389 ¦ അനീമിയ¦ മുറിവ് ¦ പല്ലുവേദന

(ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)

നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്,

മുട്ടൊന്നു പൊട്ടിയാല്‍
വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും.

കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍,
രക്തം കുറഞ്ഞാല്‍,
അട്ടത്തെ കരി ഒരു പിടി വാരി,
(ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട്
ഒരു ചട്ടിയില്‍ മണല്‍ ഇട്ട്
അതിന്റെ നടുക്ക് ആ കരിക്ക്‌ വെച്ച്
അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച്‌
ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം കുടിപ്പിക്കും.
രണ്ടു നേരം കുടിക്കുമ്പോള്‍ രക്തം ഉണ്ടാകും.

പല്ലിനു വേദന വന്നു കവിള്‍ മുഴുവന്‍ നീര് ആയാല്‍
അട്ടത്തെ കരി എടുത്തു തേനില്‍ ചാലിച്ച്
തോരെത്തോരെ ഇടും.
നാലു പ്രാവശ്യം ഇടുമ്പോള്‍ നീര് പോകും.

ഈ മരുന്നുകള്‍ കൊടുത്ത തള്ള നാനോ കാര്‍ബണ്‍ ട്യൂബും നാനോ വയറും ഒന്നും പഠിച്ചിരുന്നില്ല.

നാളെ രാവിലെ ഇത് ഒട്ടേറെ രംഗങ്ങളില്‍ ഉപയോഗമാവുമ്പോള്‍
നിങ്ങളുടെ മതബോധനത്തിന്റെ ആളുകള്‍
പൊക്കിപ്പിടിച്ച്
ഇതൊക്കെ പഴയ ആളുകള്‍ക്ക് അറിയാമായിരുന്നു
എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല.
ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.
ഇപ്പോള്‍ ഉപയോഗിക്കുന്നവരെ പുച്ഛിക്കും.

ഇന്ന് ഉപയോഗിക്കുന്നതൊക്കെ തെറ്റും
ഇന്നലെ ഉപയോഗിച്ചതൊക്കെ ശരിയും ആണെന്ന്
പിന്നീട് ഒരിക്കല്‍ കണ്ടെത്തിയാല്‍
അന്ന് അതിന്റെ പിറകെ നിങ്ങള്‍ പോകും.

Advertisements

197 | വ്രണം | WOUND | ULCER

1 | ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) അരച്ചു നാലു ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച്, ഒരു ലിറ്റര്‍ ആക്കി ചെറുചൂടോടെ വ്രണത്തില്‍ ധാര ചെയ്യുക. ശേഷം തുടച്ചു വൃത്തിയാക്കി ജാത്യാദിഘൃതം പുരട്ടുക.

2 | ത്രിഫല കൊണ്ടു ധാര ചെയ്ത്, മുളയില അരച്ചു പുരട്ടുക.

197 | വ്രണം | WOUND | ULCER
197 | വ്രണം | WOUND | ULCER

86 | വ്രണങ്ങള്‍ | SORES | WOUNDS

നെല്ലിക്കയുടെ കുരു ചുട്ടുപൊടിച്ച് വെച്ച്, ആ പൊടി പുകയിറയോടൊപ്പം  നല്ലെണ്ണയില്‍ ചാലിച്ച് വ്രണങ്ങളില്‍ പുരട്ടിയാല്‍ വ്രണങ്ങള്‍ പെട്ടന്ന് ഉണങ്ങും.

FOR WOUNDS
FOR WOUNDS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.