
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായ സസ്യം. ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക് അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. Clerodendrum Viscosum | Clerodendrum infortunatum എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മയൂരജഘ്ന എന്ന് സംസ്കൃതനാമം.
കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇതിന്റെ ഇല കുഞ്ഞുങ്ങളുടെ മലം കോരിക്കളയാന്‍ ഉപയോഗിച്ചിരുന്നു. തന്മൂലം തീട്ടപ്ലാവില എന്നൊരു പേര് തദ്ദേശങ്ങളില്‍ ഈ സസ്യത്തിന് ഉണ്ട്.
ധനുമാസത്തിലെ തിരുവാതിര നാളില്‍ ഒരുവേരന്റെ വേര് അരച്ച് അരിയോടോപ്പം ചേര്‍ത്ത് അട പുഴുങ്ങി സ്ത്രീകള്‍ കഴിച്ചിരുന്ന ഒരു രീതി ആചാരം പോലെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. ഈ ആചാരം കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഇന്ന് അധികമാരും അറിയുമെന്ന് തോന്നുന്നില്ല.
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ഈ സസ്യത്തിന്റെ അര്‍ബുദാന്തകഗുണങ്ങളെക്കുറിച്ച് തികച്ചും ആധുനികമായ രീതിയില്‍ വളരെ വിശദമായ പഠനം നടത്തുകയും അര്‍ബുദചികിത്സയില്‍ ഈ സസ്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പഠനം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്. [https://www.scribd.com/document/330937949]
[ഔഷധപ്രയോഗങ്ങള്‍]
1] ചെടിയുടെ തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്റെ പെരുവിരലിന്റെ നഖത്തില്‍ നിര്‍ത്തിയാല്‍ അല്പസമയത്തിനുള്ളില് കൊടിഞ്ഞിക്കുത്ത് അഥവാ മൈഗ്രയിന് [Migraine] തലവേദന മാറും. വലതുവശത്താണ് വേദന എങ്കില്‍ ഇടത്തേ കാലിലും, ഇടതുവശത്താണ് വേദനയെങ്കില്‍ വലത്തേ കാലിലും ആണ് പുരട്ടേണ്ടത്. ഇല ചതച്ച് നഖത്തില്‍ വെച്ചുകെട്ടിയാലും ഫലം കിട്ടും. മുടങ്ങാതെ കുറച്ചുകാലം ചെയ്താല്‍ മൈഗ്രയിന് പൂര്‍ണ്ണമായി ശമിക്കും എന്ന് അനുഭവസാക്ഷ്യം.
2] മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഒരുവേരന്റെ തളിരില പറിച്ചെടുത്ത് പശുവിന് പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും. മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും ഫലപ്രദം ആണ്. മറ്റുള്ള പാമ്പുകള്‍ കടിച്ചാലും കുറവ് കിട്ടും. പൂര്‍ണ്ണമായി മാറില്ല
3] ഒരുവേരന്റെ വേര് അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി കഴിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ മാറും. ഏതെങ്കിലും സ്ത്രീയ്ക്ക് സെര്‍വിക്സില്‍ കാന്‍സര്‍ കണ്ടാല്‍ ഒരുവേരന്റെ വേര് 11 ദിവസം അട ഉണ്ടാക്കികൊടുത്താല്‍ രോഗം മാറും. 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും കഴിക്കാം.
4] പ്രസവശേഷം സ്ത്രീയ്ക്ക് ഒരുവേരന്റെ വേര് ഒരംഗുലം നീളത്തില്‍ മുറിച്ചുകൊണ്ടുവന്ന് അരി ചേര്‍ത്തരച്ച് അപ്പം ചുട്ടു കൊടുത്താല്‍ കോഷ്ഠശുദ്ധി ഉണ്ടാകും. ഇത് ഒരു പാരമ്പര്യരീതിയാണ്. പണ്ട് അങ്ങിനെ കഴിച്ച സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാറില്ലായിരുന്നു.
5] ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ H1N1 അണുബാധ മാറും. ഇല മാത്രമോ സമൂലമോ ഉപയോഗിക്കാം. കഷായം വെച്ചു കഴിച്ചാലും അണുബാധ മാറും
6] ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികളിലും ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിക്കാം. കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവയുടെ കഷായം കഴിച്ചാലും വൈറല്‍ പനികള്‍ മാറും
7] ഒരു വേരന്റെ തളിരില കാട്ടുജീരകം ചേര്‍ത്ത് അരച്ച് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.
പലപ്പോഴും പറമ്പിലും വഴിയോരത്തും നില്ക്കുന്ന ചെടികളെ ഉന്മൂലനം ചെയ്യുമ്പോള്‍ നാം അറിയാറില്ല, നമ്മുടെ ആയുസ്സിനെ സംരക്ഷിക്കാന്‍ പ്രകൃതി കനിഞ്ഞു നല്കിയ ഔഷധങ്ങളാണ് അവയെന്ന്. ഒരുവേരന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ഒട്ടുമിക്ക അര്‍ബുദങ്ങളിലും അതീവഫലപ്രദമാണ് ഒരുവേരന്‍. സംരക്ഷിക്കുക.
ഒരു ബ്ലോഗില്‍ കണ്ടതാണ്. ശരിയോ എന്നറിയില്ല.
“ഇതിന്റെ തളിരിലകൾ പിഴിഞ്ഞ് ചാറെടുത്ത് മുറിവിൽ വീഴ്ത്തിയാൽ രക്തം കട്ട്പിടിക്കുകയും മുറിവുണങ്ങുവാൻ സഹായകമാകുകയും ചെയ്യും. അർശ്സിന്റെ ചികിത്സയ്ക്കായി കേരളത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിതന്നെയുണ്ട്. ഇതേ ഇല ഗുളിക രൂപത്തിലാക്കി തിരിയായോ കോർക്കായൊ മലദ്വാരത്തിൽ വെച്ചാൽ വെയിൻ മുറിഞ്ഞ് ചോര ഒലിക്കുന്നതും മാംസം വെളിയിലേയ്ക്കു തള്ളുന്നതും നിയന്തിക്കുവാൻ കഴിയും. 15 വർഷമായി ഞാൻ ഈ സ്വയ ചികിത്സ തുടരുന്നു. കഠിനാദ്ധ്വാനവും, കുറച്ചുമാത്രം ആഹാരം കഴിക്കുന്നതും, വെള്ളം കുറച്ച് കുടിക്കുന്നതും ഈ രോഗത്തിന് കാരണമാകുന്നു. ഇനിയും എത്ര കാലം വേണമെങ്കിലും ഒരു ആശുപത്രിയിൽ പോയി ഓപ്പെറേഷൻ ചെയ്യാതെ കഠിനമായ ജോലി ചെയ്യുവൻ കഴിയും. എന്റെ അനുഭവങ്ങൾ ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നുവെങ്കിൽ അതിൽ ഞാൻ തൃപ്തനാണ്”
https://keralafarmer.wordpress.com/2005/10/29/peruvalam/
LikeLike
Swamiji
How many leaves and how many grams of kattujeera we should take for diabetes control .kindly give reply .
LikeLike
രണ്ടു തളിരില + ഒരു ടീസ്പൂണ്‍ കാട്ടുജീരകം
ദിവസം രണ്ടു നേരം
LikeLike