380 ¦ താരന് ¦ മുടി കൊഴിച്ചില്‍ ¦ Dandruff ¦ Hair Fall
തലയിലെ മേൽചർമ്മം അടന്നു പോകുന്ന അവസ്ഥയാണ് താരൻ. താരൻ മൂലം മേൽചർമ്മം അടന്നു പോകുമ്പോൾ ചൊറിച്ചിൽ ഉണ്ടാകും. താരൻ കൂടിയാൽ മുടി കൊഴിച്ചിൽ ഉണ്ടാകും. താരനെ നിയന്ത്രിക്കാൻ :
1] ഉമ്മത്തിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചിയ എണ്ണ തലയിൽ പുരട്ടി നിത്യവും കുളിക്കണം.
2] തലയിൽ എണ്ണ പുരട്ടിയതിനു ശേഷം, വേപ്പില നന്നായി വൃത്തിയാക്കി അരച്ചെടുത്ത് തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കണം.
3] വേപ്പില ഇട്ടു വെന്ത് തണുപ്പിച്ച വെള്ളത്തിൽ തല കഴുകുക.
സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ വേണം. തേങ്ങാപ്പാൽ കാച്ചിയെടുത്ത വെളിച്ചെണ്ണ ഉത്തമം. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ തുടർച്ചയായി ഏഴു ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. സൂര്യപ്രകാശത്തിൽ “കാച്ചിയ” ഈ തൈലത്തിന് ഇരുണ്ട കടുംചുവപ്പുനിറമായിരിക്കും. ഈ എണ്ണ ശരീരത്തിൽ പുരട്ടി കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞ് സോപ്പ് തൊടാതെ കളിക്കണം. തുടർച്ചയായി മൂന്നു മാസം മുടങ്ങാതെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും. താരൻ മാറാനും ഈ എണ്ണ നല്ലതാണ്.
തമിഴ് സിദ്ധവൈദ്യത്തിൽ നിന്നും ആയുർവേദചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല. അഷ്ടാംഗഹൃദയാദികളായ പ്രമാണ ഗ്രന്ഥങ്ങളിലെങ്ങും ദന്തപ്പാലയുടെ ഉപയോഗം ചർച്ച ചെയ്യപ്പെടുന്നില്ല. ദന്തപ്പാല കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു സസ്യവുമല്ല. സോറിയാസിസിനെ നിഗ്രഹിക്കാനുള്ള ഇതിന്റെ ശേഷി അറിഞ്ഞതിനു ശേഷം കേരളത്തിൽ പല ഭാഗങ്ങളിലും ദന്തപ്പാല വളർത്തുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഔഷധങ്ങൾ ഉണ്ടാക്കുന്ന ഒട്ടുമിക്ക ആയുർവേദ മരുന്നുകമ്പനികളും വിവിധ പേരുകളിൽ മേൽപ്പറത്ത ഔഷധം വിപണിയിലെത്തിക്കുന്നുണ്ട്.
ദന്തപ്പാല പോലെ തന്നെ ഏഴിലംപാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല എന്നിവയും സോറിയാസിസിൽ ഫലപ്രദമാണ്. ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം സോറിയാസിസിൽ ഉപയോഗിക്കാം. പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം. ദന്തപ്പാല ഉപയോഗിച്ച് ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.
ദന്തപ്പാലയുടെ ഇലയും തോലും കൂടി കഷായം വെച്ചു സേവിച്ചാല്‍ ഉദരശൂല (വയറുവേദന), അതിസാരം, പനി എന്നിവ ശമിക്കും.
വിത്തും തോലും കൂടി കഷായം വെച്ചു കഴിച്ചാല്‍ രക്താതിസാരം ശമിക്കും.
യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും.
കുടകപ്പാല (കുടജഃ)യുടെ ഇലയോടും കായോടും ദന്തപ്പാലയുടെ ഇലകള്‍ക്കും കായകള്‍ക്കും സാമ്യമുള്ളതു കൊണ്ട് കുടകപ്പാലയയ്ക്കു പകരം ദാന്തപ്പാല ഉപയോഗിക്കാറുണ്ട്.
ഇനി ഒരല്പം അന്ധവിശ്വാസം. മിഥുനരാശിയുടെ വൃക്ഷമായി ദന്തപ്പാലയെ അന്ധവിശ്വാസികള്‍ പ്രചരിപ്പിച്ചുപോരുന്നുണ്ട്. മിഥുനരാശിയില്‍ പെട്ടവര്‍ ദന്തപ്പാല വെച്ചുപിടിപ്പിക്കുന്നത് ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്കുമത്രേ! ഈ അമൂല്യഔഷധിയെ നട്ടുവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന അന്ധവിശ്വാസത്തിന് നല്ല നമസ്കാരം!
തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി അരച്ചു കല്ക്കമായി ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും.
മുടങ്ങാതെ തുടര്‍ച്ചയായി 90 ദിവസമെങ്കിലും ഈ തൈലം പുരട്ടണം.
പുളിപ്പിച്ചു കട്ടിയായ കഞ്ഞിവെള്ളം പിറ്റേന്ന് ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുന്നത് സോറിയാസിസില്‍ വളരെ ഫലപ്രദമാണ്. ഈ പ്രയോഗം തലയിലെ താരന് മാറാനും നല്ലതാണ്. മുടങ്ങാതെ ചെയ്യണം.
തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. (ജലദോഷം ഉള്ളപ്പോള്‍ ഈ പ്രയോഗം പാടില്ല).
After cooking rice, preserve the rice soup. Apply the soup on the head next day once it becomes sour. Clean the head after an hour. One should avoid this remedy while having cough and cold.
“ത്രിഫല” – കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ പുറം തോട് സമം ചേര്‍ത്ത് – ചൂര്‍ണ്ണം നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. നെയ്യും തേനും അസമയോഗത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. അതായത് നെയ്യും തേനും ഒരേ അളവില്‍ എടുക്കാന്‍ പാടില്ല.
Triphala Power is a medicine available in Ayurveda medical shops. Triphala powder mixed with half teaspoon of Ghee and one teaspoon of honey is good for treating the problem.
(കടകളില്‍ വാങ്ങാന്‍ കിട്ടുന്ന ധുര്‍ധൂരപത്രാദി വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് അതീവഫലപ്രദമാണ്)
Applying “Dhurdhurapatradi Coconut Oil” (available at Ayurveda Medical Shop) on the head is very effective against dandruff.