
ശോഫത്തിനും വൃക്കരോഗത്തിനും ഔഷധപാനീയം
തേറ്റാമ്പരല്‍, വയല്‍ച്ചുള്ളിവേര്, കല്ലൂര്‍വഞ്ചിവേര്, ഞെരിഞ്ഞില്‍, തവിഴാമവേര്, കൊഴിഞ്ഞില്‍വേര്, ചെറൂള സമൂലം എന്നിവയോരോന്നും പത്തു ഗ്രാം വീതം എടുത്ത്, വൃത്തിയാക്കി, നന്നായി ചതച്ച്, നാല് ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, ഒരു ലിറ്ററാക്കി വറ്റിച്ച്, തണുപ്പിച്ച്, അരിച്ചെടുത്ത്, ദിവസം പല തവണയായി കുടിക്കുക.
ഔഷധങ്ങള്‍ നന്നായി പൊടിച്ചു സൂക്ഷിക്കാമെങ്കില്‍ നാല് ലിറ്റര്‍ വെള്ളത്തിനു പകരം രണ്ടു ലിറ്റര്‍ വെള്ളം മതിയാകും.