ശ്വാസകാസങ്ങളാൽ കഷ്ടപ്പെടുന്നവർ ശ്രദ്ധിക്കുക
.
ശ്വാസസംബന്ധിയായ അസ്കിതകൾ, ആസ്ത്മയും വലിവും, ശല്യമായി മാറിയ ചുമ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നെങ്കിൽ ഇതിലൊരു പ്രയോഗം നിങ്ങൾക്കു സഹായകമായേക്കാം.
1 ] വെള്ള എരിക്കിന്റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും. എരിക്കിന്റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്. എരിക്കിന്റെ പൂവ് ഉണങ്ങാതെ കഴിക്കരുത്. എരിക്കിൻ പൂവ് പറഞ്ഞതിൽ കൂടുതലും കഴിക്കരുത്. എരിക്കിന് വിഷാംശമുണ്ട്.
.
2] പഴകിയ ആസ്ത്മയിലും ശ്വാസതടസ്സത്തിലും വെളുത്ത എരിക്കിൻ പൂവ് ഉണക്കി പൊടിച്ചു വെച്ച് ദിവസവും കുരുമുളകുവലുപ്പം പൊടി സേവിക്കുന്നത് അതീവ ഫലപ്രദമാണ്.
.
3] വെള്ള എരിക്കിന്റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച് നിത്യവും രാവിലെ കുടിച്ചാലും ശ്വാസം / ആസ്ത്മ ശമിക്കും.
.
4] ഉണക്കലരിച്ചോറ് അക്കിക്കറുക (അക്ക്രാവ്) പൊടിച്ചിട്ട്, നല്ലപോലെ തൈര് കൂട്ടിക്കുഴച്ച്, പൌര്‍ണ്ണമിനാളില്‍ രാത്രി നിലാവുകൊള്ളിച്ച്, രാവിലെ കഴിച്ചാല്‍ ശ്വാസം / ആസ്ത്മ എന്നെന്നേക്കുമായി മാറും എന്ന് ആചാര്യൻ.
.
5] കറുത്ത ഉമ്മത്തിന് കായ ഉണക്കിപ്പൊടിച്ചത് ഒരു രൂപാത്തൂക്കം, ഇടങ്ങഴി പാലില്‍ വെന്ത് ഉറയൊഴിച്ച് കടഞ്ഞ്, അതിന്റെ നെയ്യ് ഒരു പണമിട വീതം വെറ്റിലയില്‍ തേച്ച് ചവച്ചിറക്കണം. ശ്വാസം / ആസ്ത്മ/ വലിവു മാറും.
.
6] തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള് മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.
.
7] കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് പഴകിയ കാസശ്വാസരോഗങ്ങളെ ശമിപ്പിക്കും
.
8] അതീവഫലപ്രദമായ മറ്റൊരു ഔഷധ യോഗം : കുരുമുളക് – 10 ഗ്രാം, തിപ്പലി – 20 ഗ്രാം, ജീരകം – 60 ഗ്രാം : ഇവ ഉണക്കി ശീലപ്പൊടിയാക്കി, 6 പിടി ചിറ്റാടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും ചേര്‍ത്ത്, ഇരുമ്പു ചീനച്ചട്ടിയില്‍ വറ്റിച്ചെടുക്കുക. ഉണങ്ങിയ ശേഷം സമം തൂക്കം പനങ്കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക. രാവിലെയും വൈകിട്ടും ഈ ഔഷധം ചുണ്ടക്കാപ്രമാണം ചെറുതേനില്‍ മര്‍ദ്ദിച്ചു കൊടുത്താല്‍ ശ്വാസവും കാസവും മാറും.
.
9] ആസ്ത്മ ഒറ്റയടിക്ക് മാറാനുള്ള ഒരു എളുപ്പവഴിയാണ് ഇത്. 12 വയസ്സു വരെയുള്ള കുട്ടികളില്‍ ഒരു പ്രാവശ്യത്തെ പ്രയോഗം കൊണ്ട് രോഗം മാറും. മുതിർന്നവരിൽ കുറച്ചു ദിവസം കഴിക്കേണ്ടി വരും. മിന്നാമിനുങ്ങിനെയോ, കുഴിയാനയേയോ ജീവനോടെ പിടിച്ച്, കുറച്ചു ചൂടു ചോറിനകത്ത് മൂടി, ഉരുളയാക്കി വിഴുങ്ങിപ്പിക്കുക. രോഗി പ്രാണിയെക്കുറിച്ച് അറിയാതെ നോക്കണം.
.
10] ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്. ചിറ്റാടലോടകമാണ് അഭികാമ്യം.
.
വെള്ള എരിക്ക് പൊതുവെ എല്ലാ നാടുകളിലും കാണപ്പെടുന്ന ഒരു ഔഷധി ആണ്. എരിക്കിൻ പൂവ് ചേർന്ന ഒന്നാമത്തെ ഔഷധയോഗം വളരെ പെട്ടന്ന് ഫലം തരുന്നതായി അനുഭവത്തിൽ കണ്ടിട്ടുണ്ട്.
.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. കൃതഹസ്തരായ വൈദ്യൻമാരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.
.
*arogyajeevanam.org*
*facebook.com/urmponline*