271 | മൂലരോഗങ്ങള്‍ | ANAL DISORDERS | ഫിസ്റ്റുല | ഫിഷര്‍ | പൈൽസ്

നിലപ്പനക്കിഴങ്ങ്‌, ശതാവരിക്കിഴങ്ങ്‌, ഏകനായകവേരിന്മേല്‍ത്തൊലി, അടപതിയന്‍ കിഴങ്ങ്, പാഠക്കിഴങ്ങ്‌, വിഴാലരി, ഇരട്ടിമധുരം, കരിഞ്ചീരകം, എന്നിവ ഓരോ പലം വീതം. ജീരകം രണ്ടു പലം. മായക്കാ, ഗ്രാമ്പൂ, ഉലുവ എന്നിവ ഒരു കഴഞ്ചു വീതം. എല്ലാം കൂടി എട്ടിടങ്ങഴി മോരില്‍ വറ്റിച്ചുണക്കിപ്പൊടിച്ചു നാലു പലം പഞ്ചസാര ചേര്‍ത്ത് രണ്ടു നേരം വീതം നാല്‍പ്പത്തിയൊന്നു ദിവസം മുടങ്ങാതെ കഴിച്ചാല്‍ മൂലരോഗങ്ങള്‍ ഇരുപത്തിയെട്ടും മാറും.

ഒരു നേരം അഞ്ചു ഗ്രാം മുതല്‍ പതിനഞ്ചു ഗ്രാം വരെ കഴിക്കാം.

അര്‍ശസ്/പൈൽസ്, ഫിസ്റ്റുല, ഫിഷർ അങ്ങനെയുള്ള എല്ലാ മൂലരോഗങ്ങളിലും ഈ ഔഷധം ഫലപ്രദമാണ്.

271 | മൂലരോഗങ്ങള്‍ |  ANAL DISORDERS | ഫിസ്റ്റുല | ഫിഷര്‍ | പൈൽസ്
271 | മൂലരോഗങ്ങള്‍ | ANAL DISORDERS | ഫിസ്റ്റുല | ഫിഷര്‍ | പൈൽസ്

267 | അര്‍ശസ് | PILES

90 ഗ്രയിന്‍ കുരുമുളക് ഒരു ഔണ്‍സ് കയ്യോന്നിയുടെ നീര് ചേര്‍ത്ത് അരച്ച് കഴിച്ചാല്‍ അര്‍ശസ് ശമിക്കും.

(ഈ ഔഷധം മേല്‍പ്പറഞ്ഞ അനുപാതത്തില്‍ കൂടുതല്‍ ഉണ്ടാക്കി ഗുളികയാക്കി ഉരുട്ടി തണലില്‍ ഉണക്കി സൂക്ഷിച്ചു വെച്ചും കഴിക്കാം)

267 | അര്‍ശസ് | PILES
267 | അര്‍ശസ് | PILES

 

 

 

MP05 | പുളിയാറില | OXALIS CORNICULATA LINN

പുളിയാറല്‍ – പുളിയാറില. ആറിതളുകളുള്ള ഇല ചെടിയെ തിരിച്ചറിയാന്‍ എളുപ്പം സഹായിക്കും. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. അതിസാരം, അമീബിയാസിസ്, വയറിളക്കം, ഗ്രഹണി, അര്‍ശസ് തുടങ്ങിയ ഉദരരോഗങ്ങള്‍ ശമിക്കാന്‍ അതീവ ഫലപ്രദം. ചെടി സമൂലം പറിച്ചെടുത്തു വൃത്തിയാക്കി അരച്ചു നീരെടുത്തോ നേരിട്ടോ മോരില്‍ കലക്കി സേവിച്ചാല്‍ ക്ഷിപ്രഫലദായകം. നെയ്യ് നീക്കിയ മോര് വേണം ഉപയോഗിക്കാന്‍.

MP05 | പുളിയാറില | OXALIS CORNICULATA LINN
MP05 | പുളിയാറില | OXALIS CORNICULATA LINN

232 | അര്‍ശസ് | PILES

1 | ഉങ്ങിന്‍റെ തളിരില തേങ്ങയും ഉള്ളിയും ചേര്‍ത്ത് ഉപ്പേരി | തോരന്‍ വെച്ച് പതിനഞ്ചു ദിവസം കഴിക്കുക.

2 | കൂവളത്തിന്‍റെ പച്ചക്കായ കനലില്‍ ഇട്ടു ചുട്ടു കഴിക്കുക.

232 | അര്‍ശസ് | PILES
232 | അര്‍ശസ് | PILES

150 | അര്‍ശസ് | PILES

കൂവളത്തിന്‍റെ പച്ചക്കായ ചതകുപ്പയും ഇഞ്ചിയും ചേര്‍ത്തു കഷായം വെച്ചുകഴിച്ചാല്‍ അര്‍ശസ് മാറും

കൂവളത്തിന്‍റെ പച്ചക്കായ ചതച്ചത്, ചതകുപ്പ, ഇഞ്ചി ഇവ ഓരോന്നും 20 ഗ്രാം വീതം എടുത്ത്, 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച്, അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കണം.

150 | അര്‍ശസ് | PILES
150 | അര്‍ശസ് | PILES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

147 | അര്‍ശസ് | PILES

കൊട്ടത്തേങ്ങ ചിരട്ടയോടു കൂടി എടുത്തു തുരന്ന്‍, അതിനുള്ളില്‍ മുളങ്കൂമ്പ്, കരിംജീരകം , ചെറുകടലാടി എന്നിവ നിറച്ച്, മണ്ണു പൊതിഞ്ഞ് ചുട്ടെടുത്ത് അരച്ചു കഴിച്ചാല്‍ അര്‍ശസ് മാറും.

കൊട്ടത്തേങ്ങ, മുളങ്കൂമ്പ്, കരിംജീരകം , ചെറുകടലാടി എന്നിവ കൊടമ്പുളി ചേര്‍ത്തു ചമ്മന്തി അരച്ച് ആഹാരത്തോടൊപ്പം കഴിച്ചാലും അര്‍ശസ് മാറും.

മുളങ്കൂമ്പ് മാത്രമായി അരച്ചു കഴിച്ചാലും അര്‍ശസ് സുഖപ്പെടും.

147 | അര്‍ശസ് | PILES
147 | അര്‍ശസ് | PILES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only [ Swami Nirmalananda Giri Maharaj ]

84 | അര്‍ശസ് | അള്‍സര്‍ | വയറുവേദന | നെഞ്ചെരിച്ചില്‍

84 | അര്‍ശസ് | അള്‍സര്‍ | വയറുവേദന | നെഞ്ചെരിച്ചില്‍
84 | PILES | ULCER | BURNING SENSATION | STOMACH PAIN

ഞാവല്‍പ്പഴം കല്ലുപ്പ് (ROCK SALT) ചേര്‍ത്ത് നാല് മാസം കഴിക്കുക. പൈല്‍സ് സുഖപ്പെടും.

അള്‍സര്‍, വയറുവേദന, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ മാറാനും ഈ ഔഷധം അത്യന്തം ഫലപ്രദമാണ്.

ഈ ഔഷധം കഴിക്കുമ്പോള്‍ തൈര്, മോര്, എരിവുരസം ഉള്ള ആഹാരസാധനങ്ങള്‍ എന്നിവ കഴിക്കാന്‍ പാടില്ല.

FOR PILES | ULSER
FOR PILES | ULCER

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

 

08| അര്‍ശസ് | PILES

മുള, കൊട്ടത്തേങ്ങ, ചെറുകടലാടി, കരിഞ്ജീരകം എന്നിവ സമം എടുത്ത് 60 ഗ്രാം ആക്കി 12 ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ ഒന്നര ഗ്ലാസ്സായി വറ്റിച്ചു മൂന്നു നേരം കഴിച്ചാല്‍ അര്‍ശസ് പൂര്‍ണ്ണമായും സുഖപ്പെടും.

For Piles
For Piles