വേണ്ട ഔഷധദ്രവ്യങ്ങള്‍:
മുക്കുറ്റി, കീഴാർനെല്ലി, ചെറൂള, തഴുതാമ, മുയൽചെവിയൻ, കുറുന്തോട്ടി, കറുക, ചെറുകടലാടി, പൂവ്വാങ്കുറുന്തില, കക്കുംകായ, ഉലുവ, ആശാളി
ഔഷധദ്രവ്യങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം ചേര്‍ത്ത് , മൊത്തം 60 ഗ്രാം (ഒരാൾക്ക്) ചതച്ച് കിഴി കെട്ടി, ഉണക്കലരിയിൽ ഇട്ട് വെള്ളം ചേർത്ത് കഞ്ഞി വെയ്ക്കുക. ആവശ്യത്തിന് തേങ്ങാപാലും, ഇന്ദുപ്പും ചേർക്കാം. രുചിയ്ക്ക് ചെറിയ ഉള്ളി നെയ്യിൽ വറുത്ത് ചേർക്കാം.
