
അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.
അക്കിക്കറുകയുടെ സ്വരസം നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താല്‍ തലവേദന, കൊടിഞ്ഞി (മൈഗ്രേന്) എന്നിവ ശമിക്കും.
കുറിപ്പ് : കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി വേദനയുള്ള ഭാഗത്തു കടിച്ചു പിടിച്ചാല്‍ വേദനയ്ക്ക് പെട്ടന്ന് ആശ്വാസം തരുന്നതു കൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പല്ലുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭാരതീയനല്ല ഈ ചെടി, വിദേശിയാണ്. ഒന്നില്‍ക്കൂടുതല്‍ വകഭേദങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ അകര്കര എന്ന പേരില്‍ അറിയപ്പെടുന്നു.