ഉഷ്ണാതിസാരം ഉണ്ടാകുമ്പോള്‍ മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും ശ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്. ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.
ആനച്ചുവടി സമൂലം അരിഞ്ഞെടുത്ത്, അതിന്റെ പകുതി മല്ലിയും ചേര്‍ത്ത് കഷായം വെച്ച്, 30 ml വീതം, കൂവപ്പൊടി മേമ്പൊടിയായി കാലത്തും വൈകിട്ടും കഴിക്കുന്നത് അതിസാരം, വയറുകടി, മൂത്രം ചുടിച്ചില്‍ എന്നീ ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
കഷായവിധി : 60 gm ദ്രവ്യം 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ഗ്ലാസ് (150 ml) ആക്കി വറ്റിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കണം.
for stomach-diseases
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only