394 | കുടല്‍വ്രണം | അള്‍സര്‍ | ULCER

അള്‍സറിനു രണ്ടു കൈകണ്ട പ്രയോഗങ്ങള്‍

1] ആര്യവേപ്പിന്റെ ഒരു തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്ത ഏഴിലകള്‍, ഏഴു കുരുമുളക്, കുരുമുളകിന്റെ അത്ര തൂക്കം പച്ചമഞ്ഞള്‍ – മൂന്നും നന്നായി ചേര്‍ത്ത് അരച്ച്, കറന്നെടുത്ത് ചൂടു മാറാത്ത ഒരു തുടം പശുവിന്‍പാലില്‍ കലര്‍ത്തി മുടങ്ങാതെ ഇരുപത്തിയൊന്നു ദിവസം രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ കുടല്‍വ്രണങ്ങള്‍ ശമിക്കും. പശുവിന്‍പാല്‍ കാച്ചിയത് ദിവസം പല തവണ കുടിക്കാം. ചായ, കാപ്പി, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

2] പച്ച ഏത്തക്കായ് അറിഞ്ഞുണങ്ങിപ്പൊടിച്ചു പശുവിന്‍ പാലില്‍ ചേര്‍ത്തു കുറുക്കി നിത്യവും കഴിച്ചാല്‍ കുടല്‍വ്രണങ്ങള്‍, ആമാശയവ്രണങ്ങള്‍ എന്നിവ ശമിക്കും. വയറ്റില്‍ ഉണ്ടാകുന്ന അള്‍സര്‍ രോഗങ്ങള്‍ക്ക് കൈകണ്ട ഔഷധപ്രയോഗമാണ് ഇത്.

394 | കുടല്‍വ്രണം | അള്‍സര്‍ | ULCER
394 | കുടല്‍വ്രണം | അള്‍സര്‍ | ULCER
Advertisements

393 | പ്രമേഹം । DIABETES

പ്രമേഹത്തിന് ഒരു പിടി ഗൃഹവൈദ്യപ്രയോഗങ്ങള്‍

  1. മഞ്ഞൾപ്പൊടി വെണ്ണയിൽ ചാലിച്ച് പതിവായി സേവിക്കുക . (കൈകണ്ട ഔഷധപ്രയോഗം)
  2. വാഴപ്പിണ്ടി നീരിൽ അൽപ്പം മഞ്ഞൾപ്പൊടിയും തേനും ചേർത്ത് നിത്യവും കഴിക്കുക.
    ആഹാരത്തിൽ വാഴക്കൂമ്പ് ധാരാളമായി ഉപയോഗിക്കുക.
  3. ചന്ദനം നല്ലതുപോലെ അരച്ചെടുത്ത് നെല്ലിക്കാനീരിൽ പ്രഭാതത്തിൽ വെറും വയറ്റിൽ സേവിക്കുക.
  4. പാവയ്ക്കായുടെ നീര്, ചൂർണ്ണം ഇവ സേവിക്കുക .
  5. പച്ച പാവയ്ക്ക ചെറുതായി അരിഞ്ഞു തൈരിൽ ഇട്ടു പാകത്തിന് ഉപ്പ് ചേർത്ത് ഉപയോഗിക്കുക.
  6. ബ്രഹ്മി അരച്ച് കാച്ചിയ പാലിൽ കലക്കി സേവിക്കുക.
  7. ചെറൂള അരച്ച് മോരിൽ കലക്കി നിത്യം സേവിക്കുക.
  8. നെല്ലിക്കാ നീരിൽ / നെല്ലിക്കാ കഷായത്തിൽ മഞ്ഞൾപ്പൊടിയും തേനും ചേർത്ത് നിത്യം സേവിക്കുക.
  9. ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ തേൻ ചേർത്തു സേവിക്കുക. (അതീവ ഫല പ്രദം)
  10. കൂവളത്തില ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേൻ ചേർത്ത് നിത്യം സേവിക്കുക.
  11. തൊട്ടാവാടി സമൂലം പറിച്ചെടുത്ത് വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് പതിവായി കുടിക്കുക.
  12. പച്ചമഞ്ഞൾ, കോവലിന്റെ ഇല, എള്ള് – മൂന്നും കൂടി നല്ലതു പോലെ അരച്ച് പുരട്ടിയാൽ പ്രമേഹക്കുരു ശമിക്കും.

ഔഷധങ്ങൾ വൈദ്യനിർദ്ദേശപ്രകാരം മാത്രം കഴിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും വേണ്ടി മാത്രം.

 

 

 

392 | നടുവെട്ടൽ

നടുവെട്ടലിന് പല കാരണങ്ങൾ ഉണ്ടാകാം. വായുക്ഷോഭം, മൂത്രസംബന്ധമായ രോഗങ്ങൾ, നീർവീഴ്ച, വാതം അങ്ങനെ പലതാകാം കാരണം. അറിവുള്ള ചികിത്സകനെ സമീപിച്ച് രോഗകാരണം കണ്ടുപിടിക്കുന്നതാണ് ഉചിതം.

ധാരാളം ശുദ്ധജലം കുടിയ്ക്കുക. കാച്ചി ശുദ്ധമാക്കിയ ആവണക്കെണ്ണ പാലിൽ ചേർത്ത് രാത്രിയിൽ കുടിക്കുക. മലം ഇളകി പോകും. വേദനയ്ക്ക് ശമനം ഉണ്ടാകും.

കടുക്കത്തോട് അരച്ച് അത്തിപ്പഴത്തിന്റെ ചാറിൽ സേവിക്കുന്നതും നല്ലതാണ്.

അയമോദകം വെളിച്ചെണ്ണയിലിട്ടു മൂപ്പിച്ച് അരിച്ചെടുത്ത് കർപ്പൂരവും കൂട്ടി നടുവിന് പുരട്ടിയാൽ വേദന കുറയും.

391 | വിഷം തീണ്ടി ശരീരത്തില്‍ വീക്കം ഉണ്ടായാല്‍

391 | വിഷം തീണ്ടി ശരീരത്തില്‍ വീക്കം ഉണ്ടായാല്‍
391 | വിഷം തീണ്ടി ശരീരത്തില്‍ വീക്കം ഉണ്ടായാല്‍

ശിഗ്രു പുനര്‍ന്നവ മഞ്ഞള്‍ വയമ്പും
ചന്ദന പാടയോടീശ്വരമൂലി
യഷ്ടി ശിരീശഃ ഞെരിഞ്ഞിലുമൊപ്പം
തേയ്ക്കിലുടന്‍ വിഷവീക്കമടങ്ങും

മുരിങ്ങത്തൊലി, തഴുതാമ, മഞ്ഞള്‍, വയമ്പ്, ചന്ദനം, പാടക്കിഴങ്ങ്‌, ഈശ്വരമൂലി, ഇരട്ടിമധുരം, നെന്മേനിവാകത്തൊലി, ഞെരിഞ്ഞില്‍ ഇവ സമം അരിക്കാടിയില്‍ അരച്ചു പുരട്ടിയാല്‍ വിഷം തീണ്ടിയുള്ള വീക്കം ശമിക്കും.

പ്രമേഹം ശാന്തമാകാൻ പത്ത് പ്രയോഗങ്ങൾ

1. അഞ്ചോ ആറോ കൂവളത്തില പറിച്ച് വൈകുന്നേരം വെള്ളത്തിൽ ഇട്ടു വെച്ച്, പിറ്റേന്ന് അതിരാവിലെ അരച്ച് അതേ വെള്ളത്തിൽ കലക്കി വെറുംവയറ്റിൽ മുടങ്ങാതെ നിത്യം സേവിക്കുക.

2. ദേവതാരു കഷായം വെച്ച് കഴിക്കുക.

3. കുരുന്ന് വേപ്പില ദിവസവും രാവിലെയും വൈകിട്ടും കഴിക്കുക.

4. നെല്ലിക്കയുടെ ചൂർണം തേനിൽ ചാലിച്ച് ദിവസവും രാവിലെ വെറും വയറ്റിൽ സേവിക്കുക.

5. പാവയ്ക്കാ നിത്യം കഴിക്കുക. ഉണക്കിപ്പൊടിച്ച് ചൂർണ്ണമാക്കി സൂക്ഷിച്ചു വെച്ച് കഴിക്കുന്നതും ഫലപ്രദം.

6. ഞാവൽപ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ചു വെച്ച് രാവിലെയും വൈകിട്ടും അഞ്ചു ഗ്രാം വീതം വെള്ളത്തിൽ കലക്കി സേവിക്കുക.

7. മാതളക്കുരു അരച്ച് മോരിൽ കലക്കി നിത്യവും കുടിക്കുക.

8. അഭ്രഭസ്മം മൂന്ന് അരിത്തൂക്കം, സിദ്ധിപഞ്ചസാരപ്പൊടി പത്ത് അരിത്തൂക്കം, ഇവ പാലിൽ കലർത്തി കാച്ചി രാവിലെ വെറുംവയറ്റിലും വൈകുന്നേരം ആഹാരത്തിനു ശേഷവും സേവിക്കുക, നിത്യം.

9. ചിരട്ട ഇട്ടു വെന്ത വെള്ളം നിത്യം കുടിക്കുക.

10. പൊൻചെമ്പകത്തിന്റെ പൂവ് വെറും വയറ്റിൽ നിത്യം കഴിക്കുക.

ഔഷധങ്ങൾ വൈദ്യനിർദ്ദേശപ്രകാരം മാത്രം കഴിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും വേണ്ടി മാത്രം.

http://www.arogyajeevanam.org I http://www.facebook.com/urmponline

390 | കൊളസ്ട്രോള്‍ | Cholesterol

390 | കൊളസ്ട്രോള്‍  | Cholesterol
390 | കൊളസ്ട്രോള്‍ | Cholesterol

ഒരു ജാതിപത്രിയും ഒരു പിടി കറിവേപ്പിലയും അരച്ചു മോരില്‍ ചേര്‍ത്തു മുടങ്ങാതെ വെറും വയറ്റില്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും. ട്രഗ്ലിസെറൈഡ്സ് കുറയും.

ārōgyajīvanaṁ

23 | കപ്പ ആരോഗ്യത്തിന് നല്ലതോ?

23 | കപ്പ ആരോഗ്യത്തിന് നല്ലതോ?
23 | കപ്പ ആരോഗ്യത്തിന് നല്ലതോ?

കുറച്ചു വർഷങ്ങൾക്കു മുമ്പു വരെ കേരളത്തിലെ ഒരു വീട്ടിലും കപ്പ തിളപ്പിച്ച് ഊറ്റിയല്ലാതെ ഉപയോഗിക്കാറില്ലായിരുന്നു. വാട്ടിയുണങ്ങിയ കപ്പയല്ലാതെ പച്ചക്കപ്പ വറക്കാൻ എടുക്കാറില്ലായിരുന്നു. “മുട്ടി” ഉള്ള കപ്പ ഉപയോഗിക്കാറില്ലായിരുന്നു.

കച്ചവടത്തിന് വെച്ച മുട്ടിയുള്ള കപ്പ ആരും വാങ്ങാതായപ്പോൾ കച്ചവടക്കാരൻ അത്തരം കപ്പ നേരിട്ട് അരിഞ്ഞ് വറക്കാമെന്ന് ഒരു കണ്ടുപിടിത്തം നടത്തി. അങ്ങനെ “ഫ്രഷ് കപ്പ ചിപ്പ്സ്” യുഗത്തിന് തുടക്കമായി.

മിക്കവാറും ഫ്രഷ് കപ്പ ചിപ്സിൽ ശ്രദ്ധിച്ചു നോക്കിയാൽ നാര് കാണാൻ സാധിക്കും. നാര് വെടിച്ചു നിൽക്കുന്ന കപ്പ ഉപയോഗയോഗ്യമല്ലാത്ത കപ്പയാണ്, പഴമക്കാരന്റെ അറിവിൽ. കന്നുകാലികൾക്ക് കൊടുത്താൽ അവ പോലും പൊതുവെ കഴിക്കില്ല. എം. എ-യും, പി എച്ച് ഡി-യും, പ്രൊഫഷണൽ ഡിഗ്രിയുമൊക്കെ ഉള്ള വിദ്യാസമ്പന്നർ കഴിക്കും.

വെളിച്ചെണ്ണയിൽ വറുക്കുമ്പോൾ കപ്പയുടെ കട്ട് എവിടെപ്പോകും? വാട്ടിയുണക്കി കട്ടു മാറ്റിയിട്ടില്ലല്ലോ വറുക്കുന്നത്! തിളച്ചു മറിയുന്ന എണ്ണയിലേക്ക് നിങ്ങളുടെ കൺമുന്നിൽ വെച്ച് കപ്പ അതിവേഗം അരിഞ്ഞിടുകയാണല്ലോ ചെയ്യുന്നത്. അതു കൊണ്ടല്ലേ “ഫ്രഷ് ചിപ്സ്” എന്ന് വിളിക്കുന്നത്.

പുഴുങ്ങി കഴിക്കുമ്പോൾ തിളപ്പിച്ചൂറ്റി കട്ട് കളഞ്ഞ് കഴിക്കാനൊന്നും അധികമാരും ഇന്ന് മെനക്കെടാറില്ല. അരിഞ്ഞ് പ്രഷർ കുക്കറിൽ ഇട്ട് വിസിലടിപ്പിച്ച് എടുത്തു കഴിക്കുന്നത് എളുപ്പമുള്ള രീതിയാണല്ലോ. അപ്പോഴും കപ്പയുടെ കട്ട് പോകുന്നില്ല.

ട്രോപ്പിക്കൽ കാലാവസ്ഥയിൽ കപ്പയുടെ ഇത്തരത്തിലുള്ള ഉപയോഗങ്ങൾ പാൻക്രിയാറ്റൈറ്റിസ് എന്ന രോഗമുണ്ടാക്കാൻ പര്യാപ്തമാണ്. പാൻക്രിയാസിലെ മുഴ. കപ്പയുടെ കട്ടാണ് പലപ്പോഴും അതിന് കാരണം. പിന്നെയത് തള്ളി വരും. കാൻസർ ആകും. ലിവറിലും കുടലിലുമൊക്കെ വ്യാപിക്കും. ഒടുവിൽ മരണം. ഇങ്ങനെ മരണത്തിലോട്ട് പോയ ഒത്തിരിപ്പേരുണ്ട്. കപ്പ വാങ്ങി കഴിക്കുമ്പോൾ കൊത്തിയരിഞ്ഞ് തിളപ്പിച്ച് രണ്ടു വട്ടം ഊറ്റാൻ ഉള്ള മടി കൊണ്ട് ഭീകരമായ രോഗങ്ങൾ ഏറ്റു വാങ്ങിയവർ.

കപ്പ തന്നെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ നല്ലതല്ല. അത് ഉപയോഗിക്കുന്നുവെങ്കിൽ തിളപ്പിച്ചൂറ്റിയേ ഉപയോഗിക്കാവൂ.

കടപ്പാട്: ♥ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്

വാൽക്കഷണം : കപ്പ ശരിയായ രീതിയില്‍ പാചകം ചെയ്തു കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വളരെയേറെ ലേഖനങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടും. കപ്പയില്‍ Cyanogenic Glycosides അടങ്ങിയിട്ടുണ്ട്. ഇവ Toxic ആണ്. രുചിയുടെ അടിസ്ഥാനത്തില്‍ മലയാളികള്‍ “കപ്പയുടെ കട്ട്” എന്നു പറയുന്നു. കട്ട് മാറുന്നതു വരെ തിളപ്പിച്ച്‌ ഊറ്റിയോ, വാട്ടി ഉണക്കിയോ ഒക്കെ ഉപയോഗിക്കുമ്പോള്‍ toxins കുറയുന്നു.

ലളിതമായ ഒരു ലേഖനം ഇവിടെ വായിക്കാം : Cyanide Poisoning and Cassava

http://www.cfs.gov.hk/english/multimedia/multimedia_pub/multimedia_pub_fsf_19_01.html