215 | പേവിഷബാധ | RABIES

മൂത്ത കാഞ്ഞിരത്തിന്‍റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണ വലിച്ചെടുത്ത മരം ഇല പൊഴിക്കുന്നു. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം തളിര്‍ക്കാന്‍ തുടങ്ങുന്നു. ഒപ്പം വലിച്ചെടുത്ത എണ്ണയെ മുഴുവന്‍ വിസര്‍ജ്ജിക്കുന്നു. ഈ എണ്ണ എല്ലാ വൈറസുകളെയും നശിപ്പിക്കാന്‍ ശക്തമാണ് – പേവിഷബാധയില്‍ പ്രത്യേകിച്ച്. പേയിളകിയാല്‍ ഈ എണ്ണ അര ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാന്‍ നല്‍കിയാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും.

215 | പേവിഷബാധ | RABIES
215 | പേവിഷബാധ | RABIES
Advertisements

214 | ലുക്കീമിയ | അനീമിയ | പാണ്ഡുത | LEUKEMIA | ANEMIA

നല്ല മുളങ്കര്‍പ്പൂരം കീഴാര്‍നെല്ലിയുടെ നീരില്‍ സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്‍ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.

ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ്‌ മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്. വാങ്ങുമ്പോള്‍ വിശ്വസനീയമായ മരുന്നുകടയില്‍ നിന്ന് മാത്രമേ വാങ്ങാവൂ. ഉത്തമദ്രവ്യം ഉദ്ദേശിച്ച ഫലം തരും.

214 | ലുക്കീമിയ | അനീമിയ | പാണ്ഡുത | LEUKEMIA | ANEMIA
214 | ലുക്കീമിയ | അനീമിയ | പാണ്ഡുത | LEUKEMIA | ANEMIA

213 | ഡിസ്കോയിഡ് ലൂപസ് എറിത്തെമറ്റോസസ് | DISCOID LUPUS ERYTHEMATOSUS

തലയിലും മറ്റും പേനിന്‍റെ ആകൃതിയില്‍‌, സൂര്യപ്രകാശമേറ്റ് ഉണ്ടാകുന്ന ഒരു ത്വക്-രോഗമാണ് ഡിസ്കോയിഡ് ലൂപസ് എറിത്തെമറ്റോസസ് (DISCOID LUPUS ERYTHEMATOSUS)

മുളയുടെ മൊരി, കാഞ്ഞിരത്തിന്‍റെ മൊരി, ചെത്തിവേരിന്മേല്‍ത്തൊലി, മുക്കുറ്റി, കറുക എന്നിവ ചേര്‍ത്തരച്ചു പുരട്ടുകയോ എണ്ണ കാച്ചി തേക്കുകയോ ചെയ്താല്‍ പെട്ടന്ന് ശമിക്കും.

213 | ഡിസ്കോയിഡ് ലൂപസ് എറിത്തെമറ്റോസസ് | DISCOID LUPUS ERYTHEMATOSUS
213 | ഡിസ്കോയിഡ് ലൂപസ് എറിത്തെമറ്റോസസ് | DISCOID LUPUS ERYTHEMATOSUS

212 | ഉദര കൃമികള്‍ | Intestinal Parasites

ഉദരകൃമികളെ ഉച്ചാടനം ചെയ്യുന്നതിന്, രാത്രി ഉറങ്ങുന്നതിനു മുന്‍പ്, എരിക്കിന്‍റെ വേര് അരച്ചു വയറ്റത്തിട്ട്, ഒരു കപ്പ് ചൂടുവെള്ളം കുടിച്ച് കിടന്നുറങ്ങുക. അടുത്ത ദിവസം രാവിലെ വയറിളക്കുക. കൃമി സമ്പൂര്‍ണ്ണമായി പോകും.

212 | ഉദര കൃമികള്‍ | Intestinal Parasites
212 | ഉദര കൃമികള്‍ | Intestinal Parasites

211 | അതിസാരം| വയറിളക്കം | DIARRHEA

പേരാലിന്‍റെ ഇളയ വേര് കാടിയിലരച്ചു മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം ശമിക്കും.

(ഒരു തവണ കൊണ്ടു മാറും – വേറെ മരുന്നും വേണ്ട എന്ന് ഗ്രന്ഥം)

211 | അതിസാരം | DIARRHEA
211 | അതിസാരം | DIARRHEA

210 | പനി | ജ്വരം | FEVER

  1. ഒരു തുടം ചെന്തെങ്ങിന്‍ കരിക്കിന്‍ വെള്ളത്തില്‍ ഒരു പിടി തുമ്പപ്പൂവ് അരച്ചു കലക്കി സേവിച്ചാല്‍ ഏതു പനിയും മാറും.
  2. പൂവാംകുറുന്തില സമൂലം ഇടിച്ചു പിഴിഞ്ഞ നീര് മോരില്‍ കഴിച്ചാല്‍ പനി മാറും.
210 | പനി | ജ്വരം | FEVER
210 | പനി | ജ്വരം | FEVER

209 | പ്രമേഹം | DIABETES

അകത്തിയില (അഗസ്തി) പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് തുടരെത്തുടരെ സേവിക്കുന്നത് പ്രമേഹരോഗങ്ങളുടെ ശമനത്തിന് ഉത്തമമാണ്.

209 | പ്രമേഹം | DIABETES
209 | പ്രമേഹം | DIABETES