നെല്ലിമരത്തിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ നീരില്‍ മഞ്ഞളരച്ചതും തേനും ചേര്‍ത്തു സേവിച്ചാല്‍ അസ്ഥിസ്രാവം ശമിക്കും.
ലോഹം തൊടാതെ നെല്ലിമരത്തിന്റെ തൊലി എടുക്കുന്നത് നന്ന്.

മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണ വലിച്ചെടുത്ത മരം ഇല പൊഴിക്കുന്നു. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം തളിര്‍ക്കാന്‍ തുടങ്ങുന്നു. ഒപ്പം വലിച്ചെടുത്ത എണ്ണയെ മുഴുവന്‍ വിസര്‍ജ്ജിക്കുന്നു. ഈ എണ്ണ എല്ലാ വൈറസുകളെയും നശിപ്പിക്കാന്‍ ശക്തമാണ് – പേവിഷബാധയില്‍ പ്രത്യേകിച്ച്. പേയിളകിയാല്‍ ഈ എണ്ണ അര ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാന്‍ നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും.
നല്ല മുളങ്കര്‍പ്പൂരം കീഴാര്‍നെല്ലിയുടെ നീരില്‍ സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ് മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്. വാങ്ങുമ്പോള്‍ വിശ്വസനീയമായ മരുന്നുകടയില്‍ നിന്ന് മാത്രമേ വാങ്ങാവൂ. ഉത്തമദ്രവ്യം ഉദ്ദേശിച്ച ഫലം തരും.
തലയിലും മറ്റും പേനിന്റെ ആകൃതിയില്‍, സൂര്യപ്രകാശമേറ്റ് ഉണ്ടാകുന്ന ഒരു ത്വക്-രോഗമാണ് ഡിസ്കോയിഡ് ലൂപസ് എറിത്തെമറ്റോസസ് (DISCOID LUPUS ERYTHEMATOSUS)
മുളയുടെ മൊരി, കാഞ്ഞിരത്തിന്റെ മൊരി, ചെത്തിവേരിന്മേല്ത്തൊലി, മുക്കുറ്റി, കറുക എന്നിവ ചേര്‍ത്തരച്ചു പുരട്ടുകയോ എണ്ണ കാച്ചി തേക്കുകയോ ചെയ്താല്‍ പെട്ടന്ന് ശമിക്കും.