
പാമ്പിന്‍വിഷത്തിനും സംക്രമണത്തിനും തുമ്പ ഔഷധം!
പാമ്പു കടിയേല്‍ക്കുകയും കടിയേറ്റ വ്യക്തിയ്ക്കു ബോധം നശിക്കുകയും ചെയ്താല്‍ തുമ്പയുടെ നീര് കൊണ്ട് നസ്യം ചെയ്താല്‍ ആള്‍ക്ക് ബോധം തിരികെ ലഭിക്കുകയും വിഷത്തിന്റെ പ്രഭാവം കുറയുകയും ചെയ്യുമെന്ന് ആചാര്യമതം.
പാമ്പു കടിച്ചാല്‍ തുമ്പയോ എരിക്കോ (എരിക്ക് പാമ്പിന് വിഷത്തിനെ ശമിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്) ഒന്നും തപ്പാന്‍ പോകാതിരിക്കുക. ഇന്നത്തെ മനുഷ്യന്റെ മനസ്സിന്റെ ഗുണം വെച്ച് ഒന്നും ഫലിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് പാമ്പ് കടിച്ചാല്‍ നേരെ ആശുപത്രിയില്‍ കൊണ്ടുപോകുക. പോകുന്ന വഴിയില്‍ തുമ്പയോ എരിക്കോ മറ്റോ കിട്ടിയാല്‍ കൊടുക്കുക. ആശുപത്രിയില്‍ കൊണ്ടുപോയി അവര്‍ തരുന്ന മരുന്നും കൊടുക്കുക. കടി കൊണ്ട ആള് രക്ഷപ്പെടുക എന്നതു മാത്രമാണ് ലക്ഷ്യം എന്ന് ഓര്‍ക്കുക. ഒരു അറിവായി ഇതൊക്കെ ഓര്‍ത്തു വെയ്ക്കുക. കഷ്ടകാലത്തിന് അടുത്തെങ്ങും ആശുപത്രി ഇല്ലാത്ത ഒരിടത്തു വെച്ചു, ഉദാ: കാറ്റില്‍ വെച്ച് പാമ്പ് കടിച്ചാല്‍, ചെല്ലുന്ന ആശുപത്രിയില്‍ ഔഷധം ഇല്ലെങ്കില്‍, അപ്പോള്‍ ഇതൊക്കെ പ്രയോഗിക്കാം.
ദൃശ്യവും അദൃശ്യവുമായ കൃമികള്‍, അണുകങ്ങള്‍, കര്‍ക്കിടകരോഗം ഇവ മൂലം സംക്രമണം ഉണ്ടാകുമ്പോള്‍ തുമ്പ, കയ്യോന്നി, കരിവേലം (ബബൂല്‍) ഇവയുടെ മൂന്നിന്റെയും ഇലകള്‍ ചതച്ച് പിഴിഞ്ഞ നീര് കഴിച്ചാല്‍ ശമിക്കും. ഇവയുടെ കഷായം ഉണ്ടാക്കി സേവിക്കുന്നതും അതീവഫലപ്രദമാണ്. കരിവേലത്തിനു പകരം ആര്യവേപ്പിന്റെ ഇലകളും ഉപയോഗിക്കാം.
ഔഷധം അറിവുള്ള ഒരു ആയുര്വേദഭിഷഗ്വരന്റെ ഉപദേശമനുസരിച്ചു മാത്രം കഴിക്കുക.