നവരനെല്ലിന്റെ അരി വറുത്തു ചോറുണ്ടാക്കി ആ ചോറ് കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് ഇവ കൂട്ടി സുഖോഷ്ണമായ പാകത്തില്‍ ഭക്ഷിക്കുക. ഇതില്‍ എണ്ണയും ചേര്‍ക്കാം. മൂലക്കുരുവും കൃമിരോഗവും ശമിക്കും. ഈ പത്ഥ്യഭക്ഷണം രുച്യവും, അഗ്നിബലമുണ്ടാക്കുന്നതും, മലശോധനയെ ചെയ്യുന്നതുമാകുന്നു.

“കാളശാകമരിചാമ്ലസൈന്ധവൈര്ഭ്രഷ്ടഷഷ്ടികഹിതോഷ്ണഭോജന:
തൈലയുക്തമരിശ:കൃമീന്‍ ജയേദ്രുച്യമഗ്നിജനനം സരഞ്ചതല്” – വൈദ്യമനോരമ