LS08 | രോഗമാര്‍ഗ്ഗം | “പോട്ടിയും പൊറോട്ടയും” | WAY TO DISEASES | PIG INTESTINE AS FOOD

പഴയ കാലത്ത് പശു, പോത്ത്, പന്നി മുതലായ ഒരു ജീവിയുടെയും കുടല്‍ ഭക്ഷണത്തിന് ഉപയോഗിക്കുമായിരുന്നില്ല. ഇന്ന് അത് എല്ലായിടത്തും “പോട്ടി” എന്ന ഓമനപ്പേരില്‍ സ്വാദിഷ്ടമായ ഭക്ഷണപദാര്‍ത്ഥമായി മാറിയിട്ടുണ്ട്.

പശുവിന്‍റെയും പോത്തിന്‍റെയുമൊക്കെ കുടലിന്‍റെ ചുരുളുകളില്‍ എത്ര കഴുകിയാലും ചാണകം കാണുമെന്നതു പോലെ പന്നിയുടെ കുടലിന്‍റെ ചുരുളുകളില്‍ അത് ഭക്ഷിച്ച മനുഷ്യന്‍റെ മലമൂത്രാദിവിസര്‍ജ്ജ്യങ്ങളുടെ അവശിഷ്ടങ്ങള്‍ എത്രയേറെ കഴുകി വൃത്തിയാക്കിയാലും കാണാതിരിക്കില്ല. എന്തെല്ലാം തരം അണുക്കള്‍ അതിനുള്ളില്‍ കാണും!

സന്ധ്യയാകുമ്പോള്‍ കാറില്‍ ഭാര്യയും ഭര്‍ത്താവും മക്കളും ഒക്കെക്കൂടി ചെന്നു ക്യൂ നിന്ന് പൊറോട്ടയും ഈ പോട്ടിയും കൂടി വാങ്ങി സ്വാദിഷ്ടമായി കഴിച്ചു മടങ്ങുമ്പോള്‍ ഇതു വരുത്തിയേക്കാവുന്ന അപകടത്തെപ്പറ്റി വല്ലതും ഇവരാരെങ്കിലും ചിന്തിക്കാറുണ്ടോ?

FOOD - PIG INTESTINE
FOOD – PIG INTESTINE

L07 | രോഗങ്ങളില്‍ നിന്ന് മുക്തി | ജീവിതരീതി | FREEDOM FROM DISEASES

ഇത് അക്ഷരക്കഷായം ആണ് – രോഗം മാറാന്‍ ആവശ്യം വേണ്ടവ!

1 | ഭയം കളയണം
2 | സാല്‍മ്യം വന്ന ആഹാരം കഴിക്കണം. മത്സ്യമാംസാദികള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തരുത്.
3 | മുളപ്പിച്ച വിത്തുകള്‍ രോഗികള്‍ കഴിക്കരുത്. അവ വികാരങ്ങളെ കൂട്ടും. രോഗം കൂടും.
4 | മനസ്സ് നന്നാകണം. ആരെയും ഹിംസിക്കരുത്. ചെയ്ത ഹിംസകള്‍ക്ക് പശ്ചാത്തപിക്കണം.
5 | കക്കരുത്. കട്ടതെല്ലാം രോഗമാണ്. എല്ലാം തലച്ചോറില്‍ ഉണ്ട്.
6 | ലൈംഗികദുരാചാരങ്ങളില്‍ ഏര്‍പ്പെടരുത്. LGBT എല്ലാം ഉപേക്ഷിക്കുക. മര്യാദാ മസൃണമായി ജീവിക്കുക.
7 | ലൈംഗികഅരാജകത്വമെല്ലാം രോഗമാണ്. അതിനുള്ള സീരിയലുകള്‍, കഥയല്ലിതു ജീവിതം,
സിനിമകള്‍ – ഒന്നും കാണാതിരിക്കുക

FREEDOM FROM DISEASES - A
FREEDOM FROM DISEASES – A

8 | മൂന്നു ശാരീരിക പാപങ്ങള്‍ അരുത്.
9 | നാല് വാചിക പാപങ്ങള്‍ അരുത്; പൈശുനം – കുശുമ്പ് പറയരുത്; പരുഷമായി പറയരുത്;
കെട്ടിച്ചമച്ചു പറയരുത്; അന്യര്‍ കലഹിക്കുമാറ് പറയരുത്.
10 | മൂന്നു മാനസിക പാപങ്ങള്‍ അരുത്; വ്യാപാദം – അന്യന് ആപത്ത് വരാന്‍ ആഗ്രഹിക്കരുത്;
അഭിധ്യ – ദുരാശ ഉണ്ടാകരുത്; വാങ്ങുന്ന വസ്തുക്കള്‍ ആവശ്യത്തിനായിരിക്കണം;
ദൃഗ്വിപര്യയം – ഉണ്ടാകരുത് – എന്ത് സംഭവിച്ചാലും നല്ലതിന്! ROBUST OPTIMISM – അത് ഏറ്റവും വലിയ ഔഷധം ആണ്.
11 | ഏതു രോഗവും ഏത് അവസ്ഥയിലും രോഗിയുടെ മനസ്സ് വിചാരിച്ചാല്‍ മാറും.
12 | രോഗം ദൈവാനുഗ്രഹം കൊണ്ടേ മാറൂ!

FREEDOM FROM DISEASES - B

FREEDOM FROM DISEASES – B

L06 | ആരോഗ്യത്തിന്‍റെ വഴി | 1 | ആഹാരം | FOOD

 1. ആഹാരകാര്യത്തില്‍ ദിനചര്യയില്‍ നിഷ്ഠ പാലിക്കണം.
 2. ഏറ്റവും കുറഞ്ഞത്‌ മൂന്നു മണിക്കൂര്‍ അകലമിട്ടേ ആഹാരം കഴിക്കാവൂ.
 3. ആറു മണിക്കൂറില്‍ കൂടുതല്‍ പട്ടിണി ഇരിക്കരുത്.
 4. ദഹനേന്ദ്രിയങ്ങള്‍ ശ്രവിപ്പിക്കുന്ന സ്രവങ്ങളൊക്കെ ഉണ്ടാകാത്ത അവസ്ഥയില്‍ മാത്രമേ ഉപവസിക്കാവൂ. അല്ലാതെ ഉപവസിച്ചാല്‍ ആ സ്രവങ്ങള്‍ കുടല്‍ഭിത്തിയെ കാര്‍ന്നുതിന്നും.
 5. കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്.
 6. മറ്റു ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത്.
 7. രാത്രി ഒരുപാടു വൈകി ഭക്ഷണം കഴിക്കരുത്.
 8. അലുമിനിയം പാത്രം ആഹാരം പാകം ചെയ്യാനും ആഹാരം എടുത്തു വെയ്ക്കാനും ഉപയോഗിക്കരുത്.
 9. കരിഞ്ഞതും മൊരിഞ്ഞതും ആയ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
 10. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക.
 11. തൈര് നിത്യവും കഴിക്കരുത്; ചൂടാക്കി കഴിക്കരുത്.
 12. ചേമ്പ്, ഉഴുന്ന് ഇവ നിത്യം കഴിക്കരുത്.
 13. പച്ചക്കപ്പ കഴിവതും കഴിക്കരുത്. തിളപ്പിച്ച്‌ ഊറ്റി “കട്ട്” കളഞ്ഞ് മാത്രം കഴിക്കുക.
Way To Life | Food
Way To Life | Food

91 | ഗര്‍ഭാശയമുഴ | UTERINE FIBROID

1 | പൂവാങ്കുറുന്തിലവേര് അരച്ച് പാലില്‍ കഴിക്കുക.

2 | ചുവന്ന കൊടുവേലിക്കിഴങ്ങ്‌ പൊടി 10 ഗ്രാം വീതം പാലില്‍ കലക്കി കഴിക്കുക.

ചുവന്ന കൊടുവേലിക്കിഴങ്ങ്‌ പൊടി ഉണ്ടാക്കുന്ന വിധം:

ചുവന്ന കൊടുവേലിക്കിഴങ്ങ്‌ എടുക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാന്‍ കയ്യില്‍ നല്ലപോലെ വെളിച്ചെണ്ണ പുരട്ടണം.
കിഴങ്ങ് ചെറുതായി അരിഞ്ഞ് ചുണ്ണാമ്പുവെള്ളത്തില്‍ ഇട്ട് ചുവപ്പുനിറം പൂര്‍ണ്ണമായി പോകും വരെ പല തവണ കഴുകണം. നടുക്കുള്ള നാര് കളയണം.
ചുവപ്പുനിറം പോകുമ്പോള്‍ എടുത്ത് ഉണക്കി പൊടിച്ച് സൂക്ഷിക്കാം.

ഈ പൊടി 10 ഗ്രാം വീതം 30 ദിവസം കഴിച്ചാല്‍ സാമാന്യത്തിലധികം വലുപ്പമില്ലാത്ത മുഴകള്‍ പോയിരിക്കും. SCAN എടുത്തു പരിശോധിക്കാം. സാമാന്യത്തിലധികം വലുപ്പമുള്ള മുഴകള്‍ ഒരു മാസം കൊണ്ട് പകുതിയെങ്കിലും ആയിട്ടുണ്ടാകും. എങ്കില്‍ ഒരാവര്‍ത്തി കൂടി ഔഷധം കഴിക്കണം.

FOR UTERINE FIBROIDS
FOR UTERINE FIBROIDS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri

L05 – രാസപാനീയങ്ങള്‍ എന്ന വിപത്ത്

ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അടക്കം വിപണനം ചെയ്യുന്ന കോളകള്‍ അടക്കമുള്ള ഒട്ടു മിക്ക ലഘുപാനീയങ്ങളിലെയും ഒരു ചേരുവ ആണ് ACIDITY REGULATOR (338). 338 അല്ലെങ്കില്‍ E338 എന്ന ഗൂഢഭാഷാപദം സൂചിപ്പിക്കുന്നത് PHOSPHORIC ACID (ഫോസ്‌ഫോറിക് ആസിസ്) എന്ന തീവ്രഅമ്ലതയുള്ള ദ്രാവകത്തെ ആണ്. ലഘുപാനീയത്തില്‍ ചേര്‍ത്തിരിക്കുന്ന അതിമധുരം അറിയാതിരിക്കാനാണത്രേ ഈ അമ്ലം (ആസിഡ്) ചേര്‍ക്കുന്നത്.
കൂടുതല്‍ സമയം വായിലെ പല്ലുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഈ അമ്ലം ചേര്‍ന്ന ദ്രാവകത്തിന് പല്ലുകളെ ദ്രവിപ്പിക്കാന്‍ കഴിയും. ആന്തരാവയവങ്ങളില്‍ ഇത്തരം ദ്രാവകങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പറ്റുന്ന നാശങ്ങളെപ്പറ്റി പൊതുവേ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇത്തരം ദ്രാവകങ്ങള്‍ പാനീയമായി ഉപയോഗിക്കപ്പെടുന്നു. രക്തത്തില്‍ കലരുന്ന ഈ അമ്ലത്തെ വേര്‍തിരിക്കാന്‍ നമ്മുടെ വൃക്കകള്‍ അസ്ഥികള്‍ക്ക് ആവശ്യം വേണ്ട കാത്സ്യവുമായി ചേര്‍ത്ത് ലവണമാക്കി പുറന്തള്ളുന്നു. അസ്ഥികളില്‍ രന്ധ്രങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകാം. “osteoporosis” അഥവാ “അസ്ഥിക്ഷയം” എന്ന രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത അങ്ങനെ ഏറുന്നു.

രാസവസ്തുക്കള്‍ ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

carbonated drinks
carbonated drinks

63 | പ്രമേഹം | DIABETES

പ്രമേഹത്തിന് മറ്റൊരു അനായാസ പ്രതിവിധി. പൊന്‍ ചെമ്പകത്തിന്‍റെ പൂവ് ഉണക്കിപ്പൊടിച്ചു വെച്ച് കഴിക്കുക.  മഞ്ഞ പൂവ് ഉള്ള ചെമ്പകമാണ് പൊന്‍ ചെമ്പകം (Golden Champa – Magnolia Champaka)

FOR DIABETES
FOR DIABETES

ഇത് കഴിക്കുന്നതോടൊപ്പം ചില എക്സര്‍സൈസുകള്‍ കൂടി ചെയ്യേണ്ടതുണ്ട്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

L04 | ഗര്‍ഭിണിയുടെ ആഹാരം | FOOD FOR PREGNANT

 • തൈര് ദിവസവും കഴിക്കരുത്.
 • തൈര് രാത്രിയില്‍ കഴിക്കരുത്.
 • തൈര് ചൂടാക്കി കഴിക്കരുത്.
 • തൈര് മാത്രമായി കഴിക്കരുത്.
 • ഉഴുന്ന്, ചേമ്പ്, ചേന എന്നിവ ദിവസവും കഴിക്കരുത്.
 • കപ്പ തിളപ്പിച്ച്‌ കട്ട് കലര്‍ന്ന വെള്ളം ഊറ്റിക്കളയാതെ കഴിക്കരുത്.
 • പൈനാപ്പിള്‍, പപ്പായ എന്നിവ കഴിക്കരുത്.
 • ചെമ്പരത്തി ആഹാരത്തിലും മരുന്നിലും ഉണ്ടാവാതെ നോക്കണം – താളിയായി തലയില്‍ തേക്കാന്‍ പോലും ഉപയോഗിക്കരുത്.
 • ജീരകം കുറഞ്ഞത്‌ ആദ്യത്തെ ആറു മാസം ഉപയോഗിക്കരുത്.
 • തുളസിയില, കൂവളത്തിന്‍റെ ഇല എന്നിവ കഴിക്കരുത്.
 • പുന്നെല്ലിന്‍റെ അരി കഴിക്കരുത്.
 • മുതിര കഴിക്കരുത്.
 • പിഞ്ചു മുള്ളങ്കി കഴിക്കരുത്.
FOOD FOR PREGNANT
FOOD FOR PREGNANT

L03 | അന്നവിചാരം | THOUGHTS ON FOOD

 • തൈര് ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത്; വിഷമാണ്.
 • തൈര്, ചേമ്പ്, ഉഴുന്ന്, അമരയ്ക്ക, ഉണക്കയിലക്കറികള്‍, ക്ഷാരദ്രവ്യങ്ങള്‍, അമ്ലങ്ങള്‍, കൃശജീവികളുടെ മാംസം, ഉണക്കമാംസം, പന്നിമാംസം, ചെമ്മരിയാടിന്‍ മാംസം, പോത്തിന്‍ മാംസം, യവകം എന്നിവ ദിവസവും കഴിക്കരുത്.
 • പാചകം ചെയ്ത് ഫ്രീസറിലും ഫ്രിഡ്ജിലും വെച്ച പദാര്‍ത്ഥങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
 • ഹോര്‍മോണുകള്‍ നല്‍കി ദ്രുതഗതിയില്‍ വളര്‍ത്തിയെടുത്ത ജീവികളുടെ മാംസം, മുട്ട എന്നിവ കഴിക്കരുത്
 • അലുമിനിയം പാത്രങ്ങളില്‍ പാചകം ചെയ്യരുത്

  FOOD - THOUGHTS
  FOOD – THOUGHTS

L02 | വിരുദ്ധാഹാരങ്ങള്‍ | FOODS THAT CONFLICT

 • മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്.
 • തൈരും കോഴിയുടെ മാംസവും ചേര്‍ത്ത് കഴിക്കരുത്
 • തേന്‍ ചൂടാക്കിയോ , ചൂടുള്ള ഭക്ഷണത്തോടൊപ്പമോ കഴിക്കരുത്
 • ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത്
 • തൈരിനോടോപ്പം ശര്‍ക്കര, ഉഴുന്ന്, തേന്‍ , നെയ്യ് എന്നിവ കഴിക്കരുത്
 • പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്
 • ആടിന്‍റെ മാംസം, മാടിന്‍റെ മാംസം – ഇവയോടൊപ്പം തേന്‍, എള്ള്, ഉഴുന്ന് ഇവ കഴിക്കരുത്.
 • പാകം ചെയ്ത മാംസാഹാരത്തില്‍ അല്‍പ്പം പോലും പച്ചമാംസം കലരരുത് – വിഷസ്വഭാവമാണ്
 • കൂണ്‍, കടുകെണ്ണ ചേര്‍ത്ത് പാചകം ചെയ്തു കഴിക്കരുത്
 • തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ – ഇവയില്‍ രണ്ടെണ്ണമോ, മൂന്നെണ്ണമോ തുല്യമായി ചേര്‍ത്താല്‍ വിഷമാണ്.

  വിരുദ്ധാഹാരം
  വിരുദ്ധാഹാരം

L01 | പച്ചക്കറികളെ വിഷമുക്തമാക്കാന്‍ | DE-POISONING VEGETABLES

തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികള്‍ ഇന്ന് കേരളത്തിന്‍റെ ഒരു വലിയ പ്രശ്നം ആണ്. പല രോഗങ്ങള്‍ക്കും, ലിവര്‍ സീറോസിസ് അടക്കം പല പ്രശ്നങ്ങള്‍ക്കും പച്ചക്കറികളിലെ വിഷാംശം കാരണമാകുന്നു എന്ന് അഭിപ്രായമുണ്ട് പല വിദഗ്ദ്ധര്‍ക്കും.
പച്ചക്കറികള്‍ വെള്ളത്തില്‍ ഇട്ട് കൂടെ ചിരട്ടക്കരി ഇട്ട് അര മണിക്കൂര്‍ വെച്ച ശേഷം വൃത്തിയായി കഴുകി ഉപയോഗിക്കുക.

ചിരട്ടകരിച്ച് നുറുക്കി വെള്ളത്തിലിട്ടാൽ മതി. വലിയൊരു ചരുവത്തിൽ വെള്ളം ശേഖരിച്ച് കരിയിട്ടുവച്ചാൽ ആവർത്തിച്ചും ഉപയോഗിക്കാം. അപ്പോൾ പച്ചക്കറികൾ ചൂരൽക്കൊട്ടകളിൽ എടുത്തു മുക്കിവക്കണം.

DE-POISONING VEGETABLES
DE-POISONING VEGETABLES