Tag Archives: അര്‍ശസ്

37 ¦ കറിവേപ്പില¦ CURRY LEAVES

♥ കറിവേപ്പില – അടുക്കളയിലെ ഔഷധം ♥ കറിവേപ്പിലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളിയുടെ നിത്യഭക്ഷണത്തിന്‍റെ ഭാഗമാണ് കറിവേപ്പില. വളരെയധികം പോഷകതത്വങ്ങള്‍ അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. വയറിന് ലാഭപ്രദായകമാണ് കറിവേപ്പില. കറിവേപ്പില നിത്യവും സേവിക്കുന്നത് അകാലനരയെ ഒഴിവാക്കാനും മുടിയുടെ കറുപ്പുനിറം നഷ്ടപ്പെടാതെയിരിക്കാനും സഹായകമാണ്. ♥ മധുമേഹത്തിന് കറിവേപ്പില മധുമേഹത്തിന് കറിവേപ്പില അതീവ ലാഭകാരിയായ ഒരു ഔഷധമാണ്. കറിവേപ്പില … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , , , , , , , , | Leave a comment

387 ¦ അര്‍ശസ് ¦ Piles ¦ പഥ്യാപഥ്യങ്ങള്‍

അര്‍ശസിനു പ്രയോഗിച്ച് വിജയിച്ച കുറെയധികം പ്രയോഗങ്ങള്‍ ആരോഗ്യജീവനത്തില്‍ പല പോസ്റ്റുകളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. https://urmponline.wordpress.com/tag/piles/ അര്‍ശസ് ഉള്ള അവസ്ഥയില്‍ ആരോഗ്യാര്‍ത്ഥികള്‍ക്കു കഴിക്കാനും ചെയ്യാനും പാടുളളതും പാടില്ലാത്തതുമായ അനവധി കാര്യങ്ങള്‍ ഉണ്ട്. അര്‍ശസ്സിനു പഥ്യം ആയവകള്‍ : കഴിക്കാവുന്നവ മോര്, വെണ്ണ, ഗോമൂത്രം, ഒട്ടകത്തിന്റെ പാല്‍, ആട്ടിന്‍പാലും നെയ്യും പഥ്യമാണ്. കടുകെണ്ണ അര്‍ശസ് രോഗികള്‍ക്ക് കഴിക്കാവുന്നതാണ്, പക്ഷെ … Continue reading

Posted in AYURVEDA | ARTICLES, ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

326 | അര്‍ശസ് | Piles

എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച് പുകയേല്‍പ്പിച്ചാല്‍, പുറത്തേക്കു തള്ളി നില്‍ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും. അസ്വസ്ഥത കുറയും. പൈല്‍സിന്റെ വലുപ്പം കുറയും. Ref : ചരകസംഹിത | ചികിത്സാസ്ഥാനം | അദ്ധ്യായം 14

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

27 | എരുക്ക് | CALATROPIS GIGANTEA | CALATROPIS PROCERA

ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്‍ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം. എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്: [ചരകം] ക്ഷീരമര്‍ക്കസ്യ ലവണേ ച … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , | Leave a comment

26 | കറ്റാര്‍വാഴ | ALOE VERA

“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍” എന്ന് ഗുണപാഠം. കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , | Leave a comment

316 | അര്‍ശസ് | മൂലക്കുരു | Piles

കോഴിയുടെ ചോര മദ്യത്തില്‍ സേവിച്ചാല്‍ പൈല്‍സ് ശമിക്കും. പുരുഷന് പിടക്കോഴി. സ്ത്രീയ്ക്ക് പൂവന്‍കോഴി. കോഴിയെ കൊന്ന് വൃത്തിയാക്കിയെടുത്ത് ENA (Extra Neutral Alcohol) – യില്‍ ഇട്ടു വെച്ച് പിഴിഞ്ഞെടുത്തു കഴിച്ചാലും പൈല്‍സ് ശമിക്കും. ENA ഹോമിയോ മരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

296 | അര്‍ശസ്സ്‌ | മൂലക്കുരു | Piles

നവരനെല്ലിന്‍റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.   “കാളശാകമരിചാമ്ലസൈന്ധവൈര്‍ഭ്രഷ്ടഷഷ്ടികഹിതോഷ്ണഭോജന: തൈലയുക്തമരിശ:കൃമീന്‍ ജയേദ്രുച്യമഗ്നിജനനം സരഞ്ചതല്‍” – വൈദ്യമനോരമ

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

280 | അര്‍ശസ് | PILES

ചുമന്നുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് ആ നെയ്യ് കൂട്ടി ഉണ്ണുക. ചുമന്നുള്ളി തൊലി കളഞ്ഞ് ചതച്ച് പശുവിന്‍ പാലില്‍ ഇട്ടു കാച്ചി സേവിക്കുക ഈ ഔഷധപ്രയോഗം എല്ലാ അര്‍ശസ്സുകള്‍ക്കും, വിശേഷിച്ച് രക്താര്‍ശസ്സിനു വളരെ നല്ലതാണ്.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 1 Comment

274 | അര്‍ശസ് | PILES

ഞാവലിന്‍റെ ഇല പിഴിഞ്ഞ നീര് അര്‍ശസിനു നല്ലതാണ്. ഞാവലിന്‍റെ ഇല പിഴിഞ്ഞ നീരില്‍ ചെറുകടലാടിയോ താര്‍താവലോ അരച്ച് ചേര്‍ത്തു കഴിക്കുന്നത്‌ അര്‍ശസ്സിന് അത്യുത്തമമാണ്.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

271 | മൂലരോഗങ്ങള്‍ | ANAL DISORDERS | ഫിസ്റ്റുല | ഫിഷര്‍ | പൈൽസ്

നിലപ്പനക്കിഴങ്ങ്‌, ശതാവരിക്കിഴങ്ങ്‌, ഏകനായകവേരിന്മേല്‍ത്തൊലി, അടപതിയന്‍ കിഴങ്ങ്, പാഠക്കിഴങ്ങ്‌, വിഴാലരി, ഇരട്ടിമധുരം, കരിഞ്ചീരകം, എന്നിവ ഓരോ പലം വീതം. ജീരകം രണ്ടു പലം. മായക്കാ, ഗ്രാമ്പൂ, ഉലുവ എന്നിവ ഒരു കഴഞ്ചു വീതം. എല്ലാം കൂടി എട്ടിടങ്ങഴി മോരില്‍ വറ്റിച്ചുണക്കിപ്പൊടിച്ചു നാലു പലം പഞ്ചസാര ചേര്‍ത്ത് രണ്ടു നേരം വീതം നാല്‍പ്പത്തിയൊന്നു ദിവസം മുടങ്ങാതെ കഴിച്ചാല്‍ മൂലരോഗങ്ങള്‍ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment