273 | പനി | ജ്വരം | നീരിളക്കം | FEVER

  • കൂവളക്കായയുടെ മജ്ജയും വെളുത്ത ആവണക്കിന്‍റെ വേരും ചേര്‍ത്തു പാല്‍ കാച്ചിക്കുടിച്ചാല്‍ പനി മാറും (ചരകം ചി.സ്ഥാ. 3.25)
  • കൂവളവേരിന്‍റെ തൊലി കഷായം വെച്ചു കഴിച്ചാല്‍ പനി മാറും.
  • കൂവളത്തില പിഴിഞ്ഞ നീര് നസ്യം ചെയ്‌താല്‍ ജ്വരം പെട്ടന്നു മാറും (നീരിളക്കവും മാറും)
273 | പനി | ജ്വരം | നീരിളക്കം | FEVER
273 | പനി | ജ്വരം | നീരിളക്കം | FEVER
Advertisements

263 | കഴലപ്പനി (പനിയും കഴലനീരും ചേര്‍ന്ന്) | FEVER

പുളിഞരമ്പ്, മലയമുക്കി (നിലനാരകം), പൂവാംകുറുന്തല്‍ എന്നിവ ഇടിച്ചു പിഴിഞ്ഞ് നീര്, ചന്ദനം, ദേവതാരം, ഇരട്ടിമധുരം, കോലരക്ക്, അയമോദകം ഇവ കല്‍ക്കമാക്കി എണ്ണ കാച്ചിത്തേച്ചാല്‍ കഴലപ്പനി മാറും.

[കല്‍ക്കം ഒരു ലിറ്ററിന് 20 ഗ്രാം]

263 | കഴലപ്പനി (പനിയും കഴലനീരും ചേര്‍ന്ന്) | FEVER
263 | കഴലപ്പനി (പനിയും കഴലനീരും ചേര്‍ന്ന്) | FEVER

261 | പനി | ജ്വരം | FEVER

ചിറ്റാടലോടകത്തിന്‍റെ നീര്, പൂവാംകുറുന്തില നീര്, സമം എള്ളെണ്ണ ജീരകം കല്‍ക്കം ചേര്‍ത്തു കാച്ചിത്തേച്ചാല്‍ പനി മാറും. തലയിലും ദേഹമാസകലവും തൈലം പുരട്ടാം.

നാഴിയ്ക്ക് ഒരു കഴഞ്ച് എന്ന കണക്കില്‍ കല്‍ക്കം ചേര്‍ക്കാം. കല്‍ക്കം നന്നായി അരച്ചു ചേര്‍ക്കണം.

261 | പനി | ജ്വരം | FEVER
261 | പനി | ജ്വരം | FEVER

227 | പനി | ജ്വരം | FEVER

കറുത്ത ഉണക്ക മുന്തിരിങ്ങ, തിപ്പലി, കാരയ്ക്ക ഇവ സമം ചേര്‍ത്തു പൊടിച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്തു സേവിച്ചാല്‍ പനി പെട്ടന്നു ശമിക്കും.

തേനും നെയ്യും ഒരിക്കലും ഒരേ അളവില്‍ കഴിക്കരുത്.

കുരുവുള്ള കറുത്ത മുന്തിരിങ്ങ വേണം ഉപയോഗിക്കേണ്ടത്.

227 | പനി | ജ്വരം | FEVER
227 | പനി | ജ്വരം | FEVER

 

223 | പനി | FEVER

വിഴാലരിക്കാമ്പ് തേനില്‍ അരച്ച് കവിള്‍ക്കൊണ്ടാല്‍ പനി മാറും

വിഴാലരി കുത്തുമ്പോള്‍ അതിനകത്ത് ഒരു കാമ്പ് കിട്ടും. അത് തേനില്‍ അരച്ച് കവിള്‍ക്കൊണ്ടാല്‍ മതി. കുറച്ച് ഉമിനീര്‍ ഇതു കലര്‍ന്ന് ഉള്ളിലേക്ക് പോകുമ്പോള്‍ പനി പോകും. ഇതിന്‍റെ ഫലമായി വയര്‍ അല്‍പ്പം ഇളകിപ്പോകും. അതീവ ഫലപ്രദമായ വിശേഷവിധിയായ ഒരു ഔഷധമാണിത്.

223 | പനി | FEVER
223 | പനി | FEVER

210 | പനി | ജ്വരം | FEVER

  1. ഒരു തുടം ചെന്തെങ്ങിന്‍ കരിക്കിന്‍ വെള്ളത്തില്‍ ഒരു പിടി തുമ്പപ്പൂവ് അരച്ചു കലക്കി സേവിച്ചാല്‍ ഏതു പനിയും മാറും.
  2. പൂവാംകുറുന്തില സമൂലം ഇടിച്ചു പിഴിഞ്ഞ നീര് മോരില്‍ കഴിച്ചാല്‍ പനി മാറും.
210 | പനി | ജ്വരം | FEVER
210 | പനി | ജ്വരം | FEVER

35 | പനി | ജ്വരം | FEVER

60 ഗ്രാം തുളസിയില രണ്ടു നാഴി വെള്ളത്തില്‍ വേവിച്ച് ഒരു നാഴിയാക്കി വറ്റിച്ച് പാലും പഞ്ചസ്സാരയും ചേര്‍ത്ത് കുടിച്ചാല്‍ പനി മാറും. ഇതില്‍ അല്‍പ്പം ഏലത്തരി കൂടെ ചേര്‍ത്താല്‍ ജ്വരം വേഗം മാറും.

പാല്‍ എന്നാല്‍ നാടന്‍ പശുവിന്‍ പാല്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. പാക്കറ്റ് പാല്‍ അല്ല.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR FEVER
FOR FEVER