278 | പനി | കരപ്പന്‍ | ചൊറി | പാണ്ഢുത

ഉണക്കമുന്തിരിങ്ങയും കടുക്കയും കഷായം വെച്ചു സേവിച്ചാല്‍ പനി ശമിക്കും.

കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പന്‍ പോലെയുള്ള ചൊറിയില്‍, അതു മൂലം ഉണ്ടാകുന്ന പനിയില്‍, പനിച്ച്‌ ചൂടു പൊന്തുന്നതില്‍, പാണ്ഢുതയില്‍ എല്ലാം ഈ ഔഷധം അത്യുത്തമമാണ്.

വിസ്ഫോടനം, വിദ്രധി എന്നിവയിലും ഇത് നല്ലതാണ്.

കുരുവുള്ള ഉണക്കമുന്തിരിങ്ങ ഉപയോഗിക്കണം. കിസ്മിസ് – കുരുവില്ലാത്ത മുന്തിരി ഉപയോഗിക്കരുത്.

278 | പനി | കരപ്പന്‍ | ചൊറി | പാണ്ഢുത
278 | പനി | കരപ്പന്‍ | ചൊറി | പാണ്ഢുത
Advertisements

224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍

ചെറുകടലാടി സമൂലം ജീരകം ചേര്‍ത്തരച്ചുകലക്കി വെളിച്ചെണ്ണ കാച്ചിപ്പുരട്ടിയാല്‍ ചിരങ്ങ് / പുണ്ണ് അതിവേഗം മാറും.

അതീവഫലദായകമായ ഒരു ഔഷധമാണ് ഇത്.

കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍ മുതലായവ വേഗം ശമിക്കും.

224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍
224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍

79 | കരപ്പന്‍ | (കുട്ടികള്‍ക്ക്)

നിലനാരകം (മലയാമുക്കി | Naregamia Alata) സമൂലം അരച്ച് എണ്ണ കാച്ചി തലയിലും ദേഹത്തും പുരട്ടുക.

നിലനാരകം ഉള്ളില്‍ പോയാല്‍ ചര്‍ദ്ദി നില്‍ക്കില്ല. ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. നിലനാരകം കൊണ്ട് കരപ്പന്‍ പൂര്‍ണ്ണമായും മാറും. എള്ളെണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കാം. കുട്ടികള്‍ക്ക് വെളിച്ചെണ്ണ ആണ് നല്ലത്. തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ ഉത്തമം.

FOR KARAPPAN
FOR KARAPPAN

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.