
കരള്‍രോഗങ്ങള്‍ക്ക് മുള്‍മുരിക്ക്
മുള്മുരിക്കിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ചെറുതിപ്പലി ഏഴു തവണ ഭാവന ചെയ്തെടുത്ത് വര്ദ്ധമാനയോഗത്തില് 21 ദിവസം ചെറുതേനില്‍ സേവിച്ചാല്‍ കരള്‍സംബന്ധിയായ എല്ലാ ആമയങ്ങളും ശമിക്കും. കരളിന് രസായനമാണ് ഈ ഔഷധം. ഫാറ്റി ലിവര്‍, ലിവര്‍ ഫൈബ്രോസിസ്, ലിവര്‍ സിറോസിസ് തുടങ്ങി എല്ലാ കരള്‍ രോഗങ്ങളിലും അത്ഭുത ഫലദായിയാണ് ഈ ഔഷധം.
മുരിക്കിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീര് എടുത്ത് അതില്‍ തിപ്പലി ഇട്ട് തിളപ്പിച്ചു കുറുക്കി തണലില്‍ ഉണക്കി എടുക്കുക എന്നതാണ് ഇവിടെ ഭാവന ചെയ്യുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ ഏഴു പ്രാവശ്യം
ആദ്യത്തെ ദിവസം ഒരു തിപ്പലി, രണ്ടാമത്തെ ദിവസം രണ്ട്, അങ്ങനെ കൂട്ടിക്കൂട്ടി 21 ദിവസം. ശേഷം ഓരോന്നായി കുറച്ചു കുറച്ചു കൊണ്ടുവന്നു ഒടുവില്‍ ഒരെണ്ണമാക്കി നിര്‍ത്തുക.
വൈദ്യ-ഉപദേശം അനുസരിച്ച് കഴിക്കുന്നത് ഉത്തമം.