386 ¦ വസ്തിരോഗങ്ങള്‍ക്ക് പാല്‍ക്കഷായം

386 ¦ വസ്തിരോഗങ്ങള്‍ക്ക് പാല്‍ക്കഷായം
386 ¦ വസ്തിരോഗങ്ങള്‍ക്ക് പാല്‍ക്കഷായം

ഓരില വേര്, മൂവില വേര്, ചെറുവഴുതിന വേര്, വെണ്‍വഴുതിന വേര് ഇവ നാലും പാല്‍ക്കഷായം വെച്ച് കഴിക്കുന്നത്‌ വസ്തിരോഗങ്ങളില്‍ അതീവഫലപ്രദമാണ്.

ഓരില വേര്, മൂവില വേര്, ചെറുവഴുതിന വേര്, വെണ്‍വഴുതിന വേര് ഇവ ഓരോന്നും പതിനഞ്ചു ഗ്രാം വീതം എടുത്ത് ആകെ അറുപതു ഗ്രാം നന്നായി കഴുകി വൃത്തിയാക്കി, ചതച്ച് കിഴി കെട്ടി, മുന്നൂറു മില്ലി പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി വറ്റിച്ചു മുന്നൂറു മില്ലി ആക്കി കിഴി പിഴിഞ്ഞു മാറ്റിയെടുക്കുന്ന പാല്‍ക്കഷായം 150 മില്ലി വീതം ദിവസവും രണ്ടു നേരം കഴിക്കുകയാണ് വേണ്ടത്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കം മാറാന്‍ ഈ പാല്‍ക്കഷായം സഹായകമാണ്.

ഓരില – Desmonium Gangeticum(Linn)

മൂവില – Pseudarthria Viscid (Linn)

ചെറുവഴുതിന – Solanum Anguivi Lam

വെണ്‍വഴുതിന – Solanum Xantho carpum

Advertisements