വട്ടത്തില്‍ തലയിലെ മുടി കൊഴിഞ്ഞുപോകുന്ന ഒരു രോഗം ആണ് ഇന്ദ്രലുപ്തം (ALOPECIA).
കടുക്, ദേവതാരം, എള്ളെണ്ണ ഇവ ഉപയോഗിച്ചുണ്ടാക്കിയ പന്തത്തൈലം പുരട്ടിയാല്‍ മുടി കിളിര്‍ത്തുവരും.
പന്തത്തൈലം ഉണ്ടാക്കുന്ന വിധം : ദേവതാരവും കടുകും ചേര്‍ത്ത് ചതച്ച് പന്തമായി കിഴി കെട്ടുക. എള്ളെണ്ണ ഒഴിച്ച് പന്തം കത്തിക്കുക. പന്തം കത്തിത്തീരും വരെ എള്ളെണ്ണ ഒഴിച്ചുകൊണ്ടിരിക്കണം. പന്തം കത്തിത്തീരുമ്പോള്‍ നിര്‍ത്തുക.
ദേവതാരം അങ്ങാടിമരുന്നുകടയില്‍ വാങ്ങാന്‍ കിട്ടും. തടിക്കഷണങ്ങള്‍ ആയാണ് കിട്ടുക.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.