Tag Archives: വയറിളക്കം

13 | ഔഷധസസ്യങ്ങള്‍ | നെല്ലി

ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല. നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , , | Leave a comment

09 | ഔഷധസസ്യങ്ങള്‍ | കൂവളം | ഉദരരോഗങ്ങള്‍ക്ക് കൂവളക്കായ

ഉദരരോഗങ്ങള്‍ക്ക് കൂവളക്കായ നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ്‌ കൂവളത്തിന്‍റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്‍റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്. പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | 2 Comments

281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS

കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ഉദരവേദനയ്ക്കും ഛര്‍ദ്ദിയ്ക്കും വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയുംലേശം ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു തുള്ളിക്കണക്കിനു കൊടുത്താല്‍ നല്ലതാണ്. കൊച്ചുകുട്ടികള്‍ക്ക് വിരമയക്കമുണ്ടാകുമ്പോള്‍ ഏലക്കായ ചതച്ചു തുണിയില്‍ കെട്ടി ഉച്ചിയില്‍ തിരുമ്മുന്നത്‌ നല്ലതാണ്. കറ്റാര്‍വാഴപ്പോളനീരിന്‍റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്. കരിംജീരകം ഉണക്കിപ്പൊടിച്ചത് അര ഗ്രാം വീതം തേനില്‍ ചാലിച്ചു കൊടുക്കുന്നത് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , | 4 Comments

MP05 | പുളിയാറില | OXALIS CORNICULATA LINN

പുളിയാറല്‍ – പുളിയാറില. ആറിതളുകളുള്ള ഇല ചെടിയെ തിരിച്ചറിയാന്‍ എളുപ്പം സഹായിക്കും. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. അതിസാരം, അമീബിയാസിസ്, വയറിളക്കം, ഗ്രഹണി, അര്‍ശസ് തുടങ്ങിയ ഉദരരോഗങ്ങള്‍ ശമിക്കാന്‍ അതീവ ഫലപ്രദം. ചെടി സമൂലം പറിച്ചെടുത്തു വൃത്തിയാക്കി അരച്ചു നീരെടുത്തോ നേരിട്ടോ മോരില്‍ കലക്കി സേവിച്ചാല്‍ ക്ഷിപ്രഫലദായകം. നെയ്യ് നീക്കിയ മോര് വേണം ഉപയോഗിക്കാന്‍.

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , | Leave a comment

217 | അതിസാരം| വയറിളക്കം | DIARRHEA

1 | നെല്ലിമരത്തിന്‍റെ തളിരില തൈരിലോ മോരിലോ അരച്ചു കഴിക്കുക. 2 | പുളിയാറില മോരില്‍ അരച്ചു കഴിക്കുക

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

211 | അതിസാരം| വയറിളക്കം | DIARRHEA

പേരാലിന്‍റെ ഇളയ വേര് കാടിയിലരച്ചു മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം ശമിക്കും. (ഒരു തവണ കൊണ്ടു മാറും – വേറെ മരുന്നും വേണ്ട എന്ന് ഗ്രന്ഥം)

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

75 | വയറിളക്കം | LOOSE MOTION (കുട്ടികളില്‍)

കുട്ടികളില്‍ വരുന്ന വയറിളക്കം മാറാന്‍ അനേകം ഔഷധങ്ങള്‍ ഉണ്ട് ഗൃഹവൈദ്യത്തില്‍. വയറ്റില്‍ കിടക്കുന്ന മലം കുറെ പോയി ദുര്‍ഗന്ധം മാറിയ ശേഷം മാത്രമേ വയറിളക്കം മാറാന്‍ മരുന്ന് കൊടുക്കാവൂ. ഇല്ലെങ്കില്‍ മലം ഉള്ളില്‍ കിടന്ന് വയര്‍ കേടാകും. 1 | മുത്തങ്ങ പൊടിച്ച് തിളപ്പിച്ച്‌ ആറ്റി അതില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കൊടുക്കുക. 2 | … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 1 Comment