- കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ഉദരവേദനയ്ക്കും ഛര്‍ദ്ദിയ്ക്കും വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയുംലേശം ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു
തുള്ളിക്കണക്കിനു കൊടുത്താല്‍ നല്ലതാണ്. - കൊച്ചുകുട്ടികള്‍ക്ക് വിരമയക്കമുണ്ടാകുമ്പോള് ഏലക്കായ ചതച്ചു തുണിയില്‍ കെട്ടി ഉച്ചിയില്‍ തിരുമ്മുന്നത് നല്ലതാണ്.
- കറ്റാര്വാഴപ്പോളനീരിന്റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു
നല്ലതാണ്. - കരിംജീരകം ഉണക്കിപ്പൊടിച്ചത് അര ഗ്രാം വീതം തേനില്‍ ചാലിച്ചു കൊടുക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന ഉദരവ്യഥകള്ക്കും അതിസാരത്തിനും
അതീവഫലപ്രദമാണ്. - വയറിളക്കിയ ശേഷം കരിംജീരകം ഉണക്കിപ്പൊടിച്ചത് രണ്ടു ഗ്രാം മോരില്‍ കലക്കി കൊടുത്താല്‍ കുട്ടികളിലെ വിരശല്യം ശമിക്കും.

ബാലരോഗങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
ചെറിയ കുഞ്ഞുങ്ങളുടെ തലക്ക് ഉള്ള അമിതമായ ചൂട്
ചെറിയ കുഞ്ഞുങ്ങല്‍ക്കുള്ള കഫകെട്ട്,ചെവിവേദന
ചെറിയ കുഞ്ഞുങ്ങൾക്ക് തലയിൽ നീര് ഇറങ്ങുക
മരുന്ന് പറഞ്ഞുതന്നാൽ ഉപകാരമായി …
LikeLike
ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിനു പറ്റിയ മരുന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു.
LikeLike
പനിക്കൂര്‍ക്കയുടെ ഇല വാട്ടിപ്പിഴിഞ്ഞു നീര് എടുത്തു ഉച്ചിയില്‍ തടവുക.
LikeLiked by 1 person
16 vayasaya pennkuttikk charddikkulla marunnu onnu parnju tharumo kude paniyum und
LikeLike