279 | HIGH FEVER | പനി | ജ്വരം

നേരിയ ഞാഞ്ഞൂലിനെ (ഭൂനാഗം / മണ്ണിര) മോരിലിട്ട്, പിറ്റേന്ന് എടുത്ത് ശര്‍ക്കരയിലരച്ചു കൊടുത്താല്‍ വളരെക്കൂടിയ വിട്ടുപോകാത്ത പനി വളരെ വേഗത്തില്‍ മാറും.

279 | HIGH FEVER | പനി | ജ്വരം
279 | HIGH FEVER | പനി | ജ്വരം
Advertisements

278 | പനി | കരപ്പന്‍ | ചൊറി | പാണ്ഢുത

ഉണക്കമുന്തിരിങ്ങയും കടുക്കയും കഷായം വെച്ചു സേവിച്ചാല്‍ പനി ശമിക്കും.

കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പന്‍ പോലെയുള്ള ചൊറിയില്‍, അതു മൂലം ഉണ്ടാകുന്ന പനിയില്‍, പനിച്ച്‌ ചൂടു പൊന്തുന്നതില്‍, പാണ്ഢുതയില്‍ എല്ലാം ഈ ഔഷധം അത്യുത്തമമാണ്.

വിസ്ഫോടനം, വിദ്രധി എന്നിവയിലും ഇത് നല്ലതാണ്.

കുരുവുള്ള ഉണക്കമുന്തിരിങ്ങ ഉപയോഗിക്കണം. കിസ്മിസ് – കുരുവില്ലാത്ത മുന്തിരി ഉപയോഗിക്കരുത്.

278 | പനി | കരപ്പന്‍ | ചൊറി | പാണ്ഢുത
278 | പനി | കരപ്പന്‍ | ചൊറി | പാണ്ഢുത

277 | പനി | ജ്വരം | FEVER

പനി മാറാന്‍ പത്ത് ഔഷധങ്ങള്‍

വളരെ സാധാരണയായി പനി മനുഷ്യന് ഉണ്ടാകുന്നു. പനി വന്നാലുടന്‍ മെഡിക്കല്‍സ്റ്റോറില്‍ പോയി പാരസെറ്റമോളിന്‍റെ ഒരു അവതാരം വാങ്ങുന്നു. കഴിക്കുന്നു. ചൂടു കുറയുന്നു. ഇതു സ്ഥിരമാക്കുമ്പോള്‍ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകുന്നു.

നമുക്കു ചുറ്റും കാണുന്ന ഔഷധസസ്യങ്ങളും അടുക്കളയില്‍ നിത്യം ഉപയോഗിക്കുന്ന ചില ദ്രവ്യങ്ങളും കൊണ്ട് സാധാരണയായി ഉണ്ടാകുന്ന എല്ലാത്തരം പനികളും അനായാസം ശമിക്കും – ഒരു പാര്‍ശ്വഫലവുമില്ലാതെ.

  1. തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം ശമിക്കും
  2. ഒരു തുടം ചെന്തെങ്ങിന്‍ കരിക്കിന്‍ വെള്ളത്തില്‍ ഒരു പിടി തുമ്പപ്പൂവ് അരച്ചു കലക്കി സേവിച്ചാല്‍ ഏതു പനിയും മാറും
  3. ഒരു റാത്തല്‍ പനംചക്കര ഇടങ്ങഴി വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ചെറുചൂടോടെ കുടിച്ചാല്‍ പനി മാറും
  4. തുളസിയിലനീര്‍ 180 ഗ്രെയിന്‍ വീതം 45 ഗ്രെയിന്‍ കുരുമുളകു പൊടിച്ചു ചേര്‍ത്തു സേവിച്ചാല്‍ പനി ശമിക്കും
  5. 180 ഗ്രെയിന്‍ കരയാമ്പൂവ് 140 ഗ്രെയിന്‍ കുരുമുളക് ഇവ അരച്ചു പയര്‍മണി വലുപ്പത്തില്‍ ഗുളികകളാക്കി ഉരുട്ടി വെച്ച് ദിവസം രണ്ടു ഗുളികകള്‍ വെച്ചു കഴിച്ചാല്‍ എല്ലാ പനിയും ശമിക്കും
  6. മുരിങ്ങവേര്‍പ്പൊടി അഞ്ചു മുതല്‍ 20 ഗ്രെയിന്‍ വരെ കൊടുത്താല്‍ ജ്വരം ശമിക്കും
  7. നൊച്ചിയില ഉണക്കിപ്പൊടിച്ചു ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ ജ്വരം ശമിക്കും. നൊച്ചിയിലയിട്ടു വെന്ത വെള്ളത്തിന്‍റെ ആവി കൊള്ളിച്ചാല്‍ ജ്വരം ശമിക്കും.
  8. പൂവാങ്കുറുന്തില (സഹദേവി) സമൂലം ഇടിച്ചു പിഴിഞ്ഞ നീര്‍ മോരില്‍ താന്‍ കാടിയില്‍ താന്‍ കഞ്ഞിവെച്ചു കഴിച്ചാല്‍ ഏതൊരു പനിയും മാറും.
  9. കരിംജീരകം അരച്ചു തൈരില്‍ കഴിച്ചാല്‍ പനി മാറും.
  10. ഏഴിലംപാലത്തൊലിയും കാട്ടുതൃത്താവിന്‍വേരും വയമ്പും കൂട്ടിയിടിച്ചു വെണ്ണയില്‍ നനച്ച് കിഴികെട്ടി കത്തിച്ചു വലിച്ചാല്‍ പനി ശമിക്കും

ഇങ്ങനെ ഒരായിരത്തിലധികം ഫലപ്രദമായ ഔഷധങ്ങള്‍ ആയുര്‍വേദത്തില്‍ ജ്വരത്തിനു മാത്രം ഉണ്ടെന്നുള്ളതാണ് വസ്തുത!

277 | പനി | ജ്വരം | FEVER
277 | പനി | ജ്വരം | FEVER

276 | പനി | ജ്വരം | FEVER

പനിയുള്ളപ്പോള്‍ കുടിക്കാന്‍ വളരെ നല്ല ഒരു ഔഷധപാനീയമാണ് തുളസിച്ചായ. 180 ഗ്രെയിന്‍ (കാല്‍ റാത്തല്‍ / ഏകദേശം 12 ഗ്രാം) തുളസിയില രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച്‌ പകുതിയോ നാലിലൊന്നോ ആക്കുക. ഇതില്‍ പാലും പഞ്ചസാരയും ഏലത്തരിപ്പൊടിയും ചേര്‍ത്തു ഓരോ ഔണ്‍സ് വീതം സേവിക്കാം.

276 | പനി | ജ്വരം | FEVER
276 | പനി | ജ്വരം | FEVER

273 | പനി | ജ്വരം | നീരിളക്കം | FEVER

  • കൂവളക്കായയുടെ മജ്ജയും വെളുത്ത ആവണക്കിന്‍റെ വേരും ചേര്‍ത്തു പാല്‍ കാച്ചിക്കുടിച്ചാല്‍ പനി മാറും (ചരകം ചി.സ്ഥാ. 3.25)
  • കൂവളവേരിന്‍റെ തൊലി കഷായം വെച്ചു കഴിച്ചാല്‍ പനി മാറും.
  • കൂവളത്തില പിഴിഞ്ഞ നീര് നസ്യം ചെയ്‌താല്‍ ജ്വരം പെട്ടന്നു മാറും (നീരിളക്കവും മാറും)
273 | പനി | ജ്വരം | നീരിളക്കം | FEVER
273 | പനി | ജ്വരം | നീരിളക്കം | FEVER

263 | കഴലപ്പനി (പനിയും കഴലനീരും ചേര്‍ന്ന്) | FEVER

പുളിഞരമ്പ്, മലയമുക്കി (നിലനാരകം), പൂവാംകുറുന്തല്‍ എന്നിവ ഇടിച്ചു പിഴിഞ്ഞ് നീര്, ചന്ദനം, ദേവതാരം, ഇരട്ടിമധുരം, കോലരക്ക്, അയമോദകം ഇവ കല്‍ക്കമാക്കി എണ്ണ കാച്ചിത്തേച്ചാല്‍ കഴലപ്പനി മാറും.

[കല്‍ക്കം ഒരു ലിറ്ററിന് 20 ഗ്രാം]

263 | കഴലപ്പനി (പനിയും കഴലനീരും ചേര്‍ന്ന്) | FEVER
263 | കഴലപ്പനി (പനിയും കഴലനീരും ചേര്‍ന്ന്) | FEVER

261 | പനി | ജ്വരം | FEVER

ചിറ്റാടലോടകത്തിന്‍റെ നീര്, പൂവാംകുറുന്തില നീര്, സമം എള്ളെണ്ണ ജീരകം കല്‍ക്കം ചേര്‍ത്തു കാച്ചിത്തേച്ചാല്‍ പനി മാറും. തലയിലും ദേഹമാസകലവും തൈലം പുരട്ടാം.

നാഴിയ്ക്ക് ഒരു കഴഞ്ച് എന്ന കണക്കില്‍ കല്‍ക്കം ചേര്‍ക്കാം. കല്‍ക്കം നന്നായി അരച്ചു ചേര്‍ക്കണം.

261 | പനി | ജ്വരം | FEVER
261 | പനി | ജ്വരം | FEVER