
ചുമ, കഫക്കെട്ട് അലട്ടുമ്പോള്‍
രണ്ടു ഗ്രാം കറുത്ത എള്ള്,
രണ്ടോ മൂന്നോ തുളസിയില,
കുറച്ച് ഇഞ്ചി,
കഷായം വെച്ച്
ദിവസം പല തവണ
കുടിക്കുക.
ചുമ ശമിക്കും.
കഫക്കെട്ട് മാറും.
ചുമ, കഫക്കെട്ട് അലട്ടുമ്പോള്‍
രണ്ടു ഗ്രാം കറുത്ത എള്ള്,
രണ്ടോ മൂന്നോ തുളസിയില,
കുറച്ച് ഇഞ്ചി,
കഷായം വെച്ച്
ദിവസം പല തവണ
കുടിക്കുക.
ചുമ ശമിക്കും.
കഫക്കെട്ട് മാറും.
ആസ്ത്മയ്ക്ക് ഉമ്മം (Datura stramonium | ധുർധുരം)
മൌലികമായി ഒരു ആയുര്വേദചികിത്സാരീതിയായിരുന്നു ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ധൂമ്രപാനം. അതില്‍ നിന്നാവണം പുകയില എരിച്ചു വലിക്കുന്ന രീതി നിലവില്‍ വന്നത്.
ആസ്ത്മ കൊണ്ടു വലയുന്ന രോഗികള്‍ക്ക് അത്യന്തം ഫലപ്രദമായ ഒരു പ്രയോഗമാണ് ഉമ്മത്തിന്റെ ഉണങ്ങിയ ഇലകള്‍ ചുരുട്ട് പോലെയാക്കി പുകവലിക്കുന്നത്. ആസ്ത്മാ മൂലം ശ്വാസം മുട്ടല്‍ ഉണ്ടാകുമ്പോള്‍ ഈ പ്രയോഗം ഫലപ്രദമാണ്.
ഉമ്മത്തിന്റെ കായയുടെ ഉള്ളിലെ കുരുക്കള്‍, തണലില്‍ ഉണക്കിയെടുത്ത ഇലകള്‍ ഇവയുടെ ഭസ്മം തേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിച്ചാല്‍ ആസ്ത്മ, ചുമ, കഫക്കെട്ട് ഒക്കെ സുഖപ്പെടും. ഉമ്മത്തിന്റെ കുരുക്കളും ഉണക്കിയ ഇലകളും ഒരു മണ്കലത്തില് ഇട്ട് വായ തുണി കൊണ്ടു മൂടിക്കെട്ടി ആ കുടം കനലില്‍ വെച്ച് ചൂടാക്കി ഭസ്മം ഉണ്ടാക്കാം. ഈ ഭസ്മം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഒരു നേരം അര ഗ്രാമില്‍ കൂടുതല്‍ ഭസ്മം കഴിക്കരുത്.
ഉമ്മം വിഷച്ചെടിയാണ്. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാന്‍. കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ പ്രജ്ഞ നഷ്ടപ്പെട്ട അവസ്ഥ താല്‍ക്കാലികമായി ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
അത്യന്തം പ്രയോജനകരമായ ഒരു ഔഷധപ്രയോഗമാണിത്.
വെള്ള എരിക്കിന്റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും.
എരിക്കിന്റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്.
പുറത്തു ശബ്ദമില്ലാത്തപ്പോള് ശബ്ദം കേള്‍ക്കുന്ന, സത്യത്തില്‍ ഒരു രോഗമല്ലാത്ത, എന്നാല്‍ മറ്റു രോഗങ്ങളുടെ ലക്ഷണമായേക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ടിന്നിറ്റസ്. പൊതുവേ ചെവിയില്‍ തുടര്‍ച്ചയായി മൂളല്‍ പോലെയുള്ള ശബ്ദങ്ങള്‍ ആണ് ഈ പ്രശ്നമുള്ളവര്‍ കേള്‍ക്കുക.
കുരുമുളക് – 10 ഗ്രാം, തിപ്പലി – 20 ഗ്രാം, ജീരകം – 60 ഗ്രാം : ഇവ ഉണക്കി ശീലപ്പൊടിയാക്കി, 6 പിടി ചിറ്റാടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും ചേര്‍ത്ത്, ഇരുമ്പു ചീനച്ചട്ടിയില്‍ വറ്റിച്ചെടുക്കുക. ഉണങ്ങിയ ശേഷം സമം തൂക്കം പനങ്കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക. രാവിലെയും വൈകിട്ടും ഈ ഔഷധം ചുണ്ടക്കാപ്രമാണം ചെറുതേനില്‍ മര്‍ദ്ദിച്ചു കൊടുത്താല്‍ ശ്വാസവും കാസവും മാറും.
കുറിപ്പ് : ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍. ചെറിയ ആടലോടകം (Adhatoda Beddomei) ചിറ്റാടലോടകം എന്നും അറിയപ്പെടുന്നു.
എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും.
വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
എരിക്കിന്‍പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് അല്പാല്പം സേവിച്ചാല്‍ ചുമയും ശ്വാസം മുട്ടലും മാറും.
കുറച്ചുവീതമേ കഴിക്കാവൂ. എരിക്കിന് പൂവില്‍ വിഷാംശം ഉണ്ട്.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.