363 ആഹാരം പാല്‍ അലര്‍ജി

363 ആഹാരം പാല്‍ അലര്‍ജി
363 ആഹാരം പാല്‍ അലര്‍ജി

ഭക്ഷണം അലര്‍ജി – പാല്‍ അലര്‍ജി

കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കണ്ടുവരുന്ന പ്രശ്നങ്ങളാണ് പാല്‍ കുടിക്കുമ്പോള്‍ അലര്‍ജി, പഴങ്ങള്‍ കഴിക്കുമ്പോള്‍ അലര്‍ജി എന്നിവ. ആരോഗ്യം പ്രദാനം ചെയ്യുന്ന ആഹാരസാധനങ്ങള്‍ തന്നെ അലര്‍ജി ഉണ്ടാക്കുന്ന അവസ്ഥ!

ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ശ്രമിച്ചു നോക്കാവുന്ന ലളിതമായ ഒരു ഔഷധപ്രയോഗം. വെള്ള പൂവുള്ള കൊടുവേലിയുടെ വേര് പറിച്ചെടുത്ത് ഉണങ്ങിയെടുത്തോ, അങ്ങാടിമരുന്നുകടയില്‍ നിന്ന് ഉണങ്ങിയ വേര് വാങ്ങിയോ, ശുദ്ധി ചെയ്ത്, പൊടിച്ചു വെച്ച്, അതില്‍ രണ്ടു ഗ്രാം പൊടി, ചൂടുവെള്ളത്തില്‍ കലക്കിയോ, വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ചോ നിത്യം രാവിലെയും വൈകിട്ടും മുടങ്ങാതെ കുറച്ചുനാള്‍ കഴിച്ചു നോക്കുക. വയറ്റില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ശമിക്കും. അജീര്‍ണ്ണം, ദഹനക്കേട്, വിശപ്പില്ലായ്മ, അണുബാധ, വാതജരോഗങ്ങള്‍ തുടങ്ങിയ പല പ്രശ്നങ്ങളും ശമിപ്പിക്കാന്‍ ഈ പ്രയോഗം പര്യാപ്തമാണ്. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന വിഷബാധയിലും ഫലപ്രദം.

കൊടുവേലി ചേര്‍ന്ന പഞ്ചകോലചൂര്‍ണം മേല്‍പ്പറഞ്ഞ പ്രശ്നങ്ങളില്‍ ഫലപ്രദം എന്ന് ആചാര്യന്‍. അറിവുള്ള വൈദ്യന്മാരുടെ ഉപദേശപ്രകാരം അമ്മാതിരിയുള്ള ഔഷധങ്ങള്‍ കഴിക്കുന്നത്‌ അഭികാമ്യം.

പ്രകൃതിയിലുള്ള ഔഷധികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ദേവതകള്‍. ആരോഗ്യം അവരുടെ വരദാനമായിരുന്നു. പ്രകൃതിയോട് താദാത്മ്യത്തില്‍ ജീവിച്ചപ്പോള്‍ മനുഷ്യന് ഇന്നു കാണുന്ന രീതിയിലുള്ള അസാല്‍മ്യജരോഗങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് അനുഭവസ്ഥരായ ആചാര്യന്മാര്‍ പറയുന്നു. പ്രകൃതിയിലെ ദേവതകളായ ഓഷധികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പ്രകൃതിയെ താറുമാറാക്കി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അലര്‍ജിയായും മറ്റു പല ആമയങ്ങളായും  മനുഷ്യന് അതിന്റെ ഫലവും കിട്ടാന്‍ തുടങ്ങി. ഒരു തിരിച്ചു പോക്ക് അസാധ്യമെങ്കിലും, ഇന്നും പലതും നമുക്ക് ചെയ്യാം. പ്രത്യക്ഷദേവതകളായ ഓഷധികളെ വീട്ടുവളപ്പിലും, പൂന്തോട്ടങ്ങളിലും ഫ്ലാറ്റിലെ ബാല്‍ക്കണിയിലും വീടിന്റെ ടെറസ്സിലും ഒക്കെ നമുക്ക് വളര്‍ത്താവുന്നതേയുള്ളൂ. അവയുടെ സാന്നിധ്യം ആശുപത്രികളെയും ഡോക്ടര്‍മാരെയും ദൂരെ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുമോ എന്ന് ഒന്നു ശ്രമിച്ചു നോക്കുക.

Advertisements

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s