പ്രമേഹം ആയുര്‍വേദപ്രകാരം ചികിത്സിച്ചു ഭേദമാക്കുക അത്ര എളുപ്പം സാധ്യമല്ലാത്ത രോഗം ആണ്. പക്ഷെ രൂക്ഷമായ അവസ്ഥയിലല്ലയെങ്കില് നിയന്ത്രണം സാധ്യമാണ്, മറ്റു രോഗങ്ങള്‍ ഉണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിക്കാതെ തന്നെ.
അമ്മമാരിലൂടെ തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ട ആയുര്‍വേദത്തിന്റെ അറിവാണ് ഗൃഹവൈദ്യം. ഗൃഹവൈദ്യത്തില്‍ തന്നെ പ്രമേഹനിയന്ത്രണത്തിനു അനവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
അടുക്കളയില്‍ ഉപയോഗിച്ചു കഴിഞ്ഞ് കളയുന്ന തേങ്ങയുടെ ചിരട്ട ഒരു ഉത്തമ ഔഷധമാണ്. പ്രമേഹരോഗികള്‍ സാധാരണവെള്ളം കുടിക്കുന്നതിനു പകരം ചിരട്ട പൊട്ടിച്ചിട്ടു തിളപ്പിച്ച വെള്ളം ശീലിക്കുക. പ്രമേഹം നിയന്ത്രണത്തിലാകും. ഒപ്പം ചില വ്യായാമമുറകളും കൂടെ ഭക്ഷണനിയന്ത്രണവും ശീലിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ രോഗത്തില്‍ നിന്ന് മുക്തിയും ലഭിക്കും.
പ്രമേഹം ഉള്ളവര്‍ പുന്നെല്ലിന്റെ അരിയുടെ ചോറ് ഒഴിവാക്കണം. ഒരു വര്‍ഷമെങ്കിലും പഴക്കമുള്ള നെല്ല് കുത്തിയെടുത്ത അരിയുടെ ചോറ് കഴിക്കാം.
ഉപ്പ് കഴിവതും കുറയ്ക്കണം. പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കരുത്.
കുറിപ്പ് : ഔഷധങ്ങള്‍ വൈദ്യോപദേശം അനുസരിച്ച് മാത്രം കഴിക്കുക.
കറിവേപ്പിലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളിയുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാണ് കറിവേപ്പില. വളരെയധികം പോഷകതത്വങ്ങള്‍ അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. വയറിന് ലാഭപ്രദായകമാണ് കറിവേപ്പില. കറിവേപ്പില നിത്യവും സേവിക്കുന്നത് അകാലനരയെ ഒഴിവാക്കാനും മുടിയുടെ കറുപ്പുനിറം നഷ്ടപ്പെടാതെയിരിക്കാനും സഹായകമാണ്.
♥ മധുമേഹത്തിന് കറിവേപ്പില
മധുമേഹത്തിന് കറിവേപ്പില അതീവ ലാഭകാരിയായ ഒരു ഔഷധമാണ്. കറിവേപ്പില നന്നായി പൊടിച്ചു സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകിട്ടും മൂന്നു മുതല്‍ നാലു ഗ്രാം വരെ സേവിക്കുക. മധുമേഹവും മധുമേഹജന്യമായ ബുദ്ധിമുട്ടുകളും ശമിക്കും. കാട്ടില്‍ വളരുന്ന കറിവേപ്പില ഉത്തമം.
♥ സൌന്ദര്യ സംരക്ഷണത്തിന് കറിവേപ്പില
മുഖക്കുരു, മുഖത്തുണ്ടാകുന്ന പാടുകള്‍ ഒക്കെ മാറി മുഖകാന്തി വര്‍ദ്ധിക്കാന്‍ കറിവേപ്പില പറിച്ചെടുത്ത്, നന്നായി അരച്ച് ലേപമാക്കി മുഖത്ത് പുരട്ടുക. നിത്യപ്രയോഗം കൊണ്ട് മുഖകാന്തി വര്‍ദ്ധിക്കും. കുരുക്കള്‍ മാറും. പാടുകള്‍ മാറും.
പച്ചയില കിട്ടാന്‍ പ്രയാസമുണ്ടെകില് ഉണക്കി വെച്ച ഇല ഉപയോഗിക്കാം. ഉണക്കയില രാത്രിയില്‍ വെള്ളത്തിലിട്ടു വെച്ച്, രാവിലെ നന്നായി അരച്ച്, മുഖത്ത് തേച്ചുപിടിപ്പിക്കാം.
കറിവേപ്പിന്റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും ത്വക്കിന് നല്ലതാണ്. ത്വക്കിന്റെ കാന്തി വര്‍ദ്ധിക്കാനും ത്വക്ക്-രോഗങ്ങള്‍ ശമിക്കാനും ഈ എണ്ണ നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന നുണലുകളും കുരുക്കളും മാറാന്‍ കറിവേപ്പില പറിച്ച് നന്നായി അരച്ച് ലേപനം ചെയ്താല്‍ മതി. മുടങ്ങാതെ കുറച്ചു നാള് ചെയ്താല്‍ കുരുക്കള്‍ ശമിക്കും.
♥ രക്തദോഷത്തിന് കറിവേപ്പില
രക്തദോഷത്തിന് കറിവേപ്പിന്റെ പഴം ഫലകാരിയാണ്. നന്നായി പഴുത്ത് കറുപ്പുനിറമായ കായ അരച്ച് ഉണക്കി പൊടിയാക്കി സൂക്ഷിച്ചു വെച്ച് നിത്യേന രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം മുടങ്ങാതെ സേവിച്ചാല്‍ രക്തദോഷം മാറും. ആന്തരികകാന്തി വര്‍ദ്ധിക്കും. ത്വക്കിലുണ്ടാകുന്ന വികൃതികള്‍ ശമിക്കും.
♥ കൊളസ്ട്രോളിന് കറിവേപ്പില
കറിവേപ്പില ഒരു ജാതിപത്രിയും ചേര്‍ത്ത് അരച്ച് ഒരു നെല്ലിക്കാ വലുപ്പം, മോരില്‍ കലക്കി ദിവസവും രാവിലെ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും.
കറിവേപ്പിലയും മഞ്ഞളും കൂടിയരച്ചു നെല്ലിക്കാവലുപ്പത്തിലെടുത്തു ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അലര്‍ജികള്‍ ശമിക്കും.
♥ അകാലനരയ്ക്ക് കറിവേപ്പില
നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക. ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക. മുടി കൊഴിച്ചില്‍ നില്ക്കും. മുടി കറക്കും. അകാല നര മാറും.
♥ മുടി വളരാൻ കറിവേപ്പില
കറിവേപ്പില പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തേങ്ങാപ്പാല്‍ കാച്ചിയെടുത്ത എണ്ണ പുരട്ടിയാല്‍ തലമുടി വളരും. തലമുടി കറുക്കും. ചില കഷണ്ടിയിലും മുടി വരും. വേപ്പെണ്ണ ചേര്‍ത്തു കാച്ചുന്നത് മുടി വളരാന്‍ കൂടുതല്‍ ഉത്തമമാണ്.
♥ ഛർദ്ദിയ്ക്കും വിഷൂചികയ്ക്കും കറിവേപ്പില
കൂവളവേര്, ചുക്ക്, കറിവേപ്പില – ഇവയുടെ കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.
♥ അർശസ്സിന് കറിവേപ്പില
നവരനെല്ലിന്റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.
കറിവേപ്പില നീരിൽ മുളങ്കര്‍പ്പൂരം നൽകുന്നത് വയറിളക്കം ശമിപ്പിക്കും. കറിവേപ്പില നീരിന് പകരം ഉലുവക്കഷായവും ഉപയോഗിക്കാം. പ്രമേഹത്തിലും ഫലപ്രദം.
ഇങ്ങനെ വളരെയേറെ ഔഷധഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് കറിവേപ്പില. ആഹാരസാധനങ്ങളിലെ വിഷാംശം ഇല്ലാതാക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉത്തമമാണ്. ആമാതിസാരം, പ്രവാഹിക, വയറുകടി തുടങ്ങി അനവധി ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ് കറിവേപ്പ്.
പൊന്‍കുരണ്ടി (ഏകനായകം) വേര്, വേങ്ങാക്കാതല്‍, ഞാവല്ത്തോല്, കിരിയാത്ത്, മരമഞ്ഞള്‍ത്തൊലി, ശതകുപ്പ, തേറ്റാമ്പരല്‍ എന്നിവയോരോന്നും പത്തു ഗ്രാം വീതം എടുത്ത്, വൃത്തിയാക്കി, നന്നായി ചതച്ച്, നാല് ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, ഒരു ലിറ്ററാക്കി വറ്റിച്ച്, തണുപ്പിച്ച്, അരിച്ചെടുത്ത്, ദിവസം പല തവണയായി കുടിക്കുക.
ഔഷധങ്ങള്‍ നന്നായി പൊടിച്ചു സൂക്ഷിക്കാമെങ്കില്‍ നാല് ലിറ്റര്‍ വെള്ളത്തിനു പകരം രണ്ടു ലിറ്റര്‍ വെള്ളം മതിയാകും.
1] വരിക്കപ്ളാവിന്റെ പൊഴിഞ്ഞു വീണ പതിനഞ്ച് ഇലകളുടെ ഞെട്ട് തലേന്ന് വൈകിട്ട് പൊട്ടിച്ചു വെച്ച് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വായ പോലും കഴുകാതെ വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് പ്രമേഹത്തിലും അനുബന്ധ രോഗങ്ങളിലും ഗുണം ചെയ്യും.
2] പത്തുവിധം വ്യായാമ ക്രിയകൾ ചെയ്യുന്നതിനോടൊപ്പം വീട്ടിൽ ഉപയോഗിച്ച തേങ്ങയുടെ മൂത്ത ചിരട്ട തല്ലിപ്പൊട്ടിച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തിൽ ഫലപ്രദമാണ്.
3] ചെന്തെങ്ങിന്റെ വിളയാത്ത കരിക്ക് വെട്ടി അതിൽ അല്പം തവിടോ, തൊട്ടാവാടിയോ തേറ്റാമ്പരലോ, ഒക്കെ അരച്ച് ഇട്ട് ചിരട്ട കൂടി ചിരണ്ടി ആ വെള്ളത്തിൽ കലക്കി കുടിക്കുന്നത് പ്രമേഹത്തിൽ ഫലപ്രദമാണ്. ചെന്തെങ്ങ് ഗൗളീഗാത്രമല്ല, നല്ല ഉയരമുള്ള നാടൻ തെങ്ങാണ്. ഗൗളീഗാത്രം കൃത്രിമസൃഷ്ടിയാണ്, അതിന്റെ കരിക്ക് കൊണ്ട് ഗുണമൊന്നുമില്ല. ചെന്തെങ്ങ് കിട്ടിയില്ലെങ്കിൽ നാടൻ തെങ്ങായാലും ഗുണം കിട്ടും. തൊട്ടാവാടിയിലെ “മൈമോസിൻ” വിഷപദാർത്ഥമാകയാൽ തൊട്ടാവാടി സൂക്ഷിച്ച് ഉപയോഗിക്കണം.
പ്രമേഹം നിയന്ത്രിക്കാന്‍ സിദ്ധൌഷധമത്രേ കാട്ടുജീരകം. പ്രമേഹത്തിന് ഗുളികകള്‍ വിഴുങ്ങുന്നവര്‍, ഇന്‍സുലിന്‍ കുത്തിവെയ്പ്പ് എടുക്കുന്നവര്‍, തുടക്കകാര്‍ – എല്ലാവര്ക്കും കാട്ടുജീരകം ഗുണം ചെയ്യും.
ലഘുവായ തോതില്‍ പ്രമേഹം ഉള്ളവര്‍ കാട്ടുജീരകം ഇട്ടു തിളപ്പിച്ച വെള്ളം നിത്യേന കുടിച്ചാല്‍ രോഗം ശമിക്കും. ചുക്കോ ജീരകമോ ഒക്കെ ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കുന്നതു പോലെ കാട്ടുജീരകം ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കാം.
നിത്യവും ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കു പോലും കാട്ടുജീരകം കഷായം വെച്ചു സേവിക്കുന്നതു വഴി കുത്തിവെയ്പ്പ് ഒഴിവാക്കാന്‍ പറ്റുമെന്ന് ആചാര്യമതം. അറുപതു ഗ്രാം കാട്ടുജീരകം കഷായം വെച്ച് (ഒരു ഇടങ്ങഴി വെള്ളത്തില്‍ വെന്ത്, നാഴിയാക്കി വറ്റിച്ച്) രണ്ടു നേരമായി മുടങ്ങാതെ ഒരു മാസം നിത്യവും കഴിച്ചാല്‍ ഫലം നിശ്ചയം.
കാട്ടുജീരകം, ജീരകം, അയമോദകം, ഉലുവ ഇവ തുല്യമായി എടുത്ത് വറുത്ത് പൊടിച്ച്, ഓരോ ടീ സ്പൂണ്‍ പൊടി ചൂടുവെള്ളത്തില്‍ കലക്കി, ദിവസം മൂന്നു നേരം കഴിക്കുന്നതും പ്രമേഹത്തെ ശമിപ്പിക്കും.
പെരിങ്ങലത്തിന്റെ രണ്ട് തളിരിലയും ഒരു ടീസ്പൂണ്‍ കാട്ടുജീരകവും ചേർത്തരച്ച് ഭക്ഷണത്തിന് ശേഷം കഴിച്ചാൽ പ്രമേഹം ശമിക്കും.
കാട്ടുജീരകം കരിഞ്ജീരകം അല്ല. ജീരകത്തെക്കാള് അല്പം വലുപ്പം കൂടുതല്‍ ആണ് കാട്ടുജീരകത്തിന്, നിറം കറുപ്പാണ്.
1] കൂവളത്തില ഒരു രാത്രി മുഴുവന്‍ ശുദ്ധജലത്തില്‍ ഇട്ടുവെച്ച്, പുലര്‍ച്ചെ അതേ വെള്ളത്തില്‍ അരച്ചു സേവിച്ചാല്‍ പ്രമേഹത്തിനു ശമനമുണ്ടാകും.
ഇത് പ്രകൃത്യാ ഉള്ള ഇന്‍സുലിന്‍ ആയി പ്രവര്‍ത്തിക്കുന്നു. ഈ പ്രയോഗം കൊണ്ട് പ്രമേഹം മാറിയ അനുഭവമുണ്ടെന്ന് കൃതഹസ്തരായ വൈദ്യന്മാര് സാക്ഷ്യപ്പെടുത്തുന്നു. ആഗ്നേയഗ്രന്ധിയിലെ നിര്‍ജ്ജീവകോശങ്ങളെ സജീവമാക്കാന്‍ കൂവളത്തിലയുടെ നിത്യോപയോഗം കൊണ്ടു സാധിക്കുമെന്ന് ആധുനികരും സമ്മതിക്കുന്നു.
2] കൂവളത്തിന്റെ ഇല ഉണക്കിപ്പൊടിച്ചതും വരട്ടുമഞ്ഞള്പ്പൊടിയും ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹത്തിലുണ്ടാകുന്ന പ്രമേഹക്കുരു, കാലുകളില്‍ ഉണ്ടാകുന്ന പ്രമേഹപ്പഴുപ്പ് തുടങ്ങിയവ ശമിക്കും.
“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു
കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം
ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍”
എന്ന് ഗുണപാഠം.
കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് അന്വർത്ഥമാണ്. കുമാരിമാരില്‍ കാണപ്പെടുന്ന മുഖക്കുരു, ആര്‍ത്തവപ്രശ്നങ്ങള്‍ എല്ലാം ശമിപ്പിക്കാന്‍ “കുമാരി” എന്ന കറ്റാര്‍വാഴ നല്ലതാണ്.
കറ്റാര്‍വാഴയ്ക്ക് ആയുര്‍വേദ ആചാര്യന്മാര് അറിഞ്ഞ ഗുണങ്ങള്‍ അനവധിയാണ് – വൃഷ്യം, രസായനം, പിത്തജകാസഹരം, ശ്വാസഹരം, ബല്യം, വാതഹരം, വിഷഹരം, ചക്ഷുഷ്യം, രക്തപിത്തഹരം, വിസ്ഫോടഹരം, അഗ്നിദഗ്ധം, ഗ്രന്ഥിഹരം, കഫജ്വരഹരം, യകൃത്ത്വൃദ്ധിഹരം, പ്ലീഹഹരം, ഗുല്‍മഹരം, ഭേദനി, കുഷ്ഠഹരം അങ്ങനെ അനവധി ഔഷധപ്രോയോഗങ്ങള്‍ കറ്റാര്‍വാഴയ്ക്ക് ഉണ്ട്.
ഒട്ടനവധി സ്ത്രീരോഗങ്ങളിൽ കറ്റാർവാഴ ഔഷധമാണ്. കറ്റാർവാഴയുടെ പോളയുടെ നീര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ഗർഭാശയപേശികളെയും ഗർഭാശയധമനികളെയും ഉത്തേജിപ്പിക്കാൻ കറ്റാർവാഴയുടെ സ്വരസത്തിന് കഴിവുണ്ട്. രക്തശുദ്ധിയ്ക്കും ഉത്തമം. കൂടിയ അളവിൽ വിരേചകമാണ്. മൂത്രളമാണ്. ഗുൽമം, പ്ളീഹാരോഗങ്ങൾ എന്നിവയിൽ ഫലപ്രദവുമാണ്. കഫ പിത്ത വാതരോഗങ്ങളെയും ശമിപ്പിക്കും.
കറ്റാർവാഴപ്പോളനീര് ഉണക്കി ഉണ്ടാക്കുന്ന ചെന്നി നായകവും ഔഷധമാണ്.
കുഴിനഖം, ദുഷിച്ച വ്രണങ്ങൾ എന്നീ വ്യാധികളിൽ കറ്റാർവാഴപ്പോളനീരും പച്ച മഞ്ഞളും ചേർത്തരച്ച് വെച്ചുകെട്ടുന്നത് അതീവഫലപ്രദമാണ്.
തീപ്പൊള്ളൽ, തന്മൂലം ഉണ്ടാകുന്ന വ്രണങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന അലർജി (Skin allergy), കുരുക്കൾ തുടങ്ങിയവയിൽ കറ്റാർവാഴപ്പോളയുടെ ഉള്ളിലെ കാമ്പ് വരട്ടുമഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കി പുരട്ടുന്നത് അതീവഫലപ്രദമാണ്. വായ്പ്പുണ്ണ് മാറാനും ഈ പ്രയോഗം നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ ചേർത്തു കാച്ചിയ നല്ലെണ്ണ പുരട്ടുന്നത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന “ഡയപ്പർ റാഷ്” മാറാൻ സഹായകമാണ്. ഒലിവെണ്ണയും ഉപയോഗിക്കാം.
ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായാൽ കറ്റാർവാഴപ്പോളനീരും നാടൻ കോഴിമുട്ടയും ചേർത്തടിച്ച് ചാരായത്തിൽ സേവിക്കുന്നത് നല്ലതാണ്. അസ്ഥിഭംഗങ്ങളിലും മമ്മാഘാതങ്ങളിലും ഈ നാടൻ പ്രയോഗം അതീവ ഫലപ്രദമാണ്. കോഴിമുട്ടയുടെ വെള്ളയിൽ ചെന്നിനായകം ചേർത്ത് തുണിയിൽ പരത്തി ക്ഷതം ഏറ്റയിടത്ത് വെച്ചുകെട്ടുകയും ചെയ്യാം.
ചെന്നി നായകം, മീറ (മുറു) എന്നിവ കറ്റാർവാഴപ്പോളനീരിൽ നന്നായി അരച്ച് മിശ്രണം ചെയ്ത് കോഴിമുട്ടയുടെ വെള്ള പാകത്തിന് ചേർത്ത മിശ്രിതം പുറംപടയായിട്ടാൽ ലിഗമെന്റിന് ഉണ്ടാകുന്ന വേദനയും നീർക്കെട്ടും പൂർണ്ണമായും ശമിക്കും.
കറ്റാർവാഴപ്പോളനീര്, തേൻ – രണ്ടും സമയോഗത്തിൽ നിത്യം സേവിക്കുന്നത് അർബുദത്തെ ശമിപ്പിക്കും. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
ആർത്തവകാലത്തെ വയറുവേദന മാറാൻ കറ്റാർവാഴപ്പോളനീര് നിത്യം രാവിലെയും വൈകിട്ടും സേവിക്കുന്നത് നല്ലതാണ്. 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാം.
കറ്റാർവാഴപ്പോളനീര് അണ്ഡോല്‍പാദനത്തിനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ളതാണ്. ആര്‍ത്തവം ഉണ്ടാകാതിരിക്കുക, വളരെ കുറഞ്ഞ അളവില്‍ മാത്രം രക്തം പോകുക (Amenorrhea) തുടങ്ങിയ അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് അതീവഫലദായകമാണ്.
യകൃത്ത്, പ്ളീഹാ വൃദ്ധികളിലും കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് നല്ലതാണ്. 5 മുതൽ 10 മില്ലി വരെ കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും കഴിക്കാം.
നിത്യം കറ്റാർവാഴപ്പോളനീര് രാവിലെയും വൈകിട്ടും സേവിക്കുന്നതു വഴി വയറുവേദന, ഗുല്മ വായു എന്നിവയ്ക്ക് ശമനമുണ്ടാകും.
കുമാര്യാസവത്തിലെ ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴപ്പോളനീര്.
ചെന്നിനായകം ശോധനയുണ്ടാക്കും. ചെന്നിനായകവും ത്രിഫലയും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ മലബന്ധം ശമിക്കും.
കറ്റാര്വാഴപ്പോളനീരിന്റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്.
കറ്റാർവാഴപ്പോളയിലയുടെ മജ്ജ അല്‍പ്പം കല്ലുപ്പ് (Rock Salt) ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കി ജലാംശം കളഞ്ഞെടുത്ത്, ദിവസവും 5 gm വെച്ച് കഴിച്ചാല്‍ മലബന്ധം ശമിക്കും.
കറ്റാർവാഴപ്പോളനീര് വിരേചകമാണ്. വ്രണങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവും ഉണ്ട്. ആകയാല്‍ നിയന്ത്രിതമാത്രയില്‍ സേവിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.
കറ്റാർവാഴപ്പോളനീരില്‍ രക്തത്തെ നേര്‍പ്പിക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ ഉണ്ട്. കൊളസ്ട്രോളിന് എതിരെയും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ആകയാല്‍ “ആതറോസ്ക്ലറോസിസ്” (Atherosclerosis – രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) പോലെയുള്ള അവസ്ഥകളില്‍ കറ്റാർവാഴപ്പോളനീര് സേവിക്കുന്നത് വളരെ ഫലദായകമാണ്.
ഓരോ ടീസ്പൂണ്‍ വീതം കറ്റാർവാഴപ്പോളനീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്തു സേവിക്കുന്നത് ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ സഹായകമാണ്.
കറ്റാര്‍വാഴപ്പോളയുടെ മജ്ജ, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ഹോമിയോ മരുന്നുകടകളില്‍ കിട്ടുന്ന ENA (Extra Nutral Alcohol) എന്ന ദ്രാവകത്തില്‍ ചേര്‍ത്ത് 5 ml വീതം കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൂടും.
കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെച്ച്, വറ്റിച്ചെടുത്ത പൊടി, ഉണക്കിയെടുത്ത ചണ്ടിയുമായി ചേര്‍ത്തു ചൂര്‍ണ്ണമാക്കി നിത്യം സേവിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.
കറ്റുവാഴ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധി ആണ്. രോഗങ്ങൾ പിടിപെടുമ്പോഴും, ആന്റിബയോട്ടിക് ഔഷധങ്ങൾ അധികമായി ഉപയോഗിക്കുന്നതുകൊണ്ടും, വേദനസംഹാരികൾ, സ്റ്റീറോയിഡ് ഔഷധങ്ങൾ തടങ്ങിയവ അസ്ഥാനത്തും ദീർഘകാലാടിസ്ഥാനത്തിലും ഉപയോഗിക്കുന്നതുകൊണ്ടും രോഗപ്രതിരോധശേഷി കുറയുന്നു. ഓരോ ഔൺസ് കറ്റാർവാഴപ്പോളനീരും ചിറ്റമൃതിന്റെ നീരും ചേർത്ത് അതിൽ 5 ഗ്രാം ശീലപ്പൊടിയാക്കിയ അമുക്കുരം ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും, നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും സഹായകമാണ്. ദീർഘകാലത്തെ ഔഷധസേവനം ആവശ്യമാണ്. HIV അണുബാധ തുടക്കത്തിൽ തന്നെ അറിയാൻ കഴിഞ്ഞാൽ ഈ ഔഷധം വളരെ ഗുണകരമാണ്.
കറ്റാർവാഴപ്പോള കനലിൽ ചൂടാക്കി, ഉള്ളിലെ മജ്ജ/കാമ്പ് എടുത്ത് തുണിയിൽ കെട്ടി പിഴിഞ്ഞെടുത്ത നീര് ഓരോ ടീസ്പൂൺ രണ്ട് തുള്ളി പശുവിൻ നെയ്യും നാലു തുള്ളി തേനും ചേർത്ത് ഓരോ മണിക്കൂർ ഇടവിട്ട് നുണഞ്ഞിറക്കിയാൽ ശ്വാസം മുട്ടൽ, ആസ്ത്മാ, വലിവ് ശമിക്കും.
കറ്റുവാഴനീര് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നതാണ് ഹിതം. കറ്റുവാഴനീരിൽ ഇരിമ്പോ അയസ്ക്കാന്തമോ ഇട്ട് കുറഞ്ഞത് അഞ്ചുമണിക്കൂർ കാറ്റ് ഏൽക്കാതെ വെച്ചാൽ കറ്റുവാഴനീരിന്റെ ദോഷാംശം മാറി ശുദ്ധമാകും.
ഗർഭിണികൾ, ശരിയായ ആർത്തവമുള്ളവർ, രക്താർശസ് (രക്തം പോകുന്ന അവസ്ഥയിലുള്ള മൂലക്കുരു/പൈൽസ്) ഉള്ളവർ ആരും കറ്റാർവാഴപ്പോളനീര് ഉപയോഗിക്കാൻ പാടില്ല. അതിസാരം/വയറിളക്കം ഉള്ളപ്പോഴും കറ്റാർവാഴപ്പോളനീര് സേവിക്കരുത് – വയറിളകും.
കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങള്‍ ആണ് ഇവയൊക്കെ. ഔഷധം ഉപയോഗിക്കുന്നത് വൈദ്യനിര്‍ദ്ദേശം അനുസരിച്ചു മാത്രമാവണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.
നെല്ലിമരത്തിന്റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.
നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.
13 | ഔഷധസസ്യങ്ങള്‍ | നെല്ലി
പച്ചനെല്ലിക്ക കുരുകളഞ്ഞത് രണ്ടു കഴഞ്ച് വീതം രണ്ടു തുടം പാലില്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും.
നെല്ലിക്കയുടെ നീര്, ചിറ്റമൃതിന് നീര് ഇവ സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.
നെല്ലിക്ക ഉണക്കിപ്പൊടിച്ചു ശുദ്ധമായ പശുവിന്നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ മാറും. പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് നെല്ലിക്കാപ്പൊടി ചേര്‍ത്തു സേവിക്കാം. ത്വക്കില്‍ ഉണ്ടാകുന്ന പലതരം അലര്‍ജികളും ഇതുകൊണ്ടു മാറും.
നെല്ലിക്കപ്പൊടി പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ രക്തപിത്തം ശമിക്കും.
പച്ചനെല്ലിക്കാനീര് നിത്യം കഴിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും.
നെല്ലിക്കാനീര് പതിവായി തൊലിപ്പുറത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ത്വക്കിന് കുളിര്‍മ്മയും ഉന്മേഷവും ഉണ്ടാകും. നെല്ലിക്കായിട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
നെല്ലിക്കാനീരില്‍ കുമ്പളങ്ങാനീരും ചെറുതേനും ചേര്‍ത്തു നിത്യം കഴിച്ചാല്‍ അതിസ്ഥൌല്യം / ദുര്‍മേദസ്സ് മാറും. മുപ്പതു മില്ലിലിറ്റര്‍ നെല്ലിക്കാനീരില്‍ മുപ്പതു മില്ലിലിറ്റര്‍ കുമ്പളങ്ങാനീരും ഒരു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്ത് കഴിക്കാം. പൊണ്ണത്തടി കുറയും.
നെല്ലിക്കാനീര് നന്നായി അരിച്ചു കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും.
നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയുടെ തോട് സമമായെടുത്തു പൊടിച്ചു വെച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്ത് നിത്യം സേവിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും, മലബന്ധം മാറും, പാണ്ഡുത (വിളര്‍ച്ച) യിലും അതീവഫലപ്രദമാണ്.
നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും നിയന്ത്രണത്തിലാകും. രക്തത്തിലെ ഷുഗര്‍ കുറഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം ഈ ഔഷധം ഉപയോഗിക്കേണ്ടത്.അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
നെല്ലിക്കാത്തോട്, കടുക്കാത്തോട് ഇവ നാലു ഗ്രാം വീതം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് ഒരു ഗ്രാം നന്നായിപ്പൊടിച്ചു രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് രണ്ട് ഔണ്‍സ് വീതം കൊടുത്താല്‍ മലമൂത്രതടസ്സങ്ങള്‍ മാറും.
നെല്ലിക്കുരു രക്തചന്ദനം ചേര്‍ത്തരച്ചു തേനും കൂട്ടി സേവിച്ചാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും ശമിക്കും.
നെല്ലിക്കാ പുളിച്ച മോരില്‍ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.
നെല്ലിക്കുരു ചുട്ടുപൊടിച്ച് ഗൃഹധൂമവും എണ്ണയും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ഉണങ്ങും. (അട്ടക്കരി, ഇല്ലിനക്കരി, പുകയറ എന്നിങ്ങനെ പല പേരുകളില്‍ ഗൃഹധൂമം അറിയപ്പെടുന്നു. എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എള്ള് ആട്ടിയ എണ്ണ ആണ്)
നെല്ലിക്കുരു കഷായം വെച്ചു കഴിച്ചാല്‍ പ്രമേഹവും ജ്വരവും ശമിക്കും.
നെല്ലിക്കുരു നെയ്യില്‍ വറുത്തരച്ചു നെറ്റിയില്‍ കനത്തില്‍ പുരട്ടുന്നത് ലുക്കീമിയയിലും മറ്റും മസ്തിഷ്കരക്തസ്രാവം ഉണ്ടാകാതിരിക്കുന്നതിനും മൂക്കില്‍കൂടി രക്തം വരുന്നതിനും നല്ലതാണ്.
നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ എള്ള് ചേര്‍ത്തു പൊടിച്ചുവെച്ചു സേവിച്ചാല്‍ ആരോഗ്യവും സൌന്ദര്യവും ആയുസ്സും ഉണ്ടാകും.
ത്രിഫല : ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ഇത് നീര്, പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം എന്നിവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കും. രസായനമാണ് – ജരാനരകളെ നശിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തും. ത്രിഫല നെയ്യും തേനും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങള്‍ ശമിക്കും.
ഷഡ്-രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ളവ നെല്ലിക്കയില്‍ ഉണ്ട്. ഉപ്പു ചേര്‍ത്ത നെല്ലിക്ക ഉത്തമഭക്ഷണമാണ്.
നെല്ലിക്കയും കൂവളത്തിന്റെ തളിരിലയും അമുക്കുരം പൊടിച്ചതും നായ്ക്കുരണപ്പരിപ്പും, നാരും മൊരിയും കളഞ്ഞ ശതാവരിക്കിഴങ്ങും ഭരണിയിലാക്കി തേന്‍ നിറച്ച് അടച്ചു തൊണ്ണൂറു ദിവസം വെച്ച്, പിഴിഞ്ഞ് അരിച്ച് എടുത്ത്, പത്ത് മില്ലി വീതം സേവിച്ചാല്‍ ത്രിദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ മാറും.
നെല്ലിക്ക അരച്ചു അടിവയറ്റില്‍ പൂശുന്നത് മൂത്രതടസ്സം മാറാന്‍ നല്ലതാണ്.
നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്, ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്, ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.
നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ പോസ്റ്റ് Share ചെയ്യുന്നത് നല്ലതുതന്നെ. ഇതൊന്നും അറിയാത്ത കുറേപ്പേര് ഇതൊക്കെ അറിയും. അതിലും പ്രധാനം ഈ വൃക്ഷം നട്ടു പരിപാലിച്ചു വളര്‍ത്തുക എന്നതിനാണ്. തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.