288 | മഞ്ഞപ്പിത്തം | കാമല | JAUNDICE

  1. കഞ്ഞുണ്ണിയുടെ ഇലയും തണ്ടും അരച്ച് ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുട്ടിയെടുത്ത്‌ സൂര്യോദയത്തിനു മുമ്പ് വിഴുങ്ങുക. തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരത്തേക്ക് കമിഴ്ന്നു കിടക്കുക. എഴുന്നേല്‍ക്കരുത്. സംസാരിക്കരുത്. മരുന്നു കഴിക്കുന്ന ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് എണ്ണയും പാലും ഉപയോഗിക്കരുത്. വേവിച്ച ചെറുപയര്‍ ധാരാളം കഴിക്കാം.തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗ്ലൂക്കോസ് കഴിക്കാം. ഉപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഉത്തമം. കാമല മാറും.
  2. കഞ്ഞുണ്ണിയുടെ നീര് 90 ഗ്രെയിന്‍ കുരുമുളകും 90 ഗ്രെയില്‍ തൈരും ചേര്‍ത്ത് മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കാമല മാറും.
  3. കഞ്ഞുണ്ണിയുടെ വേരും വെളുത്ത ആവണക്കിന്‍റെ വിത്തും കൂടി ഒട്ടും തരിയില്ലാതെ നന്നായി അരച്ച് കണ്ണില്‍ എഴുതുക. കാമല മാറും.
288 | മഞ്ഞപ്പിത്തം | കാമല
288 | മഞ്ഞപ്പിത്തം | കാമല