
മല്ലിയും വയമ്പും സമം പൊടിച്ച്, തൈരിന്റെ തെളിയില്‍ ചാലിച്ച്, ലേപനം ചെയ്താല്‍ മുഖത്തുണ്ടാവുന്ന ചുളിവുകള്‍, കുരുക്കള്‍, പാടുകള്‍ ശമിക്കും.
മല്ലിയും വയമ്പും ശീലപ്പൊടിയായി പൊടിച്ചെടുക്കുക. പാല് പുളിപ്പിച്ച് തൈര് ആക്കുമ്പോള്‍ തൈരിന്റെ മുകളില്‍ അറിയുന്ന തെളിനീര് എടുത്ത് അതില്‍ രണ്ടു പൊടികളും തുല്യമായി ചേര്‍ത്ത് കുഴച്ച് ചുളിവുകള്‍ ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. മുടങ്ങാതെ ചെയ്താല്‍ കുറച്ചു നാളുകള്‍ കൊണ്ട് ചുളിവുകളും, പാടുകളും, കുരുക്കളും മാറിക്കിട്ടും.