രോഗം വരുന്ന വഴികള്‍ – പഴങ്ങള്‍

A roadside fruit chat shop at Bangalore
A roadside fruit chat shop at Bangalore

പഴങ്ങള്‍ ആരോഗ്യത്തിനു നല്ലതാണ്. ആശ്രയദോഷം ഏറ്റവും കുറവുള്ള ആഹാരം പഴങ്ങള്‍ ആണ്. അതുകൊണ്ടാണ് ഫലാഹാരം ആരോഗ്യപ്രിയര്‍ക്കും ആത്മീയര്‍ക്കും ഒക്കെ പഥ്യമായത്. (ഫലാഹാരം പിന്നീട് പലഹാരം ആയി എന്നത് വേറെ വിഷയം)

പഴമെന്നല്ല, എന്ത് ആഹാരസാധനമാണെങ്കിലും വൃത്തിയായും വെടിപ്പായും കഴിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ മാരകരോഗങ്ങള്‍ തന്നെ ഉണ്ടാകാം എന്നതിനു ഒരു ഉദാഹരണമാണ് ഇത്.

പന്നികളില്‍ കണ്ടുവരാറുള്ള നാടവിരവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കൃമി (TAPE WORM) ആണ് TAENIA SOLIUM. മനുഷ്യരില്‍ ഈ കൃമി കടന്ന് തലച്ചോറില്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ് NEUROCYSTICERCOSIS. ഈ കൃമികള്‍ തലച്ചോറില്‍ മുട്ടയിട്ടു പെരുകുന്ന ഒരു അവസ്ഥയാണിത്‌. പന്നിയിറച്ചിയും പന്നിയോടോപ്പം സഹവസിക്കുന്ന മറ്റു നാല്‍ക്കാലികളുടെ ഇറച്ചിയും മറ്റും കഴിക്കുക വഴിയാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. ഈ രോഗം രോഗിയില്‍ തുടര്‍ച്ചയായ ചുഴലിദീനം | അപസ്മാരം | EPILEPSY, മസ്തിഷ്കാഘാതം | STROKE, തലവേദന, തലചുറ്റല്‍ | മോഹാലസ്യം | DIZZINESS, NEUROPSYCHIATRIC DYSFUNCTION, കൂടാതെ മറ്റു പല മാരക ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വൃത്തിശൂന്യമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കും ഈ രോഗം ഉണ്ടാകുന്നതായി കാണുന്നുണ്ട്.

വൃത്തിയുള്ള അന്തരീക്ഷത്തില്‍ ജീവിക്കുന്ന, സര്‍ക്കാര്‍ ജോലി ചെയ്യുന്ന, പൂര്‍ണ്ണസസ്യാഹാരിയായ എന്‍റെ ഒരു സുഹൃത്തിന് ഈ രോഗം നിര്‍ണ്ണയിക്കപ്പെട്ടു. അതേക്കുറിച്ച് നാല്‍പ്പതു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഒരു ഭിഷഗ്വരനുമായി ചര്‍ച്ച ചെയ്യവേ, വേറെ ഏതു വഴിയില്‍ ഈ രോഗം വരാം എന്ന് ചികിത്സകന്‍ പറഞ്ഞപ്പോഴാണ് അത് ഞെട്ടല്‍ ഉണ്ടാക്കുന്നത്‌. മൃഗങ്ങളെയും വളര്‍ത്തുന്ന കൃഷിയിടങ്ങളില്‍ നിന്ന് കൊണ്ടുവന്നു വൃത്തിയാക്കാതെ കഴിക്കുന്ന ഫലവര്‍ഗ്ഗങ്ങള്‍ ഇതിനു കാരണമാകാമത്രേ. ഇവിടെ ബാംഗ്ലൂരില്‍ സര്‍ക്കാര്‍ ആഫീസുകളുടെ പരിസരത്തു സര്‍വ്വസാധാരണമായി കിട്ടുന്ന, ഊണു കഴിഞ്ഞാല്‍ ഒട്ടു മിക്കവരും പോയി കഴിക്കുന്ന ഒരു വിഭവമാണ് പല ഫലങ്ങള്‍ മുറിച്ചിട്ടു അതില്‍ ഉപ്പും മസാലയും തേനും മറ്റും ചേര്‍ത്തു കൊടുക്കുന്ന “MIXED FRUIT CHAT”. എന്‍റെ സുഹൃത്തിന്‍റെയും ഒരു നിത്യാഹാരമാണ് ഈ സംഭവം. ഈ “FRUIT CHAT” ഉണ്ടാക്കുമ്പോള്‍ പഴങ്ങള്‍ കച്ചവടക്കാരന്‍ ഒരിക്കലും കഴുകാറില്ല, അത് ഒരു കാര്യം. ഉണ്ടാക്കുന്നവന്‍ സ്വന്തം കൈ പോലും കഴുകാറില്ല എന്നത് മറ്റൊരു കാര്യം. സുഹൃത്തിനു രോഗം വരാന്‍ കാരണം “FRUIT CHAT” ആണോ എന്ന് എനിക്ക് ഉറപ്പില്ല – പക്ഷെ ആള്‍ പുറത്തു നിന്നു കഴിക്കുന്ന ഒരേയൊരു ആഹാരം അതാണെന്ന് ആള്‍ സ്വയം അവകാശപ്പെടുന്നു.

കാരണം എന്തുമാകട്ടെ, തെരുവോരങ്ങളിലെ ഇത്തരം ആഹാരസാധനങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം. ആഹാരം എന്തുമാകട്ടെ ശുചിത്വമുള്ള സാഹചര്യത്തില്‍ മാത്രം കഴിക്കുന്നത്‌ നന്ന്. (കീടനാശിനികളൊക്കെ എത്ര ഭേദം?)

http://www.anthavasi.wordpress.com | http://www.arogyajeevanam.org

23 | കപ്പ ആരോഗ്യത്തിന് നല്ലതോ?

23 | കപ്പ ആരോഗ്യത്തിന് നല്ലതോ?
23 | കപ്പ ആരോഗ്യത്തിന് നല്ലതോ?

കുറച്ചു വർഷങ്ങൾക്കു മുമ്പു വരെ കേരളത്തിലെ ഒരു വീട്ടിലും കപ്പ തിളപ്പിച്ച് ഊറ്റിയല്ലാതെ ഉപയോഗിക്കാറില്ലായിരുന്നു. വാട്ടിയുണങ്ങിയ കപ്പയല്ലാതെ പച്ചക്കപ്പ വറക്കാൻ എടുക്കാറില്ലായിരുന്നു. “മുട്ടി” ഉള്ള കപ്പ ഉപയോഗിക്കാറില്ലായിരുന്നു.

കച്ചവടത്തിന് വെച്ച മുട്ടിയുള്ള കപ്പ ആരും വാങ്ങാതായപ്പോൾ കച്ചവടക്കാരൻ അത്തരം കപ്പ നേരിട്ട് അരിഞ്ഞ് വറക്കാമെന്ന് ഒരു കണ്ടുപിടിത്തം നടത്തി. അങ്ങനെ “ഫ്രഷ് കപ്പ ചിപ്പ്സ്” യുഗത്തിന് തുടക്കമായി.

മിക്കവാറും ഫ്രഷ് കപ്പ ചിപ്സിൽ ശ്രദ്ധിച്ചു നോക്കിയാൽ നാര് കാണാൻ സാധിക്കും. നാര് വെടിച്ചു നിൽക്കുന്ന കപ്പ ഉപയോഗയോഗ്യമല്ലാത്ത കപ്പയാണ്, പഴമക്കാരന്റെ അറിവിൽ. കന്നുകാലികൾക്ക് കൊടുത്താൽ അവ പോലും പൊതുവെ കഴിക്കില്ല. എം. എ-യും, പി എച്ച് ഡി-യും, പ്രൊഫഷണൽ ഡിഗ്രിയുമൊക്കെ ഉള്ള വിദ്യാസമ്പന്നർ കഴിക്കും.

വെളിച്ചെണ്ണയിൽ വറുക്കുമ്പോൾ കപ്പയുടെ കട്ട് എവിടെപ്പോകും? വാട്ടിയുണക്കി കട്ടു മാറ്റിയിട്ടില്ലല്ലോ വറുക്കുന്നത്! തിളച്ചു മറിയുന്ന എണ്ണയിലേക്ക് നിങ്ങളുടെ കൺമുന്നിൽ വെച്ച് കപ്പ അതിവേഗം അരിഞ്ഞിടുകയാണല്ലോ ചെയ്യുന്നത്. അതു കൊണ്ടല്ലേ “ഫ്രഷ് ചിപ്സ്” എന്ന് വിളിക്കുന്നത്.

പുഴുങ്ങി കഴിക്കുമ്പോൾ തിളപ്പിച്ചൂറ്റി കട്ട് കളഞ്ഞ് കഴിക്കാനൊന്നും അധികമാരും ഇന്ന് മെനക്കെടാറില്ല. അരിഞ്ഞ് പ്രഷർ കുക്കറിൽ ഇട്ട് വിസിലടിപ്പിച്ച് എടുത്തു കഴിക്കുന്നത് എളുപ്പമുള്ള രീതിയാണല്ലോ. അപ്പോഴും കപ്പയുടെ കട്ട് പോകുന്നില്ല.

ട്രോപ്പിക്കൽ കാലാവസ്ഥയിൽ കപ്പയുടെ ഇത്തരത്തിലുള്ള ഉപയോഗങ്ങൾ പാൻക്രിയാറ്റൈറ്റിസ് എന്ന രോഗമുണ്ടാക്കാൻ പര്യാപ്തമാണ്. പാൻക്രിയാസിലെ മുഴ. കപ്പയുടെ കട്ടാണ് പലപ്പോഴും അതിന് കാരണം. പിന്നെയത് തള്ളി വരും. കാൻസർ ആകും. ലിവറിലും കുടലിലുമൊക്കെ വ്യാപിക്കും. ഒടുവിൽ മരണം. ഇങ്ങനെ മരണത്തിലോട്ട് പോയ ഒത്തിരിപ്പേരുണ്ട്. കപ്പ വാങ്ങി കഴിക്കുമ്പോൾ കൊത്തിയരിഞ്ഞ് തിളപ്പിച്ച് രണ്ടു വട്ടം ഊറ്റാൻ ഉള്ള മടി കൊണ്ട് ഭീകരമായ രോഗങ്ങൾ ഏറ്റു വാങ്ങിയവർ.

കപ്പ തന്നെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ നല്ലതല്ല. അത് ഉപയോഗിക്കുന്നുവെങ്കിൽ തിളപ്പിച്ചൂറ്റിയേ ഉപയോഗിക്കാവൂ.

കടപ്പാട്: ♥ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്

വാൽക്കഷണം : കപ്പ ശരിയായ രീതിയില്‍ പാചകം ചെയ്തു കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വളരെയേറെ ലേഖനങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടും. കപ്പയില്‍ Cyanogenic Glycosides അടങ്ങിയിട്ടുണ്ട്. ഇവ Toxic ആണ്. രുചിയുടെ അടിസ്ഥാനത്തില്‍ മലയാളികള്‍ “കപ്പയുടെ കട്ട്” എന്നു പറയുന്നു. കട്ട് മാറുന്നതു വരെ തിളപ്പിച്ച്‌ ഊറ്റിയോ, വാട്ടി ഉണക്കിയോ ഒക്കെ ഉപയോഗിക്കുമ്പോള്‍ toxins കുറയുന്നു.

ലളിതമായ ഒരു ലേഖനം ഇവിടെ വായിക്കാം : Cyanide Poisoning and Cassava

http://www.cfs.gov.hk/english/multimedia/multimedia_pub/multimedia_pub_fsf_19_01.html

അക്ഷരക്കഷായം – ഭാഗം 3

[രണ്ടാം ഭാഗത്തില്‍ നിന്ന് തുടര്‍ച്ച] [തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത് ]

വിമന്‍സ് ലിബറേഷന്‍, സ്ത്രീയുടെയും പുരുഷന്റെയും ആയുസ്സ്!

പണ്ട് അയല്‍പക്കക്കാരോട്‌ അതിര്‍ത്തിത്തര്‍ക്കമുണ്ടാക്കുക, ഭാര്യയുടെ അച്ഛനോടും തന്‍റെ അച്ഛനമ്മമാരോടും ഭാഗം വെയ്പ്പിക്കാന്‍ വേണ്ടി വഴക്കുണ്ടാക്കുക, കാണുന്നവരോടൊക്കെ ഏറ്റുമുട്ടുക, കുട്ടികളെ തല്ലുക, ശാസിക്കുക, പള്ളിക്കൂടത്തില്‍പ്പോയി മാര്‍ക്ക് കുറഞ്ഞാല്‍ ചോറ് കൊടുക്കാതിരിക്കുക, ഇറക്കി വിടുക, തെറ്റിനു ശിക്ഷിക്കുക, പെണ്‍മക്കള്‍ക്കു ചെറുക്കനെ കണ്ടുപിടിക്കുക, വിവാഹത്തിനു സജ്ജീകരണങ്ങള്‍ നടത്തുക, വസ്തു വാങ്ങുക, കൊടുക്കുക, പലിശ മേടിക്കുക, കടം വാങ്ങുക, കടം കൊടുക്കുക, വീട് വെയ്ക്കുക, അതിന്‍റെ സംഭാരങ്ങള്‍ ഒരുക്കുക, പണിക്കാരെ നിര്‍ത്തുക, അവരോടു മല്ലടിച്ച് പണി ചെയ്യിപ്പിക്കുക, തുടങ്ങിയവയെല്ലാം പുരുഷനാണ് ചെയ്തിരുന്നത്.

അന്ന് ഒരു വണ്ടിയില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുത്തിരുന്നത് പുരുഷന്‍ ആണ്. പുരുഷന്‍റെ കയ്യില്‍ ആയിരുന്നു പണസഞ്ചി. വീട്ടിലെ വരവ്-ചെലവ് നോക്കിയിരുന്നത് പുരുഷന്‍ ആയിരുന്നു. ശരിയാണോ ആവോ?

പുതിയ ചെറുപ്പക്കാര്‍ക്ക് ഇതൊക്കെ കേട്ടിട്ട് കഥ പറയുകയാണോ എന്ന് തോന്നുന്നു, അല്ലേ? നിങ്ങളുടെ മുഖത്തെ അത്ഭുതം കാണുമ്പോള്‍ എനിക്ക് അത് മനസ്സിലാകുന്നുണ്ട്. സംശയിക്കണ്ട, പണ്ട് അങ്ങനെയായിരുന്നു. അല്ലെങ്കില്‍ ഇവിടെ ഉള്ള വയസ്സന്മാര്‍ പറയട്ടെ.

ഇന്ന് അങ്ങനെ അല്ല. സമ്മതമാണ്. പക്ഷെ പണ്ട് അങ്ങനെ ആയിരുന്നു.

അന്ന് സ്ത്രീ, കുട്ടിയെ കുളിപ്പിക്കുക, കുട്ടിയ്ക്ക് മുല കൊടുക്കുക, ഭര്‍ത്താവിനെയും കുടുംബത്തെയും പരിചരിക്കുക, വരുന്നവര്‍ക്ക് നല്ല ആഹാരം ഉണ്ടാക്കി കൊടുക്കുക, അയല്‍ പക്കവുമായി സ്നേഹത്തില്‍ കഴിയുക, ഭര്‍ത്താവ് വല്ല വഴക്കും ഉണ്ടാക്കിയാല്‍ “മനുഷ്യാ… നിങ്ങള്‍ ഒന്ന് അടങ്ങ്…” എന്ന് പറഞ്ഞ് സമാധാനിപ്പിക്കുക, ശാന്തനായി ഇരുത്തുക, കുട്ടിയ്ക്ക് അടി കിട്ടാതെ നോക്കുക, വഴക്ക് കിട്ടിയ കുഞ്ഞിന്‍റെ മനസ്സ് ആറ്റുക, വിനയവും സൌശീല്യവും ജീവിച്ചു കാണിക്കുക ഒക്കെയാണ് ചെയ്തു പോന്നത്.

നന്മയുള്ള ഒട്ടേറെക്കാര്യങ്ങള്‍ വേറെയും അന്ന് അവരുടെ Portfolio-യില്‍ ഉണ്ടായിരുന്നു. അയല്‍പക്കത്ത് എന്തെങ്കിലും വിശേഷം വന്നാല്‍ ചെന്നു സഹായിക്കുക, പാത്രങ്ങളും മറ്റു സാധനങ്ങളും അവിടെ കുറവുണ്ടെങ്കില്‍ ആരും അറിയാതെ കൊണ്ടുക്കൊടുക്കുക, തന്‍റെ വീട്ടില്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ അതിന്‍റെ പങ്ക് എത്തിച്ചു കൊടുക്കുക, ചക്കയോ മാങ്ങയോ കിഴങ്ങോ മറ്റോ ഉണ്ടായാല്‍ അതില്‍ ഒരു പങ്ക് നല്‍കുക, ചീരയും വെണ്ടയും ഒക്കെ നടുമ്പോള്‍ അരിയോടോപ്പം വിഷം കലര്‍ത്തി ഇടുന്നതിനു പകരം ഉറുമ്പിനും മറ്റു ജീവികള്‍ക്കും തിന്നാന്‍ മുറിയരി ഇട്ടു കൊടുക്കുക, വളര്‍ത്തുന്ന പശുവിനെയും കോഴിയെയും ഒക്കെ സ്വന്തം മക്കളെപ്പോലെ നോക്കുക, ഇങ്ങനെ ജീവിതത്തില്‍ സ്ത്രീകള്‍ ചെയ്യുന്ന കര്‍മ്മങ്ങളിലൊക്കെ നന്മയുടെ അംശം ഉണ്ടായിരുന്നു.

ഇന്ന് സ്ത്രീയുടെ പണിയൊക്കെ മാറി. ഇപ്പോള്‍ പണശ്ശീല കൊണ്ടുനടക്കുന്നത് സ്ത്രീ ആണ്. ബസ്സില്‍ കയറുമ്പോള്‍ ടിക്കറ്റ് എടുക്കുന്നത് അവളാണ്. കല്യാണം നിശ്ചയിക്കുക, കുട്ടിയെ മാര്‍ക്ക് കുറഞ്ഞാല്‍ വീടിനു പുറത്ത് ഇറക്കി നിര്‍ത്തുക, അടിക്കുക, ബഹളം വെയ്ക്കുക, ഉള്ള എല്ലാ ടെന്‍ഷനിലും ചെന്നു ചാടുക – ഒക്കെ സ്ത്രീ ആണ് ചെയ്യുന്നത്.

പണ്ട് സ്ത്രീ കൊച്ചിനെ എടുത്തു വരുന്നതും പുരുഷന്‍ മുന്നില്‍ നടക്കുന്നതും, പുരുഷന്‍റെ ഒപ്പം നടന്ന് എത്താന്‍ വിഷമിക്കുന്നതും പല വഴികളിലും കാണാമായിരുന്നു. ഇന്നോ? സ്ത്രീ ചെറിയ ഒരു പൊങ്ങച്ചബാഗും തൂക്കി മുമ്പേ നടക്കും. പുരുഷന്‍ പെട്ടിയും വടിയും കുടയും ഒക്കെയുമായി കൊച്ചിനെയും തോളില്‍ ഇട്ട് പുറകെ ചെല്ലും. ഇതാണ് ഇന്ന് എവിടെയും കാണുന്ന ചിത്രം. ഓട്ടോറിക്ഷാ പിടിച്ച് ഒരിടത്ത് ഇറങ്ങിമ്പോള്‍ ഓട്ടോറിക്ഷാക്കാരന് പൈസ കൊടുക്കുമ്പോള്‍ വഴക്കുണ്ടാക്കുന്നത് സ്ത്രീ ആണ്. പുരുഷന്‍ അപ്പോള്‍ പറയും – “നീയൊന്ന് അടങ്ങ്”. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ നിത്യക്കാഴ്ചയാണ്. ഇങ്ങനെയൊക്കെ ആയിട്ട് രോഗം മാറണം എന്ന് ആഗ്രഹിച്ചാല്‍, രോഗം മാറുമോ?

ഏതു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിന്‍ കയറിയാലും വേറെ ഒരു കാഴ്ച നിങ്ങള്‍ക്ക് കാണാം. ചെരുപ്പക്കാരികളായ പെണ്‍കുട്ടികള്‍ കുട്ടികള്‍ക്ക് മുല കൊടുക്കാന്‍ പാടില്ലാത്ത വിധം വസ്ത്രങ്ങളും അണിഞ്ഞ് പതിനഞ്ചു രൂപ കൊടുത്താല്‍ പത്തു മാസികകള്‍ കിട്ടുന്നത് വാങ്ങി, ഓരോന്നും മാറിമാറി വായിച്ചുകൊണ്ട് മലര്‍ന്നു കിടക്കും. ഇപ്പുറത്ത് കൊച്ചിനെയും കളിപ്പിച്ച് ഭര്‍ത്താവ് ഇരിക്കും. അഞ്ചും ആറും അക്കം ശമ്പളം മേടിക്കുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, എം.ബി.എക്കാരന്‍ ഒക്കെയായിരിക്കും കക്ഷി. കൊച്ച് കരഞ്ഞാല്‍ അതിനെയും എടുത്ത് കമ്പാര്‍ട്ട്മെന്റിലൂടെ തെക്ക് വടക്ക് നടക്കും അയാള്‍, കൊച്ച് കരച്ചില്‍ നിര്‍ത്തിക്കിട്ടണ്ടേ! വായനയില്‍ ലയിച്ചിരിക്കുന്ന പെണ്‍കുട്ടി തലപൊക്കി നോക്കുന്ന പ്രശ്നമില്ല. സഹധര്‍മ്മിണി സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടെയും ഇക്കിളിക്കഥകള്‍ വായിച്ചു രസിക്കുമ്പോള്‍ ശല്യമാകാതിരിക്കാനാണ് കണവന്‍ കൊച്ചിനെയും എടുത്ത് കൊണ്ടുപോകുന്നത്!

ഫെമിനിസം വളര്‍ന്നപ്പോള്‍ ഉണ്ടായ ഒരു മാറ്റം ആണ് ഇത്!!! അതുകൊണ്ട് പുരുഷന് ഒരു ഗുണം ഉണ്ടായി.

ആ കുട്ടിയെ പരിചരിക്കുമ്പോള്‍, താലോലിക്കുമ്പോള്‍, അയാള്‍ പ്രത്യേകമായ ഒരു ഭാവം കൈവരിക്കുന്നുണ്ട്‌. കുട്ടിയെ കുളിപ്പിക്കുന്നത് അയാളാണ്. കക്കൂസില്‍ ഇരുത്തുന്നത്‌ അയാളാണ്. കുട്ടി കരയുമ്പോള്‍ ഫ്ലാസ്കില്‍ നിന്നും വെള്ളം എടുത്ത്, പാല്‍പ്പൊടി ഇട്ട്, പഞ്ചസാര ഇട്ട്, കുറുക്കി, ആദ്യത്തെ സ്പൂണ്‍, ചൂട് കുട്ടിയ്ക്കു പാകമാണോ, പഞ്ചസാര വേണ്ടത്ര ഉണ്ടോ എന്ന് അറിയാന്‍ അയാളുടെ തന്നെ നാവില്‍ ഒഴിക്കുന്ന ഒരു നിമിഷമുണ്ട്‌. ആ നിമിഷം അയാളുടെ മസ്തിഷ്കത്തില്‍ വരുന്ന വലിയൊരു മാറ്റമുണ്ട്. ആയിരമായിരം മാതൃകോശങ്ങള്‍ അവിടെ സുസജ്ജമാകും. വിനയം കൊണ്ട്, കൃപ കൊണ്ട്, സൌശീല്യം കൊണ്ട്, കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ട്, കുഞ്ഞിനുള്ള പാലിന്‍റെ ആദ്യത്തെ തുള്ളി നാവില്‍ അലിയുമ്പോള്‍, അയാളില്‍ ഉണ്ടാകുന്ന ഒട്ടേറെ എന്‍സൈമുകളും, ഹോര്‍മോണുകളും അയാളില്‍ സജ്ജീകരിച്ചു നില്‍ക്കുന്ന പതിനായിരക്കണക്കിനു രോഗങ്ങളെ ഉച്ചാടനം ചെയ്യും. അത് മരുന്നുകള്‍ക്ക് ചെയ്തു തരാനാവില്ല. സ്ത്രീയ്ക്ക് പ്രകൃതി കനിഞ്ഞു നല്‍കിയ സൗഭാഗ്യം ആയിരുന്നു അത്. അതിപ്പോള്‍ പുരുഷനു കിട്ടി. വിമന്‍സ് ലിബറേഷന്‍കാരോട് ആണുങ്ങള്‍ നന്ദി പറയുക!

കരുണയും കൃപയും ഒക്കെ ഒരു രോഗിയെ രക്ഷിക്കുന്ന വേഗത്തില്‍ മരുന്നുകള്‍ക്കൊന്നും രക്ഷിക്കാനാവില്ല. കോപവും വെറുപ്പും ദേഷ്യവും പൊട്ടിപ്പുറപ്പെടുന്ന മാത്രയില്‍ത്തന്നെ മൃത്യുവിലേക്കു നയിക്കുന്ന പതിനായിരക്കണക്കിനു സ്രവങ്ങള്‍, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ഒരാളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. അന്തര്‍സ്രവങ്ങള്‍ ഇങ്ങനെ വികലമായി ഉത്പാദിപ്പിക്കപ്പെടാന്‍ വൈറസും ബാക്ടീരിയയും വേണ്ട, ദേഷ്യവും വെറുപ്പും മതി. ഇതിനു ശേഷം ഇതിന്റെയൊക്കെ സാന്നിദ്ധ്യം കാണുകയാണ് ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ കോപവും വെറുപ്പും ഒക്കെ ഉണ്ടാക്കുന്ന അന്തര്‍സ്രവങ്ങളുടെ സാന്നിദ്ധ്യത്തില്‍ സജീവമാകുന്ന അണുജീവികളെ നിങ്ങള്‍ കാണുന്നു – കാണുന്നത് ഒരു indication, കോപവും വെറുപ്പും ഒക്കെയാണ് യഥാര്‍ത്ഥ രോഗ കാരണം. അതിന് അണുജീവികളെ കൊന്നിട്ട് എന്തു കാര്യം? നിങ്ങളുടെ ദേഷ്യവും വെറുപ്പും ഒക്കെ ആദ്യം പോകണം.

പറഞ്ഞുവന്നത്, പുരുഷന് ഒരു സൗഭാഗ്യം കിട്ടി. അവന്‍ ആരോഗ്യത്തോടെയിരിക്കുന്നു. അതേ സമയം സ്ത്രീയ്ക്ക് അതു നഷ്ടപ്പെട്ടു. ഫലമോ, അവള്‍ക്കു പ്രായം പെട്ടന്നു വര്‍ദ്ധിക്കുന്നു. അവനെക്കാള്‍ അഞ്ചു വയസിന് ഇളയവള്‍ ആണെങ്കിലും അവള്‍ പെട്ടന്നു നരയ്ക്കുകയും, പെട്ടന്നു കുരയ്ക്കുകയും ചെയ്യും. മുഖകാന്തിയും മൃദുസ്വരവും അവള്‍ക്കു നഷ്ടപ്പെടും – പിന്നെ എന്ത് പെണ്ണ്?

പ്രായമാകുന്നു എന്ന തോന്നല്‍ വന്നാല്‍ സ്ത്രീയ്ക്കു സംശയരോഗം ഉണ്ടാകും. പ്രായം കൂടിയതു കൊണ്ട് ഭര്‍ത്താവിനു തന്നോട് ഇഷ്ടമില്ല. വേറെ ഏതെങ്കിലും കണ്ടാല്‍ കൊളളാവുന്നവളുമായി അയാള്‍ അടുപ്പമായിക്കാണും. നിങ്ങള്‍ ദിവസവും കാണുന്ന സീരിയലിലൊക്കെ കഥ ഇങ്ങനെയല്ലേ? ഈ ചിന്തയിരിക്കേ, ഏതെങ്കിലും പെണ്ണിനോടു ഭര്‍ത്താവ് സംസാരിക്കുന്നതു കണ്ടാല്‍, അതു മകളായാല്‍ക്കൂടി ബഹളമായി. രോഗങ്ങള്‍ പിന്നെയും കൂടും. അവസാനം അവള്‍ മൃത്യുവില്‍ച്ചെന്നു വീഴും. അതുകൊണ്ട് ഇന്ന് വീടുകളില്‍ വല്യമ്മമാര്‍ അധികം ഇല്ല. സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതേയുള്ളൂ.

സ്ത്രീ പെട്ടന്നാണ് ഇന്നു മരിക്കുന്നത്. ഏതു ആശുപത്രിയിലും ചെന്നു നോക്കൂ. സ്ത്രീരോഗികളുടെ എണ്ണം അതിഭീമമാണ്. പരിചയമുള്ള ഏതെങ്കിലും ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ എത്ര സ്ത്രീയും എത്ര പുരുഷനും ഉണ്ടെന്ന് എണ്ണി നോക്കുക. ഈ പറഞ്ഞത് സത്യമാണോ എന്ന് അപ്പോള്‍ അറിയാം.

പുരുഷന്മാര്‍ സ്ത്രീവിമോചകസമരക്കാരോട്‌, അവര്‍ ചെയ്തു തരുന്ന സഹായത്തിനു നന്ദി പറയണം, നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും, സ്ത്രീയെ പെട്ടന്നു ഭൂമിയില്‍ നിന്നും പറഞ്ഞു വിടാന്‍ സഹായിക്കുകയും ചെയ്യുന്നതിന്.

സ്ത്രീകളെ രോഗികളാക്കിത്തരുന്നതിനു സാഹിത്യകാരന്മാരോടും, സീരിയല്‍ എഴുത്തുകാരോടും കൂടി നന്ദി പറയണം. വൈറസും ബാക്ടീരിയയുമൊക്കെ അവരുടെ പിറകിലേ നില്‍ക്കൂ. വിമന്‍സ് ലിബറേഷന്‍കാരെക്കണ്ടാല്‍ ആ അണുക്കള്‍ സ്ഥലം വിടുകയും ചെയ്യും. അവര്‍ ഉള്ളപ്പോള്‍ അണുജീവികള്‍ക്ക് അവിടെ ചെയ്യാന്‍ വേറെ ജോലിയൊന്നും ബാക്കിയുണ്ടാവില്ല. അത്ര സൂക്ഷ്മമാണ്‌ സ്ത്രീമനസ്സുകളിലേക്ക് അവര്‍ കടത്തി വിടുന്ന വൈകല്യങ്ങള്‍.

അതുകൊണ്ട് രോഗം ഇല്ലാതിരിക്കണമെങ്കില്‍ ആദ്യം മനസ്സു നന്നാകണം. മനസ്സില്‍ കൃപയും സ്നേഹവും വാത്സല്യവും നിറഞ്ഞിരിക്കണം.

[തുടരും… നാലാം ഭാഗത്തില്‍]

അക്ഷരക്കഷായം-ഭാഗം-1

[തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത്]

ആരെങ്കിലുമൊക്കെ പറഞ്ഞതു കേട്ടു വന്നിട്ടുള്ളവരായിരിക്കും ഇവിടെ നില്‍ക്കുന്നവരില്‍ കൂടുതല്‍ പേരും. ബന്ധുക്കളോ പരിചയക്കാരോ ഇവിടെ വന്നിട്ട് രോഗം മാറി എന്നു കേട്ട് അതില്‍ അന്ധമായി വിശ്വസിച്ച് ചാടി പുറപ്പെടും. ഇവിടെ വന്നതു കൊണ്ടു മാത്രം രോഗം മാറില്ല. പല ആളുകളും “സ്വാമിയെ പോയി കാണുന്നു” എന്നറിയുമ്പോള്‍ സ്വാമി എന്തോ സിദ്ധി കൊണ്ട് ഒപ്പിയെടുക്കും, നുള്ളിയെടുക്കും എന്നൊക്കെ വിചാരിക്കാനിടയുണ്ട്. അതൊന്നും സത്യമല്ല. യാതൊരു സിദ്ധി കൊണ്ടുമല്ല അസുഖം പോകുന്നത്. നിങ്ങള്‍ നല്ലതു പോലെ ശ്രമിച്ചാലേ നിങ്ങളുടെ രോഗം മാറൂ.

നിങ്ങള്‍ പഠിച്ചിരിക്കുന്ന വിദ്യാഭ്യാസപ്രകാരം വൈറസും ബാക്ടീരിയയും അമീബയും മറ്റു സൂക്ഷ്മജീവികളും (microbes) ഒക്കെയാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇരുന്നൂറു വര്‍ഷങ്ങളായി ലോകമെമ്പാടും ഉള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നത് ഈ വഴിയിലാണ്. ഓരോ രോഗവും ഉണ്ടാക്കുന്ന വൈറസ്സിനെ കണ്ടെത്തുക – അതിനെ ഇല്ലായ്മ ചെയ്യാനുള്ള മരുന്ന് – കണ്ടുപിടിച്ചു രോഗിയ്ക്കു കൊടുക്കുക. – എന്നിട്ട് രോഗം മാറുമെന്നു വിശ്വസിച്ചിരിക്കുക. ഇതാണ് ഇന്നു നടന്നു വരുന്ന പണി. അതനുസരിച്ചുള്ള പേറ്റന്റ്‌ മരുന്നുകള്‍ ഓരോരുത്തരും കണ്ടുപിടിക്കുന്നു എന്നാണ് – വെയ്പ്പ്. അതുപോലെ ലുക്കീമിയയ്ക്കും, കാന്‍സറിനും, എച്. ഐ. വി-യ്ക്കും ഒക്കെ ഉള്ള പേറ്റന്റ്‌ മരുന്ന് എന്തോ ഈ സ്വാമി കണ്ടുപിടിച്ചു വെച്ചിട്ടുണ്ട്. അതങ്ങു വാങ്ങിച്ചു കഴിച്ചാല്‍ മതി, രോഗം പൊയ്ക്കോളും എന്നൊക്കെ കേട്ടിട്ടുണ്ടെങ്കില്‍ അതൊക്കെ കള്ളത്തരമാണ്. ഇവിടെ ഒരു പേറ്റന്റ്‌ മരുന്നും ഇല്ല. നിങ്ങളില്‍ ബുദ്ധിയുള്ളവര്‍ക്ക് ഈ കാര്യം പെട്ടന്നു മനസ്സിലാകും. എല്ലാവരുടെയും രോഗം മാറ്റാന്‍ പറ്റുന്ന ഏതെങ്കിലും പേറ്റന്റ്‌ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ റോയല്‍റ്റി കൊണ്ടു മാത്രം കോടികള്‍ ഉണ്ടാക്കാം. ആ പേറ്റന്റ്‌ പണി എനിക്കില്ല.

ഇവിടെ ചെയ്യുന്നത് ആയുര്‍വേദത്തിന്റെ അടിസ്ഥാനസങ്കല്‍പ്പത്തിലുള്ള ചികിത്സയാണ്. ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിസ്ഥാനമായി പ്രായശ്ചിത്തം ആണ് ചികിത്സ. രണ്ടാമതായി പഥ്യം ആണ് ചികിത്സ. പിന്നെ ശമനം ആണ് ചികിത്സ. വീണ്ടും സുഖസാധകമാണ് ചികിത്സ. ഇങ്ങനെ ചികിത്സ എന്തൊക്കെയാണ് എന്ന് ആയുര്‍വേദം പറഞ്ഞിട്ടുണ്ട്.

അതില്‍ ഒന്നാമത്തേത് പ്രായശ്ചിത്തം ആണ്.

ആയുര്‍വേദം അനുസരിച്ച് പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ് രോഗമായി വരുന്നത്. അത് പ്രായശ്ചിത്തം കൊണ്ടല്ലാതെ മാറില്ല. അതിന് വളരെ മര്യാദയുള്ള ജീവിതം നയിക്കണം. അല്ലാതെ കാശ് കൊണ്ടൊന്നും ഓടി നടന്നാല്‍ രോഗം മാറില്ല. അതിനു വേണ്ടുന്ന വിനയവും സൗശില്യവും ഒക്കെ വന്നില്ലെങ്കില്‍ ഞാന്‍ മരുന്ന് തന്നതു കൊണ്ടോ നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയതു കൊണ്ടോ പത്തു പൈസയുടെ പ്രയോജനം കിട്ടില്ല. എന്നേയോ ബാക്കി വൈദ്യന്മാരെയോ അതിന് നിങ്ങള്‍ക്ക് കുറ്റം പറയാമെന്നല്ലാതെ രോഗം മാറില്ല. ഇതിന് എത്ര വേണമെങ്കിലും തെളിവ് നിങ്ങള്‍ക്കു മുമ്പില്‍ ഉണ്ട്.

ഇന്ന്, നിങ്ങള്‍ വിവാഹം കഴിച്ചാല്‍ ഭാര്യയും ഭര്‍ത്താവും ആദ്യമേ ഒരു ഡോക്ടറെ പോയി കാണും. നിങ്ങളെ അവര്‍ നൂല്‍ബന്ധമില്ലാതെ നിര്‍ത്തി മുഴുവന്‍ അവയവങ്ങളും ബാഹ്യമായും ആന്തരികമായും നേരിട്ടും ഉപകരണങ്ങള്‍ ഉപയോഗിച്ചും പരിശോധിക്കും. എന്നിട്ടു മരുന്നുകള്‍ കുറിയ്ക്കും. അതു കഴിക്കും. ഗര്‍ഭിണിയാകും. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ ഓരോ ആഴ്ചയിലും വീണ്ടും പരിശോധന ഉണ്ടാകും. മരുന്ന് എഴുതും. അതും കഴിക്കും. ആശുപത്രിയില്‍ തന്നെ പ്രസവിക്കും. വീട്ടില്‍ പ്രസവിക്കാന്‍ പേടിയാണ്. ബാക്റ്റീരിയയും വൈറസും ഒക്കെ വീട്ടില്‍ ഉണ്ട്. ആശുപത്രിയിലെ അണുവിമുക്തമാക്കിയ ഓപറേഷന്‍ തീയേറ്ററില്‍ ഒന്നിലധികം പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നിങ്ങളുടെ ഭാര്യയോ മകളോ പ്രസവിക്കും. പിറന്നതു മുതല്‍ കുട്ടികള്‍ക്ക് രോഗം! ശാസ്ത്രം ഇത്രയും വികസിച്ച കാലത്ത്, ഇത്രയും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വേണ്ടതൊക്കെ ചെയ്തിട്ടും കുഞ്ഞിനു രോഗമുണ്ടായി. അങ്ങനെ വരാന്‍ പാടില്ലാത്തതാണ്. ഞാന്‍ പറയുന്നത് ശരിയല്ലേ? നിങ്ങള്‍ അനുഭവസ്ഥരാണ്. നിങ്ങള്‍ക്ക് ഇതു ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ കഴിയും.

ഞാന്‍ അറിയുന്നിടത്തോളം ഇന്ന് ഒരിക്കലോ പിന്നെ ഒരു തവണ കൂടിയോ മാത്രമാണ് കേരളത്തിലുള്ള സ്ത്രീകള്‍ പ്രസവിക്കുന്നത്. പ്രസവിച്ച കുട്ടിയ്ക്കും രോഗം, തള്ളയ്ക്കും രോഗം.

[തുടരും]

കാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പി അവസാനവാക്കല്ല

https://urmponline.files.wordpress.com/2017/08/c4587-fb-post-2bcp2bmathew.jpg

ഡോക്ടര്‍ സി പി മാത്യൂ വുമായി “ആരോഗ്യപ്പച്ച” നടത്തിയ അഭിമുഖം.

http://arogyappachamasika.blogspot.in/2017/08/blog-post_29.html

കേരളത്തിലെ ആദ്യത്തെ കാന്‍സര്‍ ചികിത്സകന്‍. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം എസ്. പാസായതിനുശേഷം കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ കാന്‍സര്‍ ചികിത്സകന്‍.അലോപ്പതി ചികിത്സയോടൊപ്പം ആയുര്‍വേദം, സിദ്ധ, ഹോമിയോ ചികിത്സകളും കൂടി സമന്വയിപ്പിച്ചുകൊണ്ട് കാന്‍സര്‍ ചികിത്സയില്‍ അത്ഭുതകരമായ രോഗശമനം സാധ്യമാക്കിക്കൊണ്ടിരിക്കുന്ന അപൂര്‍വ ചികിത്സകന്‍.ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിച്ചിട്ടുള്ള ഡോ. സി പി മാത്യു ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഫലപ്രാപ്തിയില്‍ നിരാശ തോന്നിയതുകൊണ്ടാണ് ഇതര വൈദ്യശാസ്ത്രശാഖകള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതെന്ന് ഉറപ്പിച്ച് പറയുന്നു. എണ്‍പത്തിയെട്ടാം വയസിലും ചികിത്സയിലും ധാര്‍മികതയിലും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന ഡോക്ടര്‍ സി പി മാത്യു ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.

കേരളത്തിലെ ആദ്യത്തെ കാന്‍സര്‍ ചികിത്സകനാണല്ലോ? 1960 കളില്‍ കാന്‍സര്‍ ചികിത്സ തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് ഡോക്ടറാകണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. മദ്രാസ് മെഡിക്കല്‍ കോളേജിലാണ് മെഡിസിന്‍ പഠിച്ചത്.അന്ന് കേരളത്തില്‍ മെഡിക്കല്‍ കോളേജ് ഇല്ല.മെഡിസിന് പഠിക്കുമ്പോഴാണ് കാന്‍സര്‍ ചികിത്സയോട് താല്‍പര്യം തോന്നുന്നത്.1949 ലാണ് മദ്രാസ് മെഡിക്കല്‍ സര്‍വ്വീസില്‍ ജോയിന്‍ ചെയ്തത്.മെഡിക്കല്‍ ഓങ്കോളജി ട്രയിനിംഗ് പാസായി. 1960 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു.1963-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം എസ് ചെയ്തു.65-ല്‍ എം എസ് പൂര്‍ത്തിയാക്കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി. 1968-ല്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.1973 മുതല്‍ 1981 ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ സെന്ററില്‍ ജോലി ചെയ്തു.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആര്‍ സി സിയുടെ പ്രോജക്ട് ഓഫീസറായിരുന്നു.ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിച്ചിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തില്‍ എം എസ് ഡിഗ്രിയും വര്‍ഷങ്ങളുടെ സുദീര്‍ഘമായ ചികിത്സാ പരിചയവുമുള്ള ഡോക്ടര്‍ എന്തുകൊണ്ടാണ് കാന്‍സര്‍ചികിത്സയില്‍ റേഡിയേഷന്റെയും കീമോതെറാപ്പിയുടെയുമൊപ്പം ആയുര്‍വേദ, സിദ്ധ, ഹോമിയോപ്പതി ചികിത്സകളും കൂടി ചേര്‍ത്ത് ചികിത്സിക്കുന്നത്?
ആധുനികവൈദ്യശാസ്ത്രത്തിലുള്ള നിരാശയുടെ പുറത്താണ് മറ്റ് ചികിത്സാ ശാസ്ത്രങ്ങളെയും ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നത്.ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സാപദ്ധതികളായ റേഡിയേഷനും കീമോതെറാപ്പിയും ഉപയോഗിച്ച് അഞ്ച് ശതമാനം രോഗികളെപ്പോലും രക്ഷപ്പെടുത്താന്‍ പറ്റുന്നില്ല.അപ്പോള്‍ നമ്മള്‍ ചികിത്സയുടെ പുതിയ സാധ്യതകള്‍ കണ്ടെത്തണം.ഒരു സിസ്റ്റവും മോശമല്ല.എല്ലാ ചികിത്സാശാസ്ത്രങ്ങളിലെയും നന്മകളും സാധ്യതകളും ജനങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.ചൈനയിലൊക്കെ എല്ലാ ആശുപത്രികളിലും അവിടത്തെ നാട്ടുവൈദ്യമുള്‍പ്പെടെ എല്ലാ സിസ്റ്റങ്ങളുമുണ്ട്. മാവോസേതുങ്ങ് വളരെ സമര്‍ത്ഥമായി അത് നടപ്പിലാക്കി.അതുകൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ട്.ആര്‍സിസിയില്‍ സിദ്ധ ചികിത്സയും ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു.പക്ഷേ അലോപ്പതിക്കാര്‍ക്ക് ഇഷ്ടപ്പെടുകയില്ല.അത്തരം ഇഷ്ടാനിഷ്ടങ്ങളല്ലല്ലോ നമ്മള്‍ നോക്കേണ്ടത്.രോഗികളുടെ സൗഖ്യത്തിനല്ലേ കൂടുതല്‍ പ്രാധാന്യം നല്‌കേണ്ടത്.അതുകൊണ്ട് നമ്മുടെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലുമൊക്കെ ആയുര്‍വേദവും, സിദ്ധയും, ഹോമിയോപ്പതിയുമൊക്കെ ഉണ്ടാവണമെന്നാണ് എന്റെ അഭിപ്രായം.

അലോപ്പതിക്കാരനായ ഡോക്ടര്‍ സി പി മാത്യു എന്തുകൊണ്ടാണ് സിദ്ധയ്ക്കും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കുമായി ഇത്രയും ശക്തമായി വാദിക്കുന്നത്.എങ്ങിനെയാണ് ആര്‍ട്ടര്‍നേറ്റീവ് സിസ്റ്റംസ് ചികിത്സയില്‍ പ്രയോഗിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്?
1983 മുതല്‍ ഞാന്‍ കാന്‍സര്‍ ചികിത്സയില്‍ ആള്‍ട്ടര്‍നേറ്റീവ് സിസ്റ്റം പ്രയോഗിച്ച് തുടങ്ങി.1960 ലാണ് കാന്‍സര്‍ ചികിത്സകനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്.അന്ന് ഞാന്‍ മാത്രമായിരുന്നു കേരളത്തിലെ കാന്‍സര്‍ ചികിത്സകന്‍.ഏറിയാല്‍ പത്ത് രോഗികളും. എന്നാല്‍ ഇന്ന് നൂറ് നൂറ്റമ്പത് കാന്‍സര്‍ സെന്ററുകളും അവിടെയെല്ലാം പെരുനാളിന്റെ ആളുമുണ്ട്. 1973-ല്‍ ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രമോഷനായി എത്തി.അന്ന് റേഡിയം സൂചിയാണ് ഉപയോഗിച്ചിരുന്നത്.അന്നത്തെ കാന്‍സര്‍ പാറ്റേണ്‍ അല്ല ഇന്നുള്ളത്.അന്ന് 75 ശതമാനവും ഓറല്‍ കാന്‍സറും യൂട്രസ് കാന്‍സറുമാണുണ്ടായിരുന്നത്.ഇവരണ്ടും ഭേദമാക്കാവുന്നവയായിരുന്നു അന്ന്.പിന്നീടാണ് ലങ്ങ്, ലിവര്‍ കാന്‍സറുകള്‍ കണ്ട് തുടങ്ങിയത്.ലങ്ങ് കാന്‍സര്‍ ഭേദമാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.അഡ്വാന്‍സ് സ്റ്റേജിലാണ് കാണുന്നതെങ്കില്‍ 4% പോലും ഭേദമാക്കാന്‍ പറ്റില്ല.1983-ല്‍ ഒരാള്‍ എന്റെ മുറിയില്‍ കയറിവന്ന് ഒരാഴ്ചയേ ജീവിച്ചിരിക്കാനിടയുള്ളു എന്ന് പറഞ്ഞ് വിട്ട ഒരു രോഗി ഇപ്പോള്‍ സുഖമായിരിക്കുന്നു എന്ന് പറഞ്ഞു.അയാളുടെ ബന്ധുവാണ്.

ഞാന്‍ അയാളെ കാറില്‍ കയറ്റി നേരേ രോഗിയുടെ ചങ്ങനാശ്ശേരിയിലെ വീട്ടില്‍ പോയി.അയാള്‍ പറഞ്ഞത് ശരിയായിരുന്നു.ഒരാഴ്ചയെന്ന് പറഞ്ഞ് വിട്ട രോഗി വളരെ ആശ്വാസത്തിലിരിക്കുന്നു.ലങ്ങ് കാന്‍സറായിരുന്നു.കോര്‍ട്ടിസോണൊക്കെകൊടുത്ത് പ്രാര്‍ത്ഥനയുമായി കഴിയുമ്പോള്‍.ഒരു വൈദ്യന്‍ അവിടെ വന്ന് നാലുദിവസം താമസിച്ച് മരുന്ന് കൊടുത്തു.അയാള്‍ക്ക് ഭേദമായിട്ടുണ്ട്.ഞാന്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും പരിശോധിച്ചു.ഒരാഴ്ച എന്ന് പറഞ്ഞുവിട്ടത് സത്യമായിരുന്നു.പക്ഷേ അപ്പോഴത്തെ രോഗിയുടെ അവസ്ഥ വളരെ ഭേദമായിരുന്നു. ഞാന്‍ വൈദ്യരെക്കുറിച്ച് ചോദിച്ചു.അയാളൊരു നാടോടിയാണെന്നും. എപ്പോഴും വരാറില്ലെന്നും പറഞ്ഞു. എനിക്കയാളെ കാണണമെന്ന് പറഞ്ഞ് ഞാന്‍ പോന്നു.ഒരു ദിവസം രാത്രി രണ്ട് മണിക്ക് എനിക്കൊരു ഫോണ്‍.ഡോക്ടറെ വൈദ്യനിപ്പോള്‍ ഇവിടെയുണ്ട് വന്നാല്‍ കാണാമെന്ന് പറഞ്ഞു. ഞാനപ്പോള്‍ത്തന്നെ കാറുമെടുത്ത് വൈദ്യരെ കാണാന്‍ പോയി.. ചങ്ങാനാശേരിയിലെ രോഗിയെ ഞാന്‍ കണ്ടു.അയാള്‍ക്ക് നല്ല ആശ്വാസമുണ്ട്.എന്നതാ ചികിത്സ എന്ന് ചോദിച്ചു.അത് സിദ്ധവൈദ്യമാണെന്നല്ലാതെ കൂടുതലൊന്നും അദ്ദേഹം പറഞ്ഞില്ല.കാഷായം, രുദ്രാക്ഷം, താടി എല്ലാമുണ്ട്. ക്രിസ്ത്യാനിയാണ്.1983 ലെ ഏപ്രില്‍ മാസമാണ്.താന്‍ നാളെ മരുന്ന് ശേഖരിക്കാന്‍ ശിവഗംഗക്ക് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.കാവിയും രുദ്രാക്ഷവുമൊക്കെയിട്ട് ഞാനും കൂടെപ്പോയി.എനിക്ക് ഇയാളുടെ കയ്യിലുള്ള മരുന്നെന്താണെന്നറിയണം.ഒരു ശര്‍ക്കരയുണ്ടപോലിരിക്കും അദ്ദേഹത്തിന്റെ കയ്യിലുള്ള മരുന്ന്.ഒരാഴ്ച ഞാന്‍ ഇയാളുടെ കൂടെ കൂടി. കോള്‍ഡിനും കാന്‍സറിനുമൊക്കെ ഈ ഉണ്ട ഉരച്ച് കൊടുക്കുകയാണ്.കഷായം മാത്രം വേറെയാകും. ഞാന്‍ പിന്നെയും ചോദിച്ചു എന്നതാ മരുന്നെന്ന്. അത് അയാള്‍ പറയുന്നില്ല.പക്ഷേ മരുന്നെനിക്ക് കുറേതന്നു.

ഫറൂക്കില്‍ ഒരു അപ്പുവൈദ്യന്റെ അടുത്ത് ചെന്ന് അതുകാണിച്ചപ്പോള്‍ നവപാഷാണമാണെന്ന് പറഞ്ഞു.ഒമ്പത് കൂട്ടം പാഷാണം. നാലുകൂട്ടം മെര്‍ക്കുറി നാല്കൂട്ടം ആര്‍സനിക്ക് സള്‍ഫര്‍.അങ്ങനെ ഒന്‍പത്.പളനി വിഗ്രഹം നവപാഷാണത്തില്‍ വാര്‍ത്തതാണ്-അതുകൊണ്ടാണ് അവിടുത്തെ തീര്‍ത്ഥംകൊണ്ട് അസുഖം മാറുന്നത്.അങ്ങനെ ഞാന്‍ ഒരുപാട് സിദ്ധവൈദ്യന്മാരെ കണ്ടു.ബുക്കുകള്‍ വരുത്തി പഠിച്ചു.ആ മരുന്ന് ഞാന്‍ ചികിത്സയില്‍ ഉപയോഗിച്ച് തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ പോണ്ടിച്ചേരില്‍ നിന്നും യൂറിനറി ബ്ലാഡറില്‍ കാന്‍സറുമായി ഒരു രോഗി വന്നു. ബ്ലാഡര്‍ മുഴുവന്‍ എടുത്തുകളഞ്ഞിട്ട് ആര്‍ട്ടിഫിഷ്യല്‍ ബ്ലാഡര്‍വച്ചിരിക്കുകയാണ്.കംപ്ലീറ്റ് സുഖമാകുമെന്ന് പറഞ്ഞാണ് വിട്ടിരിക്കുന്നത്.മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വയറ് നിറച്ച് കാന്‍സറായി. മലദ്വാരത്തിലൂടെയൊക്കെ വളര്‍ച്ച പുറത്തേക്ക് വന്നുതുടങ്ങിയപ്പോള്‍ പോണ്ടിച്ചേരി മെഡിക്കല്‍ കോളേജില്‍ കീമോ കൊടുക്കാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരി ഒരു കന്യാസ്ത്രീയാണ് പുള്ളിക്കാരിക്ക് അറിയാമായിരുന്നു ഞാന്‍ ആയുര്‍വേദം ചെയ്യുന്നുണ്ട് എന്ന്.എന്നെ വിളിച്ച് കൊണ്ടുവരട്ടെയെന്നു ചോദിച്ചു.ഞാന്‍ സര്‍വ്വീസിലുള്ളപ്പോഴാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കീമോയും അതോടൊപ്പം സിദ്ധയും ആയുര്‍വേദവും ചെയ്തു.അയാള്‍ക്ക് പൂര്‍ണമായി മാറി.അയാള്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു.ജോലിയില്‍ തിരിച്ച്കയറി. ഇത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കരമായ ത്രില്ലായി. എന്റെ അസിസ്റ്റന്‍സൊക്കെ സാറെ മോഡിക്കല്‍ കോളേജിലിരുന്ന് ഈ വൈദ്യമൊക്കെ ചെയ്യുന്നതെന്തിനാണെന്ന് ചോദിച്ച് കൊണ്ട് എന്നെ കളിയാക്കുമായിരുന്നു.ആ രോഗിയെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു, എടാ കഴുതകളെ നോക്ക് നീ നോക്കി നില്‍ക്കുമ്പോഴാണ് ഇത് കുറയുന്നത്. 16 വര്‍ഷം അദ്ദേഹം ജീവിച്ചു ഹൃദ്രോഗം മൂലമാണ് പിന്നീട് മരിച്ചത്.

എന്റെ ഒരു സുഹൃത്ത് ഡോക്ടറുടെ സഹോദരി സൗത്താഫ്രിക്കയില്‍ ടീച്ചറാണ്.വയറ്റില്‍ ട്യൂമര്‍-വയറ്റീന്ന് പോകുന്നില്ല.ഗ്യാസ് പോകുന്നില്ല. അവിടുത്തെ വലിയ ആശുപത്രില്‍ കാണിച്ചു. വയറ് ഓപ്പണ്‍ ചെയ്തു.വയറു നിറച്ചും കാന്‍സര്‍. മൂന്ന് സഹോദരങ്ങള്‍ മെഡിക്കല്‍ കോളേജില്‍ വര്‍ക്ക് ചെയ്യുന്ന ഡോക്ടേഴ്‌സാണ്. അവരു പറഞ്ഞു ചികിത്സിക്കണമെന്ന്.ആയുര്‍വേദം, സിദ്ധ, ഹോമിയോ, കീമോ തെറാപ്പി എല്ലാം ചേര്‍ത്തുള്ള രണ്ട് മാസത്തെ ചികിത്സ കൊണ്ട് പൂര്‍ണമായും സുഖപ്പെട്ട് അവര്‍ സൗത്താഫ്രിക്കയിലേക്ക് തിരിച്ചു പോയി. അവരവിടെ ആശുപത്രിയില്‍ ചെന്ന് കാണിച്ചു. അവര്‍ക്ക് ഷോക്കായിപ്പോയി.ഞാന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ആര്‍സിസിയില്‍ നിന്നും അടയാറില്‍ നിന്നും ടാറ്റായില്‍ നിന്നും വെല്ലൂരില്‍ നിന്നുമൊക്കെ റിജക്ട് ചെയ്ത രോഗികളെയാണ് ഇപ്പോള്‍ ട്രീറ്റ് ചെയ്യുന്നത്.അതിലൊരുനല്ല ശതമാനവും സൗഖ്യമാണ്.റിലീഫല്ല.ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് സീഫിലിസിനുള്ള ഏകമരുന്ന് ആര്‍സനിക് ആയിരുന്നു.പല വിഭാഗം കാന്‍സറുകള്‍ക്കും അലോപ്പതിയില്‍ ട്രീറ്റ്‌മെന്റില്ല.

ഇന്നിപ്പോള്‍ കീമോതെറാപ്പിയാണല്ലോ കാന്‍സര്‍ ചികിത്സയില്‍ സാര്‍വത്രികമായി ചെയ്തുവരുന്നത്. അത് ഫലപ്രദമല്ലന്നാണോ ഡോക്ടര്‍ പറഞ്ഞുവരുന്നത്?
കീമോതെറാപ്പി ഫലപ്രദമല്ല എന്നല്ല പറയുന്നത്. കാന്‍സര്‍ ബാധിച്ച എല്ലാവര്‍ക്കും ഒരേപോലെ ചെയ്യേണ്ട ചികിത്സയല്ല കീമോതെറാപ്പി എന്നാണ് പറയുന്നത്.കാന്‍സറിന്റെ ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലൊക്കെ കീമോ ചെയ്താല്‍ കുറേയൊക്കെ രോഗത്തെ അകറ്റിനിര്‍ത്താനാകും.രോഗിയുടെ ആരോഗ്യസ്ഥിതി രോഗത്തിന്റെ ഗുരുതരാവസ്ഥ എത്രത്തോളമുണ്ട് എന്നൊക്കെ പരിഗണിച്ചാണ് ചികിത്സ. തീരുമാനിക്കേണ്ടത്. ഇപ്പോള്‍ എന്റെയടുത്ത് ചികിത്സതേടിയെത്തുന്ന രോഗികളിലധികവും ഇരുപതും മുപ്പതും ലക്ഷമൊക്കെ ചെലവാക്കിയതിന് ശേഷമാണ് രക്ഷയില്ലാതെ ഇവിടെയെത്തുന്നത്. കീമോതെറാപ്പിയിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയാകെ നശിച്ച് രക്തക്കുഴലുകളൊക്കെ ക്ഷയിച്ച് അവശനായി മരിക്കേണ്ടിവരുന്ന രോഗികളുടെ അവസ്ഥ ദയനീയമാണ്.കാന്‍സറിന്റെ തീവ്രമായ വേദനകള്‍ക്ക് പുറമേയാണ് ചികിത്സ നല്‍കുന്ന വേദനകളെന്നുകൂടി നാം മനസ്സിലാക്കണം.ചികിത്സ രോഗിയെ രക്ഷിക്കുന്നതാകണം.ശിക്ഷയാകരുത്. അതുകൊണ്ട് കൂടിയാണ് അയ്യായിരം വര്‍ഷങ്ങളിലധികം പാരമ്പര്യമുള്ള ആയുര്‍വേദത്തെയും, സിദ്ധ ചികിത്സയെയും ഞാന്‍ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്നത്.നമ്മുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലും സിദ്ധയിലുമൊക്കെയുണ്ട്.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഏതൊക്കെ ഔഷധങ്ങളാണ് ഡോക്ടര്‍ കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്നത്.
അശ്വഗന്ധ എന്ന് വിളിക്കുന്ന നമ്മുടെ അമുക്കുരം, ഗുഡിജിസത്വ-എന്ന അമൃത് ഇതൊക്കെ പ്രതിരോധ ശേഷികൂട്ടുന്ന ഔഷധങ്ങളാണ്. ഭോപാല്‍ വാതക ദുരന്തമുണ്ടായപ്പോള്‍ വിഷവാതകം ശ്വസിച്ച് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായവര്‍ക്ക് അശ്വഗന്ധ കഴിച്ചപ്പോള്‍ നീര്‍ക്കെട്ട് കുറഞ്ഞതായി ഞാന്‍ മനസ്സിലാക്കിയിരുന്നു.അന്നു മുതല്‍ ഞാന്‍ അമുക്കുരം കഴിക്കുന്നുണ്ട്.ഇപ്പോള്‍ മുപ്പത്തിനാല് വര്‍ഷമായി. നല്ല പ്രതിരോധ ശേഷിയുണ്ടാക്കുന്ന മരുന്നാണ്.ഇതൊക്കെ ഇവിടെയുള്ളതാണ്. അമേരിക്കന്‍ കമ്പനിയുടെ തന്നെ വേണമെന്നില്ല. നമ്മുടെ ഡോക്ടര്‍മാര്‍ ഇതൊക്കെ മനസ്സിലാക്കുകയാണ് വേണ്ടത്.പക്ഷേ അവര്‍ ഒട്ടും ഓപ്പണല്ല. ക്ലോസ്ഡ് മൈന്‍ഡാണ്.സെന്‍ട്രല്‍ ഗവണ്‍മെന്റ് ആയുഷ് തുടങ്ങിയതുകൊണ്ട് മാറ്റമുണ്ടാകുമെന്ന് കരുതാം.ഇവിടെ നിയമം മൂലം നിരോധിച്ചിട്ടുള്ള കഞ്ചാവ് കാന്‍സര്‍ ചികിത്സയില്‍ പ്രധാന ഔഷധമാണ്. പക്ഷേ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ലഭ്യമല്ല. മറ്റ് രാജ്യങ്ങളില്‍ ഇത് ജനങ്ങളുടെ ആരോഗ്യാവശ്യങ്ങള്‍ക്കായി ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്ന ഔഷധമാണ്.നമ്മുടെ നാട്ടില്‍ വളര്‍ത്താനോ ഉപയോഗിക്കാനോ നിയമം അനുവദിക്കുന്നില്ല.ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ലഭ്യമാക്കുന്നതിനായി ഞാന്‍ ഹൈക്കോടതിയില്‍ കേസ് നടത്തുകയാണ്.പ്രതീക്ഷയില്ല. ആനന്ദകാണ്ഠം അധ്യായം 28 ല്‍ പറയുന്ന കഞ്ചാവ് ലേഹ്യം കാന്‍സര്‍ ചികിത്സയില്‍ വളരെ ഫലപ്രദമാണെന്നത് എന്റെ അനുഭവത്തിലുള്ള യാഥാര്‍ഥ്യമാണ്. നമ്മുടെ ഭരണാധികാരികള്‍ക്ക് ഈ വിഷയങ്ങളില്‍ ധാരണയില്ലാത്തത് കൊണ്ട് ഇത്തരം ഔഷധങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടുത്താനാവുന്നില്ല. ഇതൊക്കെ മനസിലാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കാവശ്യമായ നിയമ നിര്‍മ്മാണം ഇവിടെ ഉണ്ടാവണം.

ദീര്‍ഘകാലത്തെ ചികിത്സാനുഭവത്തില്‍ നിന്നും കാന്‍സര്‍ സാന്ദ്രത കേരളത്തില്‍ ഇത്രയും വര്‍ദ്ധിക്കുന്നതിന്റെ കാരണമെന്താണെന്ന് പറയാന്‍ കഴിയുമോ?
ആളുകളുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് പ്രധാന കാരണമെന്നാണ് എനിക്ക് തോന്നുന്നത്.ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അഞ്ചുഗ്രാമുള്ള കോഴിക്കുഞ്ഞ് നാല്പത്തിരണ്ട് ദിവസം കൊണ്ട് രണ്ടരക്കിലോ ആകും. അപ്പോള്‍ അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് അവിടെ നടക്കുന്നത്. അത് കഴിച്ചാല്‍ സ്വാഭാവികമായും അനിയന്ത്രിതമായ കോശവളര്‍ച്ചക്കനുകൂലമായ ഘടകങ്ങള്‍ നമ്മുടെ ഉള്ളിലുമെത്തുമല്ലോ. ഇങ്ങനെ പോയാല്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വീട്ടില്‍ രണ്ട് കാന്‍സര്‍ രോഗികളുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ സാധനങ്ങളും അനിമല്‍ പ്രോട്ടീനും കാന്‍സറുണ്ടാക്കും. നമ്മുടെ ശരീരം വെജിറ്റബിള്‍സിന്റെയും ഫ്രൂട്ട്‌സിന്റെയും പ്രോട്ടീന്‍ ആഹരിക്കാന്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്.മനുഷ്യന്റെ കുടലിന്റെ നീളം താടിയെല്ലുകള്‍ ഒക്കെ ഇതാണ് സൂചിപ്പിക്കുന്നത്.കാന്‍സറിന് കാരണമായ കാന്‍സിനോജന്‍സ് ആനിമല്‍ പ്രോട്ടീന്‍സില്‍ മാത്രമേ ഉള്ളു. വെജിറ്റബിള്‍ പ്രോട്ടീനില്‍ ഇല്ല.ഇന്നത്തെ കുട്ടികള്‍ക്ക് കെന്റക്കി ചിക്കനാണല്ലോ പ്രിയം.എന്തുമാത്രം ലിവര്‍ കാസറാണിപ്പോള്‍.ലിവറിലാണ് നമ്മുടെ ശരീരത്തില്‍ എത്തുന്ന മുഴുവന്‍ വിഷങ്ങളെയും ഡിടോക്‌സിഫൈ ചെയ്യുന്നത്.ലിവറിന് ലിമിറ്റില്ലേ.അധികമായാല്‍ ലിവര്‍ പരാചയപ്പെടും. മനുഷ്യന്‍ ഭക്ഷണം പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ രോഗവും വന്നു.എല്ലാ കമ്പനിക്കാരും ഇപ്പോള്‍ കാന്‍സര്‍ മരുന്നുകളാണ് കൂടുതല്‍ നിര്‍മ്മിക്കുന്നത്.എല്ലാ ആശുപത്രികളിലും കാന്‍സര്‍ വിങ്ങ് ഉണ്ട്.എത്രയെത്ര കാന്‍സര്‍ സെന്ററുകള്‍, എത്രയെത്ര കാന്‍സര്‍ വിഭാഗങ്ങള്‍-വെല്ലൂര്‍, ലേക്‌ഷോര്‍, ആസ്റ്റര്‍, കിംസ് എത്രയെത്ര സ്ഥലങ്ങള്‍? എത്ര പേര്‍ സുഖപ്പെടുന്നു എന്ന് കണക്ക് വല്ലതുമുണ്ടോ? 5 ശതമാനം പോലും സുഖപ്പെടുന്നില്ല. കീമോതെറാപ്പി കൊണ്ട് മാത്രം കാന്‍സറിനെ ഒതുക്കാമെന്ന് കരുതുന്നതും ഫൂളിഷ്‌നെസ്സാണ്. ഇപ്പോള്‍ കീമോ കൊടുത്ത് എല്ലാവരുടെയും ആരോഗ്യം നശിപ്പിക്കുകയാണ്. കീമോ വേണ്ട കേസുകളുണ്ട്. എല്ലാത്തിനും കീമോ പരിഹാരമാണ് എന്ന നിലപാട് തെറ്റാണ്. ചിലപ്പോള്‍ രക്ഷപ്പെടും എന്ന് പറഞ്ഞ് ഒരു ചികിത്സ ചെയ്യുന്നതും തെറ്റാണ്. സിക്ക്‌നെസ് ഇന്‍ഡസ്ട്രി എന്ന് ഡോ. ബി എം ഹെഗ്‌ഡേ പറയുന്നത് നൂറ് ശതമാനവും ശരിയാണ്. അണ്‍എത്തിക്കലായുള്ള യൂസ്ലെസ് ഫെലോസ് ചികിത്സാരംഗത്തും മരുന്നു നിര്‍മ്മാണ മേഖലയിലുമൊക്കെയുണ്ട്.ഞാനിതൊക്കെ തുറന്ന് പറയുന്നതുകൊണ്ട് എന്നെ കടിച്ച് തിന്നാനുള്ള ദേഷ്യമുണ്ട് ഇവന്മാര്‍ക്ക്-ഡോക്ടര്‍മാര്‍ക്ക്.

ഡോക്ടര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ബന്ധമുണ്ടോ?
ഒരു ബന്ധവുമില്ല.അതില്‍ നിന്ന് രാജിവച്ചതാണ്. പഴയ മാര്‍ക്ക് തിരുത്തല്‍ കേസില്‍ മാര്‍ക്ക് തിരുത്തി ഡോക്ടറായി ഐഎംഎയില്‍ വന്നവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പറഞ്ഞു.അതിന് കൂട്ടുനിന്ന യൂണിവേഴ്‌സിറ്റി ജീവനക്കാരെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. എന്നിട്ടും മാര്‍ക്ക് തിരുത്തി ഡോക്ടറായവരെ പ്രൊട്ടക്റ്റ് ചെയ്യുന്ന നിലപാട് ഐഎംഎ സ്വീകരിച്ചപ്പോള്‍ ഞാന്‍ അതില്‍നിന്ന് രാജിവച്ചു. അനാവശ്യം കാണിക്കാത്തവര്‍ക്ക് പ്രൊട്ടക്ഷന്‍ ആവശ്യമില്ലല്ലോ.

മെഡിക്കല്‍ സമൂഹത്തിന് ഡോക്ടറോടും താങ്കളുടെ ചികിത്സാ രീതികളോടുമുള്ള സമീപനമെന്താണ്?
തെറിയാണ്.ബ്ലെയ്ഡുകാരുടെ സമൂഹമെന്ന് അവരെ പറഞ്ഞാലും കുഴപ്പമില്ല.മജോറിറ്റിയും അതുതന്നെ.നമ്മളെക്കൊണ്ട് പറ്റാത്തത് പറ്റില്ലെന്നുതന്നെ പറയണം.പണ്ട് കാരിത്താസിലുണ്ടായിരുന്ന റോഡേ എന്ന ജര്‍മെന്‍കാരനായ ഡോക്ടര്‍ ഒരു രോഗിയെ ചികിത്സിച്ചപ്പോള്‍ ഭേദമായില്ല.അയാള്‍ ആ രോഗിയെ ഹോമിയോ കോളേജിലേക്ക് റഫര്‍ ചെയ്തുകൊണ്ട് ലെറ്റര്‍ കൊടുത്തു.ഇതറിഞ്ഞ ഐഎംഎ അദ്ദേഹത്തെ ബ്രാഞ്ചില്‍ വിളിച്ച് വരുത്തി വിശദീകരണം ആരാഞ്ഞു.അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ജര്‍മ്മനിയില്‍ അങ്ങനെ ചെയ്യാറുണ്ട് അതുകൊണ്ടാണ് റെഫര്‍ ചെയ്തത് എന്നാണ്.അയാളെക്കൊണ്ട് ഐഎംഎ അന്ന് ക്ഷമ പറയിപ്പിച്ചു.പക്ഷേ ഇവര്‍ക്കൊക്കെ അറിയാം ഈ കോമ്പിനേഷന്‍സില്‍ കാര്യമുണ്ടെന്ന്.പുറത്ത് പറയില്ലന്നേയുള്ളു.പക്ഷേ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ രോഗികള്‍ വരുന്നുണ്ട്. ഭേദമാകുന്നുമുണ്ട്.സോഷ്യല്‍ സെക്യൂരിറ്റി എന്നത് ഗവണ്‍മെന്റ് ഏറ്റെടുക്കണം.പ്രൈവറ്റാവുമ്പോള്‍ കള്ളത്തരവും കൂടും.

കാന്‍സര്‍ ചികിത്സയും കഞ്ചാവും

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠന പ്രകാരം കാന്‍സര്‍ ബാധിതരില്‍ കീമോതെറാപ്പി ചികിത്സ മൂലമുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും നിയന്ത്രിക്കാന്‍ കഞ്ചാവ് പുക വലിക്കുന്നത് പ്രയോജനപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് പുകവലിക്കുന്നതും ഇന്‍ഹെയില്‍ ചെയ്യുന്നതും ന്യൂറോപ്പതിക് പെയിന്‍ കുറയുന്നതിന് സഹായകമാണ്. എച്ച് ഐ വി ബാധിതരില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള താത്പര്യവും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ കഞ്ചാവ് സഹായകമാണെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ കഞ്ചാവ് ഓയില്‍ ഉപയോഗിച്ച് ഇത്തരം പഠനങ്ങളുണ്ടായിട്ടില്ല. വേദന സംഹാരി എന്ന നിലയില്‍ കഞ്ചാവ് ലോകമെമ്പാടും ഉപയോഗിച്ച് വരുന്നു.
ഇന്ത്യയില്‍ പുരാതനകാലം മുതല്‍ തന്നെ കഞ്ചാവ്, ഭാംഗ്, കറുപ്പ് തുടങ്ങിയവ ലഹരിയായും ചികിത്സക്കായും ഉപയോഗിച്ച് വരുന്നു. ആയുര്‍വേദത്തിലും സിദ്ധയിലും കഞ്ചാവ് പലരോഗങ്ങള്‍ക്കും ഔഷധമാണ്.
മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലഹരികളിലേക്ക് ചേക്കേറുന്ന യുവാക്കളിലെ കര്‍മ്മശേഷിയും ചിന്താശേഷിയും നഷ്ടപ്പെടുന്നതിനെ ചൂണ്ടിക്കാട്ടി ഒഡീഷ എം പി തഥാഗതാസത്പതി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം കഞ്ചാവിന്റെ താരതമ്യേന കുറഞ്ഞ (ഉപയോഗിക്കുന്ന അളവും രീതിയനുസരിച്ച് വ്യത്യസ്തമാകാം) ലഹരിയും കൂടിയ പ്രവര്‍ത്തനക്ഷമതയും രോഗപ്രതിരോധ ശേഷിയും കണക്കിലെടുക്കണമെന്നാണ്.
ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പര്യാപ്തമായ ഔഷധമെന്ന നിലയില്‍ ഇന്ത്യയില്‍ കഞ്ചാവിനേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി ഒരു സംഘം മന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.അമേരിക്കപോലുള്ള രാജ്യങ്ങളില്‍ മാരിജുവാന ഔഷധാവശ്യങ്ങള്‍ക്ക് നിയമാനുസൃതമായി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ശ്രീമതി മനേക ഗാന്ധി കഞ്ചാവിന് അനുകൂലമായ നിലപാടെടുത്തത്.

http://arogyappachamasika.blogspot.in/2017/08/blog-post_29.html

21 ¦ കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകക്കഞ്ഞി
കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍ “കര്‍ക്കിടകപ്പിഴിച്ചില്‍” തുടങ്ങി. കര്‍ക്കിടകക്കഞ്ഞിക്കിറ്റുകളാണ് താരങ്ങള്‍. പല പല കോമ്പിനേഷന്‍ ആണ് ഓരോ കര്‍ക്കിടകക്കഞ്ഞിയ്ക്കും. ഓരോ ബ്രാണ്ടിനും ഓരോ വിലയും – തീവില. ലിസ്റ്റില്‍ കാണുന്ന സാധനങ്ങള്‍ ഒക്കെ കിറ്റില്‍ ഉണ്ടോ എന്ന് കമ്പനിയ്ക്കു മാത്രം അറിയാം.

വളരെക്കുറച്ചു ദ്രവ്യങ്ങള്‍ മാത്രം വാങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു കര്‍ക്കിടകക്കഞ്ഞി ഉണ്ടാക്കുന്ന ഒരു യോഗമാണിത്. പതിവു പോലെ കടപ്പാട് – സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്.

വേണ്ട സാധനങ്ങള്‍:
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി

ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.

ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം. കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം.

ഇതില്‍ ചെറൂള, തഴുതാമ, കുറുന്തോട്ടി, പൂവ്വാങ്കുറുന്തില എന്നിവയുടെ വേരുകള്‍ ആണ് എടുക്കേണ്ടത്.
 
കക്കുംകായയ്ക്കു കട്ട് ഉണ്ട്. കക്കുംകായ പൊട്ടിച്ച്, പരിപ്പ് 24 മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ (ഒഴുകുന്ന വെള്ളത്തില്‍) വെച്ചു കട്ട് കളയണം.
 
ഔഷധങ്ങള്‍ ഉപയോഗിക്കും മുമ്പ് അറിവുള്ള ആയുര്‍വേദ ഭിഷഗ്വരന്‍റെ/വൈദ്യന്റെ ഉപദേശം തേടുക. അതനുസരിച്ചു ഉപയോഗിക്കുക.

മുളപ്പിച്ചു കഴിക്കരുത്!

മുളപ്പിച്ചതൊന്നും കഴിക്കരുത്. ആരോഗ്യം വേണമെങ്കില്‍ മുളപ്പിച്ച ഒരു പദാര്‍ത്ഥവും കഴിക്കരുത്. പ്രത്യേകിച്ച്, രോഗികള്‍ തീരെക്കഴിക്കരുത്.

ഓജസ്സിനെ മാറ്റിമറിക്കുന്നതില്‍ മുളപ്പിച്ച വിത്തുകള്‍ നിര്‍ണ്ണായകങ്ങളാണ്.

വീട്ടിലെ പശു (സമയത്തു കാമാസക്തയായി) കരഞ്ഞില്ലെങ്കില്‍, കാളയ്ക്കു കാമമുണ്ടായില്ലെങ്കില്‍, വിവരമുള്ളവര്‍ കൊടുക്കുന്നത് മുളപ്പിച്ച വിത്തുകളാണ് ഇന്നും, കൃഷിക്കാര്‍ക്ക് അറിയാം. കടല മുളപ്പിച്ചു കൊടുത്താല്‍ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പശു കാറും. കാരണം, കഴിച്ചതില്‍ വൈറ്റമിന്‍ ഇ കൂടുതല്‍ ഉണ്ട്.

രോഗിയായ ഒരുവന് കടലയും പയറും ഒക്കെ മുളപ്പിച്ചു കൊടുത്താല്‍ അവന് കാമം കൂടും. കുറേക്കഴിയുമ്പോള്‍ അവന്‍റെ കവിള്‍ സോഡാക്കുപ്പി പോലെയിരിക്കും. ആ ചികിത്സാരീതിയില്‍ പോകുന്നവരുടെ എല്ലാം കവിള്‍ സോഡാക്കുപ്പി പോലെയാണ്.

മുളപ്പിച്ചത് കഴിക്കുമ്പോള്‍ ഉള്ള ഏറ്റവും വലിയ ദോഷം ലൈംഗികവൈകാരികത കൂടുന്നു എന്നുള്ളതാണ്. അത് ഒന്നാമത്തെ ദോഷം.

രണ്ടാമത്തെ ദോഷം മുളപ്പിച്ചവയില്‍ അണുക്കള്‍ കണ്ടമാനം ഉണ്ടാകുന്നു എന്നതാണ്.

ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ മുറിയില്‍ അണുകങ്ങള്‍ എല്ലാം എത്തും. അതുകൊണ്ടാണ് പ്രസവശേഷം അണുനാശകങ്ങളായ പെരിങ്ങലം പോലെയുള്ള ഔഷധങ്ങള്‍ പ്രസവിച്ച സ്ത്രീയ്ക്ക് അമ്മമാര്‍ കഴിക്കാന്‍ കൊടുത്തിരുന്നതും അണുനാശകങ്ങളായ നാല്‍പ്പാമരം, പ്ലാശ് തുടങ്ങിയ ദ്രവ്യങ്ങള്‍ ഇട്ടു വെന്ത വെള്ളത്തില്‍ കുളിപ്പിച്ചിരുന്നതുമെല്ലാം.

അതുപോലെ ഒരു വിത്ത് മുളയ്ക്കുമ്പോള്‍ അവിടെയും ഒട്ടനവധി അണുകങ്ങള്‍ എത്തും. കൃഷിക്കാരന് അറിയും, നെല്ല് വിത്തിടുമ്പോള്‍ അതിനകത്ത് ഒരുപാട് പ്രാണികള്‍ വരും. വിത്ത് മുളപ്പിച്ച് വിതയ്ക്കാന്‍ കൂട്ടിവെയ്ക്കുമ്പോള്‍ ഒട്ടേറെ പ്രാണികള്‍ അതിലേക്ക് വരും. അവയില്‍ അധികവും അദൃഷ്ടങ്ങളാണ്, നമുക്ക് കാണാന്‍ വയ്യാത്തവ. അവ അണുകങ്ങളാണ്. മുളപ്പിച്ചവ കഴിക്കുമ്പോള്‍ അവ ശരീരത്തില്‍ കടക്കുന്നു. അവ രോഗങ്ങളെ ഉണ്ടാക്കും.

രോഗമുള്ളവര്‍ മുളപ്പിച്ച സാധനങ്ങള്‍ കഴിക്കാനേ പാടില്ല

Bacteria in sprouts:

http://www.eatright.org/resource/homefoodsafety/safety-tips/food/are-sprouts-safe-to-eat

20 ¦ അലുമിനിയം ആരോഗ്യത്തിനു നല്ലതോ?

20 ¦ LS ¦ ALUMINIUM HAZARD
20 ¦ LS ¦ ALUMINIUM HAZARD

 ഭാഗം ഒന്ന്

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ആരോഗ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ അലുമിനിയം പാത്രങ്ങളില്‍ പാചകം ചെയ്യരുത് എന്ന് സ്ഥിരം പറയാറുണ്ടായിരുന്നു. അലുമിനിയം പാത്രങ്ങളില്‍ ആഹാരം ഉണ്ടാക്കുമ്പോള്‍ ആഹാരത്തോടൊപ്പം അലുമിനിയത്തിന്‍റെ ലവണങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തുന്നു. അലുമിനിയത്തിന്‍റെ എല്ലാ ലവണങ്ങളും Tumor Activity ഉള്ളതാണ്. ആധുനികകാലത്തു കാണുന്ന Tumor (മുഴകള്‍), കാന്‍സര്‍ എന്നിവയില്‍ അധികവും അലുമിനിയത്തിന്‍റെ സംഭാവനകള്‍ ആണ്. അലുമിനിയം മലബന്ധം ഉണ്ടാക്കും. അലുമിനിയം പാത്രങ്ങളില്‍ പാചകം ചെയ്തു കഴിച്ചാല്‍ സ്വച്ഛന്ദമായി മലം പോകില്ല. കഠിനമായ മലബന്ധം മസ്തുളംഗത്തെ വരെ ബാധിക്കും. അലുമിനിയം, അലുമിനിയം ചേര്‍ന്ന ലോഹക്കൂട്ടുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കുന്ന പ്രെഷര്‍ കുക്കര്‍ അടക്കം എല്ലാം പാത്രങ്ങളും വര്‍ജ്ജിക്കുക എന്നതാണ് ആരോഗ്യത്തിനു നന്ന്. സ്വാമിജി മഹാരാജിന്‍റെ മാറ്റൊലി പോലെ വളരെയേറെ ആളുകള്‍ അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ ദോഷവശങ്ങളെക്കുറിച്ച് സാമാന്യജനങ്ങളെ ബോധവത്കരിക്കുന്നതിന് മുമ്പോട്ട്‌ വന്നത് അലുമിനിയം പാത്രങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളെ വ്യാവസായികമായി വല്ലാതെ ബാധിച്ചിട്ടുണ്ടാവണം.
അലുമിനിയം പാത്രങ്ങള്‍ക്ക് താരതമ്യേന വില കുറവായിരിക്കെ, അവയെക്കാള്‍ വളരെ വില കൂടിയ സ്റ്റീല്‍ (18/8, Food grade) ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പാചകപ്പാത്രങ്ങള്‍ വിപണിയില്‍ കൂടി വരുന്നതും, അവയ്ക്ക് ആവശ്യക്കാര്‍ ഏറി വരുന്നതും ജനങ്ങള്‍ അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്നു എന്നതിനു ദൃഷ്ടാന്തമായി കരുതിയാല്‍ അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഭാഗം രണ്ട്

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍, അലുമിനിയം പാത്രങ്ങള്‍ ആരോഗ്യത്തിന് ഒരു കുഴപ്പവും ഉണ്ടാക്കില്ല, അലുമിനിയം കൊണ്ട് ഗുണങ്ങള്‍ അനവധിയാണ് എന്ന് ഉദ്ഘോഷിക്കുന്ന രണ്ടു വാര്‍ത്തകള്‍, ഒന്ന് മനോരമ ഓണ്‍ലൈന്‍ പത്രത്തില്‍, രണ്ടാമത്തേത് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍, കാണാന്‍ ഇടയായി. മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന മണ്ണില്‍ അലുമിനിയം സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, മണ്‍പാത്രങ്ങളില്‍ ആഹാരം ഉണ്ടാക്കുമ്പോള്‍ ആഹാരത്തില്‍ അലുമിനിയം കലരുന്നുണ്ട്, മണ്‍പാത്രങ്ങള്‍ സുരക്ഷിതമെങ്കില്‍ അലുമിനിയം പാത്രങ്ങളും സുരക്ഷിതമാണ്! നാം ഉപയോഗിക്കുന്ന പല ഔഷധങ്ങളിലും അലുമിനിയം സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു, അവ നാം കഴിക്കുമ്പോള്‍ രോഗങ്ങള്‍ മാറുകയാണ് ചെയ്യുന്നത്! അലുമിനിയം ശരീരത്തില്‍ ചെന്നാല്‍ ഉയരം വര്‍ദ്ധിക്കും! അങ്ങനെ ഒട്ടനവധി ന്യായവാദങ്ങള്‍! സാമൂഹ്യമാധ്യമങ്ങളില്‍ അലുമിനിയത്തിനെതിരെ വരുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ടുകൊണ്ടാണ് രണ്ടു പത്രങ്ങളിലും വാര്‍ത്ത അവസാനിക്കുന്നത്.
ഇത് മനോരമയിലെ വാര്‍ത്ത : http://www.manoramaonline.com/style/style-factor/2017/06/19/aluminium-pots-are-safe.html
Aluminium Advertisement - Manorama
Aluminium Advertisement – Manorama
ഇത് മാതൃഭൂമിയിലെ വാര്‍ത്ത : http://www.mathrubhumi.com/sponsored-content/anna-aluminium/aluminiumvessels-mudvessels-1.2019275
സാധാരണക്കാരെ അലുമിനിയം ആരോഗ്യത്തിനു നല്ലതാണ് എന്ന് ബോധ്യപ്പെടുത്തുവാന്‍ മുഖ്യധാരാപ്പത്രങ്ങളിലെ ഇത്തരം രണ്ടു വാര്‍ത്തകള്‍ മതിയാകും. മാതൃഭൂമിയിലെ വാര്‍ത്ത അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു : “ശുദ്ധമായ അലൂമിനിയം പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്നോ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നോ ശാസ്ത്രീയമായി തെളിവുകളൊന്നുമില്ല.” ഇത്രയും പോരേ?
ഒന്നു പറയാം. സ്വാമിജി മഹാരാജ് തന്നെയല്ല അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നതായി ഞാന്‍ കണ്ടത്. വളരെക്കാലത്തെ പ്രവൃത്തിപരിചയമുള്ള എന്‍റെ സുഹൃത്തായ ഒരു സീനിയര്‍ ആയുര്‍വേദ ഭിഷഗ്വരനും ചികിത്സ തേടി വരുന്നവരോട് അലുമിനിയം പാത്രങ്ങള്‍ വിലക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. സ്വാമിജി മഹാരാജ് പറഞ്ഞ അതേ കാരണങ്ങളാണ് അദ്ദേഹവും പറഞ്ഞത്.

ഭാഗം മൂന്ന്

മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ രണ്ടുമൂന്നു തവണ വീണ്ടും വീണ്ടും വായിച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. മാതൃഭൂമി ഈ വാര്‍ത്തയെ “Promoted Content” എന്ന ഓമനപ്പേരിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പേജിലേക്ക് ഉള്ള ലിങ്ക് ശ്രദ്ധിച്ചപ്പോഴാണ് “anna-aluminium” എന്ന വാക്ക് ശ്രദ്ധയില്‍ പെട്ടത്. മലയാളത്തിലുള്ള വാര്‍ത്തയ്ക്ക് അവസാനം ആംഗലേയഭാഷയില്‍ ഒരു ബാധ്യതാനിരാകരണപ്രസ്താവനയും – “Disclaimer: This is a promoted article and the content was created in partnership with MStudio team and not the editorial team”. എന്നു വെച്ചാല്‍ പരസ്യാര്‍ത്ഥം, പ്രചരണാര്‍ത്ഥം ഉള്ള ഒരു ലേഖനമാണ് ഇത്, ആധികാരികമല്ല, ഞങ്ങളുടെ പത്രമാധ്യമ ടീം ഉണ്ടാക്കിയ ലേഖനമല്ല എന്ന്. മനോരമ “Advertisement Feature” എന്ന് വ്യക്തതയോടെ പറയുന്നുണ്ട്, ഭാഗ്യം. ചുരുക്കത്തില്‍, ശുദ്ധമായ അലൂമിനിയം പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്നോ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നോ ശാസ്ത്രീയമായി തെളിവുകളൊന്നുമില്ലാത്തതു കൊണ്ട്, അങ്ങനെ തെളിവുകള്‍ വരും വരെ നമ്മളെ അലുമിനിയം പാത്രത്തില്‍ പാചകം ചെയ്യിപ്പിച്ച്, നമ്മുടെ ഉയരം കൂട്ടി, നമുക്ക്‌ കൂടുതല്‍ ആരോഗ്യം ഉറപ്പിച്ച്, നമ്മളെ സഹായിക്കാന്‍ അലുമിനിയം പാത്രക്കമ്പനി പണം ചിലവാക്കി കൊടുത്ത പരസ്യമാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്താരൂപത്തില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് കരുതിയാല്‍ അതില്‍ ശരികേടില്ലാതില്ല എന്ന് എനിക്കു തോന്നുന്നു.

ബാധ്യതാനിരാകരണപ്രസ്താവന

സ്വാമിജി മഹാരാജ് അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞു കേട്ട ശേഷം വീട്ടില്‍ ഉണ്ടായിരുന്ന അലുമിനിയം പാത്രങ്ങള്‍ എല്ലാം എടുത്തു പുറത്തു കളഞ്ഞ്, പകരം ഫുഡ്‌ ഗ്രേഡ് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയ അനവധി ആരോഗ്യാര്‍ത്ഥികളില്‍ ഒരാളാണ് ഞാന്‍. നിങ്ങള്‍ക്കും വേണമെങ്കില്‍ ആകാം. അല്ലെങ്കില്‍ ശുദ്ധമായ അലൂമിനിയം പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്നോ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നോ ശാസ്ത്രീയമായി തെളിവുകളൊന്നുമില്ലായെന്ന് പരസ്യം പത്രത്തില്‍ വന്നതിന്‍റെ അടിസ്ഥാനത്തില്‍ അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുന്നതു തുടരാം. സത്യത്തില്‍ അലുമിനിയം പാത്രങ്ങള്‍ അപകടകാരികളാണോ എന്നൊന്നും ശാസ്ത്രീയമായി എനിക്കറിയില്ല. ഞാന്‍ കണ്ട ഏറ്റവും പ്രതിഭാധനനായ വൈദ്യനായ സ്വാമിജി മഹാരാജ് പറഞ്ഞത് അതേപടി ചെയ്യുക എന്നത് എന്‍റെ ശീലമാണ്. നിങ്ങള്‍ യുക്തം പോലെ ചെയ്യുക.

വാല്‍ക്കഷണം

Facebook സുഹൃത്തായ Vinod Narayanan ന്റെ വളരെ informative ആയ ഒരു Comment:

കളിമണ്ണ് ഒരു അലൂമിനിയം കോമ്പൗണ്ട് ആണ് . രാസനാമം Al2O3 2SiO2 2H2O.
ഇത് ഇതുപോലെ ശുദ്ധമായി പ്രകൃതിയിൽ കാണാറില്ല.. Kaolinite (Al2Si2O5(OH)4) അല്ലെങ്കിൽ Allophane (Al2O3(SiO2)) ആയിട്ടാണ് കാണുക.
ശുദ്ധമായ അലൂമിനിയം വളരെ reactive ആണ്.. അത് അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് Al2O3 ആയി മാറും.
നമ്മൾ ഉപയോഗിക്കുന്ന അലൂമിനിയം പാത്രങ്ങളിൽ Al2O3 യുടെ ഒരു coating ഉണ്ടാവും .. ഇത് natural ആയി ഉണ്ടാവുന്നതാണ് ..
ആസിഡുകൾ ചില ലവണങ്ങൾ ഒക്കെ Al2O3 യുമായി reaction നടന്നു ഈ coating ദ്രവിച്ചുപോകും.. അതുകൊണ്ടാണ് അലൂമിനിയം പാത്രത്തിൽ ഉപ്പ് പുളി മോര് ഇവയൊന്നും സൂക്ഷിക്കാത്തത് ..
ശുദ്ധമായ അലൂമിനിയം വളരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് .. പക്ഷെ കാൻസർ ഉണ്ടാകുമോ എന്നറിയില്ല
Aluminium Comment
Aluminium Comment

19 ¦കേടായ ബ്രെഡിന്‍റെ പുനരുപയോഗം!

കേടായ ബ്രെഡിന്റെ പുനരുപയോഗം!
കേടായ ബ്രെഡിന്റെ പുനരുപയോഗം!

മൈദാ ആരോഗ്യത്തിനു നല്ലതല്ല എന്ന് നാടുനീളെ നടന്നു പറഞ്ഞു പഠിപ്പിച്ചു നിര്‍മ്മലാനന്ദഗിരിസ്വാമിജി. സ്വാമിജിയുടെ വാക്കുകള്‍ക്ക് മാറ്റൊലികള്‍ അനവധിയുണ്ടാവുകയും ചെയ്തു. ഗോതമ്പിലെ നാരുകള്‍ എല്ലാം എടുത്ത ശേഷമുള്ള, ജലാംശം തട്ടിയാല്‍ പശയായി മാറുന്ന മൈദാ എന്ന വെള്ള പൊടി (White Flour) കൊണ്ടുള്ള ആഹാരസാധനങ്ങളുടെ ഉപയോഗം മലബന്ധവും അനുബന്ധരോഗങ്ങളും ഉണ്ടാക്കുമെന്നും, മൈദയില്‍ കാണപ്പെടുന്ന അലോക്സന്‍ (Aloxan) എന്ന രാസവസ്തു ടൈപ്പ്-1 പ്രമേഹം (Type-1 Diabetes) ഉണ്ടാക്കുമെന്നും ഉള്ള അറിവ് അങ്ങനെ ആരോഗ്യം കാംക്ഷിക്കുന്നവരില്‍ വൈകിയെങ്കിലും എത്തുകയും ചെയ്തു. ഗോതമ്പില്‍ നിന്നെടുത്ത വെള്ളപ്പൊടിയോടൊപ്പം അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള കപ്പപ്പൊടിയും മൈദയില്‍ ചേര്‍ക്കാറുണ്ട് എന്നാണ് കേട്ട് അറിഞ്ഞത്. അങ്ങിനെയൊക്കെയെങ്കിലും മൈദയുടെ ഉപയോഗം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.

മൈദ കൊണ്ട് ഈ പറയുന്ന അപകടങ്ങളൊന്നും ഇല്ല എന്ന് ഒരു വിഭാഗം ഉച്ചൈസ്തരം ഘോഷിക്കുമ്പോള്‍ തന്നെ “100% ആട്ട, 0% മൈദാ” ഉത്പന്നങ്ങള്‍ വിപണിയില്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. മൈദാ അപകടകാരിയല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എന്തിനാണാവോ ഭക്ഷ്യശൃംഖലാവ്യവസായികള്‍ ബുദ്ധിമുട്ടുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ.

നഗരജീവിതത്തിന്‍റെ അനിവാര്യതയാണ് ഇന്ന്  ബ്രെഡ്‌ വ്യവസായം. മൈദാ കൊണ്ടുണ്ടാക്കിയ ബ്രെഡ്‌ ഉത്പന്നങ്ങള്‍ക്കൊപ്പം “100% ആട്ടാ” “ബ്രൌണ്‍” ബ്രെഡ്‌ ഉത്പന്നങ്ങളും ഇപ്പോള്‍ സുലഭമാണ്. “ഓര്‍ഗാനിക് ഗോതമ്പ്” കൊണ്ടുണ്ടാക്കിയ ബ്രെഡ്‌ വേറെ.

ഓര്‍ഗാനിക് ബ്രെഡ്‌ രണ്ടോ മൂന്നോ ദിവസം കൊണ്ടു കേടാകുമ്പോള്‍ മുഖ്യധാരയിലുള്ള ഉത്പന്നങ്ങള്‍ കേടാകാന്‍ ഒരു ആഴ്ച വരെ എടുക്കുന്നുണ്ട്. വിപണിയില്‍ എത്തുന്ന നല്ലൊരു ശതമാനം ബ്രെഡ്‌ ഉത്പന്നങ്ങള്‍ ആളുകള്‍ വാങ്ങാതെ കേടാകുന്നു എന്നതാണ് അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു കാര്യം.

ഇങ്ങനെ കേടാകുന്ന സാധനങ്ങള്‍ കച്ചവടക്കാരന്‍ നശിപ്പിച്ചു കളയാറില്ല, മറിച്ച് അവനു സാധനമെത്തിക്കുന്ന ഇടനിലക്കാരനോ ഉത്പാദകന്‍ നേരിട്ടോ ഇന്ധനം ചിലവാക്കി സ്വന്തം വണ്ടിയില്‍ കച്ചവടക്കാരില്‍ നിന്ന് ശേഖരിച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എന്തിന്? നശിപ്പിക്കാനോ അതോ പുനരുപയോഗത്തിനോ?

ഇങ്ങനെ കൊണ്ടുപോകുന്ന പഴകിയ ബ്രെഡ്‌ ഉത്പന്നങ്ങള്‍ ചൂടാക്കി പൊടിച്ച് ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വിപണിയില്‍ തിരികെയെത്തുന്നു എന്നാണ് ഒരു കിംവദന്തി കേട്ടത്. ബേക്കറികളില്‍ കിട്ടുന്ന “ദില്‍ക്കുഷ്” പോലെയുള്ള മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നത്‌ ഈ പൊടി ഉപയോഗിച്ചാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേടായ ബ്രെഡില്‍ ഉണ്ടായിരുന്ന കൃമികളും അണുകങ്ങളും ഇത്തരം ആഹാരസാധനങ്ങളില്‍ ഉണ്ടായിരിക്കും. അവ എങ്ങും പോകില്ല. ഈ ആഹാരസാധനങ്ങള്‍ കുറച്ചുനാള്‍ കഴിച്ചാല്‍ പോലും മനുഷ്യനെ അവ രോഗിയാക്കും. വൃക്കകളുടെ പ്രവര്‍ത്തനത്തെയടക്കം തകരാറിലാക്കാന്‍ ഈ ആഹാരസാധനങ്ങള്‍ ധാരാളം.

പഴകിയ കേക്ക് കൊക്കോ പൊടിയും പഞ്ചസ്സാരയും ചേര്‍ന്ന് ആപ്പിള്‍കേക്കാകുന്ന, ബ്രെഡ്‌ പൊടി കട്ട്ലറ്റ് ആകുന്ന മായാജാലങ്ങള്‍ വേറെയും.

ബേക്കറി സാധനങ്ങള്‍ മുഴുവനും മൈദാ തന്നെയാണ്. ആരോഗ്യം വേണ്ടവര്‍ ആകെ മൊത്തത്തില്‍ ബേക്കറി സാധനങ്ങളെ വര്‍ജ്ജിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം.

ഓര്‍ക്കുക, വ്യവസായം ചെയ്യുന്നവന് ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിച്ചിട്ട്‌ ഒന്നും നേടാനില്ല. അവനു വേണ്ടത് ലാഭം മാത്രം.

വാല്‍ക്കഷണം: ബാംഗ്ലൂരില്‍ ഞാന്‍ അടുത്തറിയുന്ന  ഒരു ബേക്കറി വ്യവസായി ബേക്കറിയോടു ചേര്‍ന്നു തന്നെ ആയുര്‍വേദചികിത്സാകേന്ദ്രവും നടത്തുന്നു. അവിടെ വരുന്ന രോഗികളോട് സീനിയര്‍ ഭിഷഗ്വരന്‍ പറയുന്നു – “മൈദാ കൊണ്ടുള്ളതോന്നും കഴിക്കരുത്”.

18 | ആരോഗ്യദായിയായ ആഹാരരീതി

ആരോഗ്യദായിയായ ആഹാരരീതി
ആരോഗ്യദായിയായ ആഹാരരീതി

ആരോഗ്യം കാംക്ഷിക്കുന്നവര്‍ ആഹാരരീതിയില്‍ പത്ത് അടിസ്ഥാനതത്വങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് ആയുര്‍വേദദീപികാകാരന്റെ മതം.

1] ആഹാരം ചൂടുള്ളതാവണം
2] ആഹാരം സ്നിഗ്ദ്ധതയുള്ളതാവണം
3] ആഹാരം ശരിയായ അളവില്‍ മാത്രം കഴിക്കണം
4] ഒരു നേരം കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രമേ അടുത്ത ആഹാരം കഴിക്കാവൂ.
5] വിരുദ്ധവീര്യങ്ങളുള്ള ആഹാരസാധനങ്ങള്‍ ഒരുമിച്ചു കഴിക്കരുത്
6] സന്തോഷപ്രദമായ സ്ഥലത്ത് ആവശ്യമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വേണം ആഹാരം കഴിക്കേണ്ടത്‌.
7] അതിവേഗം ആഹാരം കഴിക്കരുത്
8] വളരെ പതുക്കെ ആഹാരം കഴിക്കരുത്
9] ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കുകയും ചിരിക്കുകയും മറ്റും ചെയ്യാന്‍ പാടില്ല
10] ശരീരഘടനയ്ക്കും മാനസികഅവസ്ഥയ്ക്കും അനുയോജ്യമായ ആഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ.