383 ¦ ജലോദരം ¦ Ascites

383 ¦ ജലോദരം ¦ Ascites
383 ¦ ജലോദരം ¦ Ascites

ആവണക്കിന്റെ പഞ്ചാംഗം ഗോമൂത്രത്തില്‍ വേവിച്ച് ദിവസവും രാവിലെയും വൈകിട്ടും സേവിക്കുന്നത് ജലോദരത്തില്‍ അതീവഫലദായകമാണ്.

പൂവ്, ഇല, കായ, കാണ്ഡം, വേര് ഇവയാണ് പഞ്ചാംഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ആവണക്കിന്റെ ഇല, പൂവ്, തൊലി, വേരിന്മേല്‍ത്തൊലി, കായ എല്ലാം വൈദ്യോപദേശം അനുസരിച്ച് വേണ്ടവ വേണ്ട വണ്ണം ശുദ്ധിചെയ്ത് ഉണക്കി സൂക്ഷിക്കാം. എല്ലാം ചേര്‍ത്ത് പത്തു ഗ്രാം ആവണക്ക് 50 ഗ്രാം ഗോമൂത്രത്തില്‍ വേവിച്ച് വറ്റിച്ച് 20 ഗ്രാം ആക്കി, തണുപ്പിച്ച്, പിഴിഞ്ഞ്, അരിച്ച് കഴിക്കണം.

സ്പ്ലീന്‍ വീര്‍ക്കുന്ന അവസ്ഥകളിലും ഈ ഔഷധപ്രയോഗം ഗുണം ചെയ്യും.

കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശമനുസരിച്ചു വേണം ഔഷധപ്രയോഗം.

32 | ഉദരരോഗങ്ങള്‍ | GASTROINTESTINAL TRACT DISORDERS

കൂവളത്തിന്‍റെ കായയുടെ മജ്ജ വെയിലില്‍ ഉണക്കി പൊടിച്ച പൊടി കഴിച്ചാല്‍ 80% ഉദരരോഗങ്ങളും മാറും. ഒപ്പം ഉണ്ടാകുന്ന പനിയും മാറും.

കൂവളത്തിന്‍റെ കായയുടെ മജ്ജ വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് വെയ്ക്കുക. ഉദരസംബന്ധിയായ എല്ലാ രോഗങ്ങളും പോകാന്‍ ആ പൊടി അഞ്ചു ഗ്രെയിന്‍ കൊടുത്താല്‍ മതി. അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പനിയും പോകും.

കൂവളത്തിന്‍റെ പഴുത്ത കായയുടെ മജ്ജ മോരില്‍ അടിച്ച് നേരിട്ടോ, കാച്ചിയോ കുടിക്കുന്നത് വളരെ നല്ലതാണ്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR GASTROINTESTINAL TRACT DISORDERS
FOR GASTROINTESTINAL TRACT DISORDERS