വെള്ളത്തിലിട്ടു കുറുക്കി 2 ലിറ്റര്‍ ആക്കി ചണ്ടി പിഴിഞ്ഞു മാറ്റി അതില്‍ 2 ലിറ്റര്‍ നാടന്‍ പശുവിന്‍ പാലും ചേര്‍ത്തു വീണ്ടും കുറുക്കി 2 ലിറ്റര്‍ ആക്കി ആറിയാല്‍ ഉറയൊഴിച്ചു വെണ്ണ കടഞ്ഞെടുത്തു വെച്ച്, ഈ വെണ്ണ ഒരു നെല്ലിക്കയോളം വലുപ്പം കാല്‍ ടീസ്പൂണ്‍ തിപ്പലി വറുത്തു പൊടിച്ചതു ചേര്‍ത്തു രാവിലെയും, അര ടീസ്പൂണ്‍ ശുദ്ധിചെയ്ത അമുക്കുരം പൊടിച്ചതു ചേര്‍ത്തു വൈകുന്നേരവും കൊടുത്താല്‍ കേള്‍വിശക്തി ഉള്ള സംസാരിക്കാത്ത കുട്ടികള്‍ സംസാരിക്കും. ദിവസവും കൊടുക്കണം.

അമുക്കുരം ശുദ്ധി ചെയ്യുന്ന വിധം : അമുക്കുരം ചെറുതായി അരിഞ്ഞു പാലില്‍ പുഴുങ്ങി വറ്റിച്ചുണക്കി, ഇതുതന്നെ വീണ്ടും പാലില്‍ പുഴുങ്ങി ഉണക്കി, ഇങ്ങനെ 7 പ്രാവശ്യം ആവര്‍ത്തിച്ചു പൊടിച്ചെടുക്കുക.