
ഉണക്കനെല്ലിക്ക, കറുത്ത എള്ള് ഇവം സമം പൊടിച്ച്, കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചു വെച്ച്, ദിവസവും കഴിക്കുന്നത് മുടി കൊഴിച്ചില്‍ മാറാനും അകാലനര മാറാനും ഫലപ്രദമാണ്. അരക്കിലോ ഉണക്കനെല്ലിക്ക പൊടിച്ചതിനോട് അരക്കിലോ കറുത്ത എള്ള് പൊടിച്ചതും മുക്കാല്‍ക്കിലോ ശര്‍ക്കരയും ചേര്‍ക്കാം. നന്നായി ഇടിച്ചു ചേര്‍ത്ത് നെല്ലിക്കാ വലുപ്പത്തില്‍ ഉരുള ഉരുട്ടി വെച്ച് രാവിലെയും വൈകിട്ടും ഓരോ ഉരുള കഴിക്കാം.
നറുനീണ്ടിക്കിഴങ്ങ് ഇട്ടു വെള്ളം തിളപ്പിച്ച് ദിവസവും കുടിക്കുന്നത് നല്ലതാണ്.
കയ്യോന്നി, കയ്യെണ്ണ, കഞ്ഞുണ്ണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെടി സമൂലം ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അത് തലയില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കണം.
വാങ്ങാന്‍ കിട്ടുന്ന ഔഷധങ്ങളില്‍ നാരസിംഹരസായനം നല്ലതാണ്.
താരന് മൂലവും മുടികൊഴിച്ചില്‍ ഉണ്ടാകാം. ആ അവസ്ഥയില്‍ താരനുള്ള ഔഷധം ഉപയോഗിക്കണം. ആരോഗ്യജീവനം ബ്ലോഗില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.