കാഞ്ഞിരത്തിന്റെ കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ ആമവാതത്തിനും Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദനയ്ക്കും അത്യുത്തമമാണ്.
മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം എന്നിവയ്ക്കും പ്രയോജനപ്രദമാണ്.
ഉപയോഗം വളരെ ശ്രദ്ധിച്ച്, വൈദ്യോപദേശം അനുസരിച്ചു മാത്രം ചെയ്യണം.
* ** തൈലമായി ഈ ഔഷധം ലഭ്യമാണ്.

കുറിപ്പ്: ആമവാതം (RHEUMATOID ARTHRITIS)
സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില് ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷ ന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടി കൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടാ യേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാ ധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്.