പനി മാറാന്‍ പത്ത് ഔഷധങ്ങള്‍
വളരെ സാധാരണയായി പനി മനുഷ്യന് ഉണ്ടാകുന്നു. പനി വന്നാലുടന്‍ മെഡിക്കല്‍സ്റ്റോറില്‍ പോയി പാരസെറ്റമോളിന്റെ ഒരു അവതാരം വാങ്ങുന്നു. കഴിക്കുന്നു. ചൂടു കുറയുന്നു. ഇതു സ്ഥിരമാക്കുമ്പോള്‍ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകുന്നു.
നമുക്കു ചുറ്റും കാണുന്ന ഔഷധസസ്യങ്ങളും അടുക്കളയില്‍ നിത്യം ഉപയോഗിക്കുന്ന ചില ദ്രവ്യങ്ങളും കൊണ്ട് സാധാരണയായി ഉണ്ടാകുന്ന എല്ലാത്തരം പനികളും അനായാസം ശമിക്കും – ഒരു പാര്‍ശ്വഫലവുമില്ലാതെ.
- തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം ശമിക്കും
- ഒരു തുടം ചെന്തെങ്ങിന് കരിക്കിന് വെള്ളത്തില്‍ ഒരു പിടി തുമ്പപ്പൂവ് അരച്ചു കലക്കി സേവിച്ചാല്‍ ഏതു പനിയും മാറും
- ഒരു റാത്തല് പനംചക്കര ഇടങ്ങഴി വെള്ളത്തിലിട്ടു തിളപ്പിച്ച് ചെറുചൂടോടെ കുടിച്ചാല്‍ പനി മാറും
- തുളസിയിലനീര് 180 ഗ്രെയിന്‍ വീതം 45 ഗ്രെയിന്‍ കുരുമുളകു പൊടിച്ചു ചേര്‍ത്തു സേവിച്ചാല്‍ പനി ശമിക്കും
- 180 ഗ്രെയിന്‍ കരയാമ്പൂവ് 140 ഗ്രെയിന്‍ കുരുമുളക് ഇവ അരച്ചു പയര്‍മണി വലുപ്പത്തില്‍ ഗുളികകളാക്കി ഉരുട്ടി വെച്ച് ദിവസം രണ്ടു ഗുളികകള്‍ വെച്ചു കഴിച്ചാല്‍ എല്ലാ പനിയും ശമിക്കും
- മുരിങ്ങവേര്പ്പൊടി അഞ്ചു മുതല്‍ 20 ഗ്രെയിന്‍ വരെ കൊടുത്താല്‍ ജ്വരം ശമിക്കും
- നൊച്ചിയില ഉണക്കിപ്പൊടിച്ചു ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ ജ്വരം ശമിക്കും. നൊച്ചിയിലയിട്ടു വെന്ത വെള്ളത്തിന്റെ ആവി കൊള്ളിച്ചാല്‍ ജ്വരം ശമിക്കും.
- പൂവാങ്കുറുന്തില (സഹദേവി) സമൂലം ഇടിച്ചു പിഴിഞ്ഞ നീര് മോരില്‍ താന്‍ കാടിയില്‍ താന്‍ കഞ്ഞിവെച്ചു കഴിച്ചാല്‍ ഏതൊരു പനിയും മാറും.
- കരിംജീരകം അരച്ചു തൈരില്‍ കഴിച്ചാല്‍ പനി മാറും.
- ഏഴിലംപാലത്തൊലിയും കാട്ടുതൃത്താവിന്വേരും വയമ്പും കൂട്ടിയിടിച്ചു വെണ്ണയില്‍ നനച്ച് കിഴികെട്ടി കത്തിച്ചു വലിച്ചാല്‍ പനി ശമിക്കും
ഇങ്ങനെ ഒരായിരത്തിലധികം ഫലപ്രദമായ ഔഷധങ്ങള്‍ ആയുര്‍വേദത്തില്‍ ജ്വരത്തിനു മാത്രം ഉണ്ടെന്നുള്ളതാണ് വസ്തുത!

പാരമ്പര്യജന്യമെന്ന് തോന്നുന്ന, സ്ത്രീകൾക്കു കണ്ടുവരുന്ന പുറം വേദന മാറാൻ എന്തെങ്കിലും ഔഷധം ഉണ്ടോ?
LikeLike