389 ¦ അനീമിയ¦ മുറിവ് ¦ പല്ലുവേദന

(ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)

നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്,

മുട്ടൊന്നു പൊട്ടിയാല്‍
വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും.

കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍,
രക്തം കുറഞ്ഞാല്‍,
അട്ടത്തെ കരി ഒരു പിടി വാരി,
(ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട്
ഒരു ചട്ടിയില്‍ മണല്‍ ഇട്ട്
അതിന്റെ നടുക്ക് ആ കരിക്ക്‌ വെച്ച്
അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച്‌
ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം കുടിപ്പിക്കും.
രണ്ടു നേരം കുടിക്കുമ്പോള്‍ രക്തം ഉണ്ടാകും.

പല്ലിനു വേദന വന്നു കവിള്‍ മുഴുവന്‍ നീര് ആയാല്‍
അട്ടത്തെ കരി എടുത്തു തേനില്‍ ചാലിച്ച്
തോരെത്തോരെ ഇടും.
നാലു പ്രാവശ്യം ഇടുമ്പോള്‍ നീര് പോകും.

ഈ മരുന്നുകള്‍ കൊടുത്ത തള്ള നാനോ കാര്‍ബണ്‍ ട്യൂബും നാനോ വയറും ഒന്നും പഠിച്ചിരുന്നില്ല.

നാളെ രാവിലെ ഇത് ഒട്ടേറെ രംഗങ്ങളില്‍ ഉപയോഗമാവുമ്പോള്‍
നിങ്ങളുടെ മതബോധനത്തിന്റെ ആളുകള്‍
പൊക്കിപ്പിടിച്ച്
ഇതൊക്കെ പഴയ ആളുകള്‍ക്ക് അറിയാമായിരുന്നു
എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല.
ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.
ഇപ്പോള്‍ ഉപയോഗിക്കുന്നവരെ പുച്ഛിക്കും.

ഇന്ന് ഉപയോഗിക്കുന്നതൊക്കെ തെറ്റും
ഇന്നലെ ഉപയോഗിച്ചതൊക്കെ ശരിയും ആണെന്ന്
പിന്നീട് ഒരിക്കല്‍ കണ്ടെത്തിയാല്‍
അന്ന് അതിന്റെ പിറകെ നിങ്ങള്‍ പോകും.

353 ¦ ANAEMIA ¦ വിളര്‍ച്ച ¦ രക്തക്കുറവ്

352 ¦ ANAEMIA ¦ വിളര്‍ച്ച ¦ രക്തക്കുറവ്
353 ¦ ANAEMIA ¦ വിളര്‍ച്ച ¦ രക്തക്കുറവ്

രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്നതു മൂലം ഉണ്ടാകുന്ന വിളര്‍ച്ച മാറാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം

☑ രണ്ടോ മൂന്നോ പിടി മുരിങ്ങയില ആവശ്യത്തിനു തേങ്ങാ ചിരകിയിട്ട് ഇരുമ്പുചട്ടിയില്‍ വഴറ്റി തോരന്‍ ¦ വറവ് ¦ ഉപ്പേരി ആക്കി കഴിച്ചാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ കൂടുകയും വിളര്‍ച്ച ശമിക്കുകയും ചെയ്യും.

☑ ഇരുമ്പുചട്ടി തന്നെ വേണം. നോണ്‍സ്റ്റിക്ക് പാത്രങ്ങളോ അലുമിനിയം പാത്രങ്ങളോ സ്റ്റീല്‍ പാത്രങ്ങളോ ഉപയോഗിച്ചിട്ടു ഫലം കിട്ടിയില്ലെങ്കില്‍ മുരിങ്ങയെ കുറ്റം പറയരുത്.

☑ ഇരുമ്പുപൊടി അടങ്ങിയ ഇരുമ്പുഗുളികകള്‍ കഴിക്കുന്നതു വഴി വയറ്റില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി രക്തത്തിലെ ഇരുമ്പിന്‍റെ അളവു കൂട്ടുന്നു എന്നതാണ് ഈ പ്രയോഗത്തിന്‍റെ ഗുണം.

☑ ഇതു ഫലിക്കുന്നില്ലെങ്കില്‍ അറിവുള്ള ആയുര്‍വേദഭിഷഗ്വരനെ സമീപിക്കുക. പ്രശ്നപരിഹാരത്തിന് അനവധി ക്ലാസിക്കല്‍ മരുന്നുകള്‍ ഉണ്ട്.

321 | അനീമിയ | പാണ്ഡുത | വിളര്‍ച്ച | രക്തക്കുറവ്

321 | അനീമിയ | പാണ്ഡുത | വിളര്‍ച്ച | രക്തക്കുറവ്
321 | അനീമിയ | പാണ്ഡുത | വിളര്‍ച്ച | രക്തക്കുറവ്

നാടന്‍ ചെന്തെങ്ങിന്‍റെ കരിക്ക് വെട്ടി കണ്ണു തുരന്ന്
ഉള്ളില്‍ ഒരു പിടി ഇല്ലിനക്കരിയും അല്‍പ്പം കോലരക്കും ഇട്ട്,
ഉള്ളിലെ വെള്ളം വെട്ടിത്തിളയ്ക്കുംവരെ ചൂടാക്കി,
തണുപ്പിച്ച്, അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുക. രക്തമുണ്ടാകും. അനീമിയ മാറും.

നാടന്‍ ചെന്തെങ്ങിന്‍റെ കരിക്കാണ് വേണ്ടത്. ഗൌളീഗാത്രം ചെന്തെങ്ങല്ല.

കരിക്കിന്‍റെ തൊണ്ടു കളയാതെ മുകള്‍ഭാഗം വെട്ടിമാറ്റി വേണം എടുക്കുന്നത്. ഒരു ചട്ടിയില്‍ മണല്‍ ഇട്ട് കരിക്ക് വെച്ച്, ചട്ടി ചൂടാക്കിയാല്‍ കരിക്കിനുള്ളിലെ വെള്ളം ചൂടാകും. ഉള്ളിലെ വെള്ളം തിളച്ച് ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം.

ഇല്ലിനിക്കരി അഥവാ പുകയിറ വിറകു കത്തിക്കുന്ന അടുക്കളകളില്‍ ലഭിക്കും. പ്ലാവ് പോലെയുള്ള നാടന്‍ മരങ്ങളുടെ വിറക് കത്തിക്കുന്ന അടുക്കളയില്‍ നിന്ന് എടുക്കുന്ന ഇല്ലിനക്കരി ഉത്തമം. കോലരക്ക് അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടും.

214 | ലുക്കീമിയ | അനീമിയ | പാണ്ഡുത | LEUKEMIA | ANEMIA

നല്ല മുളങ്കര്‍പ്പൂരം കീഴാര്‍നെല്ലിയുടെ നീരില്‍ സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്‍ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.

ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ്‌ മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്. വാങ്ങുമ്പോള്‍ വിശ്വസനീയമായ മരുന്നുകടയില്‍ നിന്ന് മാത്രമേ വാങ്ങാവൂ. ഉത്തമദ്രവ്യം ഉദ്ദേശിച്ച ഫലം തരും.

214 | ലുക്കീമിയ | അനീമിയ | പാണ്ഡുത | LEUKEMIA | ANEMIA
214 | ലുക്കീമിയ | അനീമിയ | പാണ്ഡുത | LEUKEMIA | ANEMIA

107 | രക്തക്കുറവ് | അനീമിയ | ANEMIA

മുരിങ്ങയില ധാരാളമായി കഴിക്കുക. തേങ്ങപ്പീര ചേര്‍ത്ത് വിരകി കഴിച്ചാല്‍ കൂടുതല്‍ ഫലപ്രദം.

മുരിങ്ങയില കഴിക്കുമ്പോള്‍ ചിലര്‍ക്ക് മലബന്ധം ഉണ്ടാകാന്‍ സാധ്യത. ചിലര്‍ക്ക് വയറിളക്കം ഉണ്ടാകാന്‍ സാധ്യത.

FOR ANEMIA
FOR ANEMIA

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

29 | രക്തക്കുറവ് | അനീമിയ | ANAEMIA

നാടന്‍ ചെന്തെങ്ങില്‍ (ഗൌളീഗാത്രം അല്ല)നിന്ന് ഒരു വെടലക്കരിക്ക് ഇട്ട്, അതിന്‍റെ കണ്ണുള്ള ഭാഗം തുറന്ന് അതിനകത്ത് ഒരു പിടി പുകയിറയും, കുറച്ച് കോലരക്കും ചേര്‍ത്ത്, ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്‍റെ നടുക്ക് കരിക്ക് നിവര്‍ത്തി വെച്ച് ചട്ടിയുടെ ചുവട്ടില്‍ തീ കത്തിക്കുക. കരിക്കിനകത്തെ വെള്ളം തിളച്ച ശേഷം അരിച്ചെടുക്കുക. അതില്‍ ആവശ്യത്തിന് പഞ്ചസാരയിട്ട് കഴിച്ചാല്‍ രക്തം ഉണ്ടാകും.

പുകയിറ വിറക് കത്തിക്കുന്ന അടുക്കളയില്‍ കിട്ടും. കോലരക്ക് അങ്ങാടിമരുന്നുകടയിലും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR ANAEMIA
FOR ANAEMIA