
373 ¦ ചെവിവേദന ¦ Ear Pain
ചെവിവേദനയ്ക്ക് വളരെ ഫലപ്രദമായ ഒരു പിടി ഗൃഹവൈദ്യപ്രയോഗങ്ങള്‍ ആരോഗ്യജീവനം പലപ്പോഴായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യക്കാര്‍ ബ്ലോഗ് സന്ദര്‍ശിക്കുക : https://urmponline.wordpress.com/tag/ear-pain/
❊ തുളസിയില ഇടിച്ചുപിഴിഞ്ഞ് നീര് എടുത്ത്, അല്‍പ്പം ചൂടാക്കി, ചെറുചൂടോടെ, രണ്ടോ മൂന്നോ തുള്ളി, ഒരു ദിവസം രണ്ടു തവണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദനയ്ക്ക് ആശ്വാസം കിട്ടും. വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ്, ചതച്ചു നീര് എടുത്ത്, രണ്ടു മുതല്‍ നാലു തുള്ളി വരെ, ഒരു ദിവസം രണ്ടു തവണ ചെവിയില്‍ ഇറ്റിച്ചാലും ചെവിവേദനയ്ക്ക് ശമനം ഉണ്ടാകും. രണ്ട് ഔഷധപ്രയോഗങ്ങളും അതീവഫലപ്രദമാണ്. ചെവിയില്‍ പഴുപ്പോ മറ്റോ ഉണ്ടെങ്കില്‍ ഈ രണ്ടു പ്രയോഗങ്ങളും പാടില്ല.
❊ വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് അരച്ചെടുത്ത് വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേര്‍ത്ത് കാച്ചി ആ എണ്ണ ദിവസം രണ്ടു മൂന്നു പ്രാവശ്യം ചെവിയില്‍ നിറയ്ക്കുന്നതും ചെവിവേദനയ്ക്ക് ശമനം നല്‍കും.
❊ ചുവന്ന മുളകിന്റെ ഞെട്ടും ഉള്ളിലെ കുരുക്കളും കളഞ്ഞ് അതില്‍ അല്‍പ്പം നല്ലെണ്ണ എടുത്ത് നിലവിളക്കിന്റെ തിരിയില്‍ ചെറുതായി ചൂടാക്കി വാലിനു ദ്വാരമിട്ട് രണ്ടോ മൂന്നോ തുള്ളി എണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദന മാറുമെന്നത് പല തവണ അനുഭവം ഉള്ള ഒരു പ്രയോഗമാണ്. കുട്ടികള്‍ക്ക് ചെവിവേദന ഉണ്ടാകുമ്പോഴും ഈ പ്രയോഗം പെട്ടന്ന് ഫലം തരുന്നതായി കണ്ടിട്ടുണ്ട്.
❊ സമാനപ്രയോഗങ്ങള്‍ അനുഭവത്തില്‍ ഫലിക്കുന്നതായി കണ്ടിട്ടുള്ളവര്‍ ദയവായി പങ്കുവെയ്ക്കുക. മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യും.