തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. (ജലദോഷം ഉള്ളപ്പോള്‍ ഈ പ്രയോഗം പാടില്ല).
After cooking rice, preserve the rice soup. Apply the soup on the head next day once it becomes sour. Clean the head after an hour. One should avoid this remedy while having cough and cold.
“ത്രിഫല” – കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ പുറം തോട് സമം ചേര്‍ത്ത് – ചൂര്‍ണ്ണം നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. നെയ്യും തേനും അസമയോഗത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. അതായത് നെയ്യും തേനും ഒരേ അളവില്‍ എടുക്കാന്‍ പാടില്ല.
Triphala Power is a medicine available in Ayurveda medical shops. Triphala powder mixed with half teaspoon of Ghee and one teaspoon of honey is good for treating the problem.
(കടകളില്‍ വാങ്ങാന്‍ കിട്ടുന്ന ധുര്‍ധൂരപത്രാദി വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് അതീവഫലപ്രദമാണ്)
Applying “Dhurdhurapatradi Coconut Oil” (available at Ayurveda Medical Shop) on the head is very effective against dandruff.
ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് (Pongamia pinnata) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഔഷധസസ്യത്തിന്റെ ഇല പറിച്ച് അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യസ്ഫുടം ചെയ്ത് പുരട്ടുക.
ഉങ്ങിന്റെ ഇല അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കുക. ഈ എണ്ണ പുരട്ടുന്നത് സോറിയാസിസ് മാറാന്‍ സഹായകമാണ്.
INDIAN BEECH, പുങ്കമരം എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.
മുള, കൊട്ടത്തേങ്ങ, ചെറുകടലാടി, കരിഞ്ജീരകം എന്നിവ സമം എടുത്ത് 60 ഗ്രാം ആക്കി 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ഗ്ലാസ്സായി വറ്റിച്ചു മൂന്നു നേരം കഴിച്ചാല്‍ അര്‍ശസ് പൂര്‍ണ്ണമായും സുഖപ്പെടും.
CHIKUNGUNYAചിക്കന്‍ഗുനിയ, ഡെങ്കുപ്പനി എന്നിവയ്ക്ക് ശമനം ഉണ്ടാകാന്‍ കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് – 15 ഗ്രാം വീതം 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് 1.5 ഗ്ലാസ് ആക്കി കഴിച്ചാല്‍ മതിയാകും.
ശ്വാസതടസ്സം, ആസ്ത്മ എന്നിവയില്‍ നിന്നുള്ള മോചനത്തിന് ഒരു ഉണങ്ങിയ വെള്ള എരിക്കിന് പൂവ്, ഒരു കുരുമുളക്, ഒരു ഗ്രാം ചുക്ക്, ഒരു തിപ്പലി എന്നിവ വെറ്റിലയില്‍ പൊതിഞ്ഞ് ചവച്ച് ഇറക്കിയാല്‍ മതിയാകും.
Chew well and swallow One flower of Crown flower (Calotropis gigantea), One Black Pepper, One gram of dry ginger powder and One long pepper (Piper longum) with one Betel leaf. It is a proven medicine for Asthma and breathing problems. (All the medicines are shown in the picture)
മണിത്തക്കാളി (Normal Name – Black nightshade :: Botanical Name – Solanum nigrum) ചീര തോരന്‍ വെച്ച് കഴിച്ചാല്‍ വായ്പ്പുണ്ണ് മാറും.
മണിത്തക്കാളി പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി, മണത്തക്കാളി എന്ന് പല പേരുകളില്‍ അറിയപ്പെടുന്നു. ഇതിന്റെ തോരന്‍ വായ്പ്പുണ്ണ് മാറാന്‍ വളരെ ഫലപ്രദമാണ്.