Tag Archives: വിര

281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS

കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ഉദരവേദനയ്ക്കും ഛര്‍ദ്ദിയ്ക്കും വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയുംലേശം ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു തുള്ളിക്കണക്കിനു കൊടുത്താല്‍ നല്ലതാണ്. കൊച്ചുകുട്ടികള്‍ക്ക് വിരമയക്കമുണ്ടാകുമ്പോള്‍ ഏലക്കായ ചതച്ചു തുണിയില്‍ കെട്ടി ഉച്ചിയില്‍ തിരുമ്മുന്നത്‌ നല്ലതാണ്. കറ്റാര്‍വാഴപ്പോളനീരിന്‍റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്. കരിംജീരകം ഉണക്കിപ്പൊടിച്ചത് അര ഗ്രാം വീതം തേനില്‍ ചാലിച്ചു കൊടുക്കുന്നത് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , | 4 Comments

251 | കൃമി / വിരശല്യം | WORM INFECTION

കുട്ടികളില്‍ സര്‍വ്വസാധാരണമായി ഉണ്ടാകുന്ന ഒരു രോഗമാണ് കൃമിശല്യം. രാത്രികാലങ്ങളില്‍ മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലാണ് കൃമിബാധയുടെ പ്രധാന ലക്ഷണം. ചിലപ്പോള്‍ വ്രണങ്ങളുണ്ടാകുന്നു. കൃമിബാധയുടെ കാഠിന്യം അനുസരിച്ച് അസ്വസ്ഥതകള്‍ കൂടുന്നു. ശുചിത്വമില്ലായ്മയാണ് കൃമിശല്യത്തിന്‍റെ പ്രധാനകാരണം. കുട്ടികളിലെ കൃമിശല്യം മാറാന്‍ അനേകം ഗൃഹവൈദ്യമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃമിശല്യം ഉള്ളപ്പോള്‍ തൈര്, പാല്‍, ശര്‍ക്കര എന്നിവ ഒഴിവാക്കണം. തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | 2 Comments

212 | ഉദര കൃമികള്‍ | Intestinal Parasites

ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്‍റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

115 | കുട്ടികളിലെ വയറുവേദന | ഛര്‍ദ്ദി | വിരയിളക്കം | STOMACH PAIN | VOMITING | WORMS IN CHILDREN

കൊച്ചുകുട്ടികള്‍ക്ക് ഉണ്ടാകുന്ന ഉദരവേദനയ്ക്കും, ഛര്‍ദ്ദിയ്ക്കും, വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയും ലേശം ഇഞ്ചിയും കൂടി ചതച്ച് നീരെടുത്ത് തുള്ളിക്കണക്കിന് കൊടുത്താല്‍ മതിയാവും. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

89 | വിരശല്യം | WORMS

പഴുക്കാത്ത പപ്പായയുടെ തൊലി നേരിയ കനത്തില്‍ ചീകി കളഞ്ഞ്, മുറിച്ച് കുരു കളഞ്ഞ്, ചെറിയ കഷണങ്ങളാക്കി മുറിച്ച്, വെള്ളത്തിലിട്ട് പുഴുങ്ങി, ആ വെള്ളം ദിവസേന പല തവണ കുടിക്കുക. വിരശല്യം മാറും. ശ്രദ്ധിക്കുക: 1 | കുരുവില്ലാത്ത പപ്പായ ഉപയോഗിക്കരുത്. 2 | തൊലി നേരിയ കനത്തില്‍ മാത്രമേ നീക്കാവൂ. 3 | തൊലി കളഞ്ഞ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

88 | കുട്ടികളിലെ വിരശല്യം | WORMS

പച്ചപപ്പായയുടെ കറ (പാല്‍) ഈര്‍ക്കില്‍ കൊണ്ട് കുത്തിയെടുത്ത് പപ്പടത്തില്‍ ഇറ്റിച്ച് ഉണക്കുക. ആ പപ്പടം തീക്കനലില്‍ ചുട്ട് തിന്നാല്‍ കൊടുത്താല്‍ കുട്ടികളിലെ വിരശല്യം മാറും. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

23 | കുട്ടികളില്‍ ഉണ്ടാകുന്ന കൃമിശല്യം (വിര) | WORMS

തുമ്പക്കുടം, തുളസിവിത്ത് ഇവ സമം ചേര്‍ത്തരച്ച് തേനില്‍ കഴിക്കാന്‍ കൊടുത്താല്‍ കൃമിശല്യം മാറും. തുമ്പക്കുടം ഉറങ്ങാന്‍ പോകും മുന്‍പ് കുട്ടിയുടെ ഗുദത്തില്‍ വെച്ചാല്‍ കൃമികള്‍ പുറത്തേയ്ക്ക് വരും. Note : Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Posted in ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , , | 1 Comment